Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വിജയക്കുതിപ്പ് തുടര്‍ന്ന് ധോണിപ്പട, ഹൈദരാബാദിന്റെ തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ 9 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സിഎസ്‌കെ വിജയം സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ണര്‍ക്കും സംഘത്തിനും സിഎസ്‌കെയ്്‌ക്കെതിരെ എവിടെ പിഴച്ചു? തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.


ഡേവിഡ് വാര്‍ണറുടെ മെല്ലെപ്പോക്ക്

ഡേവിഡ് വാര്‍ണറുടെ മെല്ലെപ്പോക്ക്

ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണം. 55 പന്തില്‍ 57 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ടൈമിങ്ങും ഗ്യാപ്പും കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയ വാര്‍ണര്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. 103.63 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കുമ്പോഴും കടന്നാക്രമിച്ച് കളിക്കാന്‍ വാര്‍ണര്‍ തയ്യാറാവാതിരുന്നത് ടീം സ്‌കോറിനെ ബാധിച്ചു. ഡല്‍ഹിയില്‍ 200ന് മുകളിലേക്ക് എത്തേണ്ടിയിരുന്ന ടീം സ്‌കോറാണ് 171ല്‍ ഒതുങ്ങിയത്. ഇത് വാര്‍ണറുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെത്തുടര്‍ന്നാണ്.

സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട്

സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട്

ഇത്തവണത്തെ സിഎസ്‌കെയുടെ കുതിപ്പിന്റെ പ്രധാന കാരണം ഓപ്പണര്‍മാരുടെ മികച്ച പ്രകടനമാണ്. 172 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്കായി റുതുരാജ് ജയ്ഗ്വാദും (44 പന്തില്‍ 75) ഫഫ് ഡുപ്ലെസിസും (38 പന്തില്‍ 56) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത് 129 റണ്‍സ്. ഇരുവരുടെയും കൂട്ടുകെട്ട് തുടക്കത്തിലേ പൊളിക്കുന്നതില്‍ ഒട്ടുമിക്ക എതിരാളികളും പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിനും തലവേദനയായത് ഇരുവരുടെയും പ്രകടനമാണ്. പിന്നാലെ എത്തിയവര്‍ക്ക് അനായാസമായി എത്തിപ്പിടിക്കാവുന്ന അവസ്ഥയില്‍ സ്‌കോര്‍ എത്തിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

വിക്കറ്റ് വീഴ്ത്താനാവാത്ത ബൗളര്‍മാര്‍

വിക്കറ്റ് വീഴ്ത്താനാവാത്ത ബൗളര്‍മാര്‍

ഐപിഎല്ലിന്റെ എല്ലാ സീസണിലും മികച്ച ബൗളിങ് നിരയുമായി എത്തുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇത്തവണയും മികച്ച ബൗളര്‍മാരുണ്ടെങ്കിലും വിക്കറ്റ് നേടാന്‍ ആര്‍ക്കും തന്നെ സാധിക്കുന്നില്ല. ടി നടരാജന്‍ പരിക്കേറ്റ് പുറത്തായി. ഭുവനേശ്വര്‍ കുമാറിന് ഫോമില്ല. സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ക്കൊന്നും സിഎസ്‌കെയ്‌ക്കെതിരേ തിളങ്ങാനായില്ല. റാഷിദ് ഖാന്‍ നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയത് മാറ്റി നിര്‍ത്തിയാല്‍ ഹൈദരാബാദിന്റെ ബൗളിങ് പ്രകടനം അമ്പേ പരാജയമായിരുന്നു.

Story first published: Thursday, April 29, 2021, 11:02 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+