Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയോട് മുട്ടുകുത്തി രാജസ്ഥാന്‍, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സിഎസ്‌കെ. രാജസ്ഥാന്‍ റോയല്‍സിനെ 45 റണ്‍സിനാണ് ധോണിപ്പട തോല്‍പ്പിച്ചത്. രാജസ്ഥാന്റെ പേരുകേട്ട ബാറ്റിങ് നിരയ്്ക്ക് മുന്നില്‍ 189 റണ്‍സ് വിജയലക്ഷ്യം അത്ര വലുതായിരുന്നില്ലെങ്കിലും സ്പിന്‍ ബൗളിങ്ങിലൂടെ രാജസ്ഥാനെ പൂട്ടിക്കെട്ടാന്‍ സിഎസ്‌കെയ്ക്കായി. മോയിന്‍ അലി,രവീന്ദ്ര ജഡേജ എന്നിവരെല്ലാം തിളങ്ങിയതോടെ രാജസ്ഥാന്റെ വമ്പന്മാരെല്ലാം അതിവേഗം പവലിയനിലേക്ക് മടങ്ങി. ധോണിപ്പട വിജയം സ്വന്തമാക്കിയ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാനെതിരേ സിഎസ്‌കെ നേടുന്ന 15ാമത്തെ ജയമാണിത്. സിഎസ്‌കെ ഒരു എതിരാളിക്കെതിരേ നേടുന്ന കൂടുതല്‍ ജയമെന്ന റെക്കോഡാണിത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും പഞ്ചാബ് കിങ്‌സിനെതിരെയും സിഎസ്‌കെ 15 ജയം വീതം നേടിയിട്ടുണ്ട്.

മോയിന്‍ അലി മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. ഐപിഎല്ലില്‍ മൂന്ന് ഓവര്‍ എറിഞ്ഞതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഇക്കോണമി എന്ന റെക്കോഡാണിത്. മൂന്ന് വിക്കറ്റ് നേടിയവരിലെ മികച്ച ഇക്കോണമി ഉള്ളവരില്‍ അഞ്ചാം സ്ഥാനത്തുമാണ് ഈ പ്രകടനം.

csk

എംഎസ് ധോണി 200 മത്സരം സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയില്‍ പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്. 201 മത്സരം സിഎസ്‌കെയ്ക്കായി കളിച്ചെങ്കിലും അതിലെ ഒരു മത്സരം സുരേഷ് റെയ്‌നയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ധോണി കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അത്.

ഒരു മത്സരത്തില്‍ മൂന്നോ അതിലധികമോ വിക്കറ്റോ 25ലധികം റണ്‍സോ നേടുന്ന മൂന്നാമത്തെ സിഎസ്‌കെ താരമാണ് മോയിന്‍ അലി. 20 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയ ശേഷമാണ് മോയിന്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയത്. ഡേവിഡ് മില്ലര്‍,റിയാന്‍ പരാഗ്,ക്രിസ് മോറിസ് എന്നീ രാജസ്ഥാന്റെ മത്സരഗതിയെ ഒറ്റക്ക് മാറ്റാന്‍ കെല്‍പ്പുള്ള താരങ്ങളുടെ വിക്കറ്റാണ് മോയിന്‍ വീഴ്ത്തിയതെന്നതാണ് ശ്രദ്ധേയം.

ഈ സീസണിലെ സിഎസ്‌കെയുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന ജയമാണിത്. 45 റണ്‍സിനാണ് സിഎസ്‌കെ രാജസ്ഥാനെ തോല്‍പ്പിച്ചത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഉണര്‍ന്ന മത്സരമായിരുന്നു ഇത്.

Story first published: Tuesday, April 20, 2021, 10:19 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+