IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്‌കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടങ്ങി തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. 45 റണ്‍സിനാണ് ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 143 റണ്‍സ് മാത്രം. ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ സഞ്ജുവും സംഘവും മുട്ടുകുത്തിയിരിക്കുകയാണ്. എവിടെയാണ് രാജസ്ഥാന് പിഴച്ചത്? തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.

ഡെത്ത് ഓവറിലെ മോശം ബൗളിങ്
ഡെത്ത് ഓവറില്‍ ജോഫ്രാ ആര്‍ച്ചറിന്റെ അഭാവം ഇപ്പോള്‍ രാജസ്ഥാന്‍ നന്നായി മനസിലാക്കുന്നുണ്ടാവും. 16.25 കോടിക്ക് ടീമിലെത്തിച്ച ക്രിസ് മോറിസിന് ഡെത്ത് ഓവറില്‍ ബൗളിങ്ങില്‍ തിളങ്ങാനാവുന്നില്ല. അവസാന രണ്ട് ഓവറില്‍ 25 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. മുസ്തഫിസുര്‍ റഹ്മാന്‍ അവസാന ഓവറില്‍ 15 റണ്‍സും വഴങ്ങി. എട്ട് പന്തില്‍ 20 റണ്‍സാണ് ഡ്വെയ്ന്‍ ബ്രാവോ അടിച്ചെടുത്തത്. അതാണ് സിഎസ്‌കെയെ 188 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. ചേതന്‍ സക്കറിയ,ജയദേവ് ഉനദ്ഘട്ട് തുടങ്ങിയവരും ഡെത്ത് ഓവറുകളില്‍ മികവ് കാട്ടുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.

ടോപ് ഓഡറിന്റെ മോശം പ്രകടനം
സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാന്റെ ടോപ് ഓവര്‍ നിരാശപ്പെടുത്തിയത് തോല്‍വിക്ക് കാരണമായി. ജോസ് ബട്്‌ലര്‍ (49) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മനാന്‍ വോറ (11 പന്തില്‍ 14),സഞ്ജു സാംസണ്‍ (5 പന്തില്‍1),ശിവം ദുബെ (20 പന്തില്‍ 17) എന്നിവരെല്ലാം നിരാശപ്പെടുത്തി. സെഞ്ച്വറിയടിച്ച് തുടങ്ങിയ സഞ്ജു സാംസണ്‍ പതിവ് സ്ഥിരതയില്ലായ്മ തുടരുകയാണ്. അവസാന രണ്ട് മത്സരത്തിലും അദ്ദേഹം നിരശാപ്പെടുത്തി. ഇത്തവണ മധ്യനിരയ്ക്കും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ക്രിസ് മോറിസ് (2 പന്തില്‍ 0),ഡേവിഡ് മില്ലര്‍ (5 പന്തില്‍ 2) എന്നിവരും ഫോമിലേക്കെത്താത്തത് രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു.

സിഎസ്‌കെയുടെ സ്പിന്‍ കുരുക്കില്‍ വീണു
സ്പിന്നിനെ ആശ്രയിച്ച് തന്ത്രം മെനയുന്ന ടീമുകളില്‍ മുന്നിലാണ് സിഎസ്‌കെ. രാജസ്ഥാനെ കുടുക്കാനും സിഎസ്‌കെ ഉപയോഗിച്ചത് സ്പിന്‍ ബൗളിങ്ങിനെയാണ്. രാജസ്ഥാന്റെ അഞ്ച് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. അതില്‍ പ്രധാനം മോയിന്‍ അലിയുടെ പ്രകടനമാണ്. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് മോയിന്‍ അലി പിഴുതത്. രവീന്ദ്ര ജഡേജ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. സ്പിന്നെ കരുതലോടെ കളിക്കുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടതോടെ കളിയും കൈവിട്ട് പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications