Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിനെ പൂട്ടി സിഎസ്‌കെ, മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ ജയം ഗംഭീരമാക്കി സിഎസ്‌കെ. കരുത്തരായ പഞ്ചാബ് കിങ്‌സിനെ 26 പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റിനാണ് സിഎസ്‌കെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. രാജസ്ഥാനെതിരേ 200ലധികം സ്‌കോര്‍ നേടിയ പഞ്ചാബാണ് സിഎസ്‌കെയ്‌ക്കെതിരേ തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ വഴിത്തിരിവായ മൂന്ന് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ്

രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ്

പഞ്ചാബ് കിങ്‌സ് 106 റണ്‍സിലേക്കൊതുങ്ങിയതിന് പ്രധാന കാരണം രവീന്ദ്ര ജഡേജയാണ്. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് പഞ്ചാബിന്റെ നട്ടെല്ലായ ക്രിസ് ഗെയ്‌ലിനെയും കെ എല്‍ രാഹുലിനെയും ഗാലറിയിലേക്ക് മടക്കിയത്. കെ എല്‍ രാഹുലിനെ തകര്‍പ്പന്‍ ത്രോയിലൂടെയാണ് ജഡേജ പുറത്താക്കിയത്. ക്രിസ് ഗെയ്ല്‍ ഓഫ് സൈഡിലേക്ക് കളിച്ച പന്തില്‍ സിംഗില്‍ സാഹസമായിരുന്നെങ്കിലും ശ്രമത്തിന് മുതിര്‍ന്ന രാഹുലിനെ ജഡേജ മടക്കി അയച്ചു. ദീപക് ചഹാറിന്റെ പന്തില്‍ ക്രിസ് ഗെയ്ല്‍ പുറത്തായതും ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ്. പഞ്ചാബിന്റെ ഷാരൂഖ് ഖാന്റെയും ക്യാച്ചെടുത്തത് ജഡേജയായിരുന്നു. നിരവധി റണ്ണുകളും ജഡേജ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ സേവ് ചെയ്തു.

 ദീപക് ചഹാറിന്റെ മാസ്മരിക ബൗളിങ്

ദീപക് ചഹാറിന്റെ മാസ്മരിക ബൗളിങ്

ആദ്യ മത്സരത്തില്‍ തല്ലുവാങ്ങിക്കൂട്ടിയ ദീപക് ചഹാര്‍ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പഞ്ചാബിന്റെ ടോപ് ഓഡറിന്റെ നടുവൊടിക്കാന്‍ ദീപക് ചഹാറിനായി. മായങ്ക് അഗര്‍വാള്‍,ക്രിസ് ഗെയ്ല്‍,ദീപക് ഹൂഡ,നിക്കോളാസ് പുരാന്‍ എന്നിവരുടെ വിക്കറ്റാണ് ദീപക് വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപകിന്റെ നാല് വിക്കറ്റ് പ്രകടനം. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും. ഒരു വൈഡ് മാത്രമാണ് അദ്ദേഹം എറിഞ്ഞത്. മത്സരത്തില്‍ സിഎസ്‌കെയ്ക്ക് മുന്‍തൂക്കം നേടിക്കൊടുത്ത പ്രകടനമായിരുന്നു ഇത്.

മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവ്

മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവ്

മോയിന്‍ അലിയുടെ പ്രകടനം സിഎസ്‌കെ നിരയില്‍ നിര്‍ണ്ണായകമായിരുന്നു. പന്തെടുത്ത് ഷാരൂഖ് ഖാന്‍- ജൈ റിച്ചാര്‍ഡ്‌സന്‍ കൂട്ടുകെട്ട് പൊളിച്ച മോയിന്‍ അലി സമ്മര്‍ദ്ദത്തിലേക്ക് ടീമിനെ എത്തിക്കാതെ വെടിക്കെട്ട് ബാറ്റിങ്ങും കാഴ്ചവെച്ചു. 31 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് അദ്ദേഹം നേടിയത്. ബൗണ്ടറി ലൈനില്‍ മികച്ച ഫീല്‍ഡിങ് പ്രകടനവും അദ്ദേഹം നടത്തി. സിഎസ്‌കെയെ സംബന്ധിച്ച് ടീമിന്റെ നിര്‍ണ്ണായക താരമായി മോയിന്‍ അലി മാറിക്കഴിഞ്ഞു. കോടികള്‍ മുടക്കി സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതത്തിനെ പുറത്തിരുത്തിയാണ് അലിയെ സിഎസ്‌കെ പരിഗണിക്കുന്നത്.

Story first published: Saturday, April 17, 2021, 10:09 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+