For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ x പഞ്ചാബ്, നേട്ടങ്ങളുടെ നെറുകയില്‍ ചഹാര്‍, മത്സരത്തിലെ റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ സിഎസ്‌കെ പഞ്ചാബ് കിങ്‌സിനെതിരേ 6 വിക്കറ്റിന്റെ വിജയവുമായാണ് തിരിച്ചുവരവ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 26 പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച സിഎസ്‌കെയ്്ക്ക് മുന്നില്‍ പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് നിര നിഷ്പ്രഭമാവുകയായിരുന്നു. സിഎസ്‌കെ ജയം സ്വന്തമാക്കിയ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

106-ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവര്‍ ബാറ്റ് ചെയ്തിട്ടും ആകെ നേടിയത് 106 റണ്‍സാണ്. പഞ്ചാബ് 20 ഓവര്‍ ബാറ്റ് ചെയ്ത നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. കൂടാതെ ഐപിഎല്‍ ചരിത്രത്തില്‍ 20 ഓവര്‍ ബാറ്റ് ചെയ്ത് നേടുന്ന കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണിത്.

22-മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് ജഡേജയുടെ ഫീല്‍ഡിങ് പ്രകടനമാണ്. പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. ഐപിഎല്ലിലെ ജഡേജയുടെ 22ാമത്തെ റണ്ണൗട്ടാക്കലായിരുന്നു ഇത്. ഇതോടെ 21 റണ്ണൗട്ടുകളെന്ന വിരാട് കോലിയുടെ റെക്കോഡ് ജഡേജ മറികടന്നു.

csk-deepakchahar-

50-ദീപക് ചഹാറിന്റെ 50ാമത്തെ ഐപിഎല്‍ മത്സരമായിരുന്നു ഇത്. 50ാം മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളറായി ദീപക് മാറി. സിദ്ധാര്‍ത്ഥ് ത്രിവേദിയാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ദീപകിന്റെ ടൂര്‍ണമെന്റിലെ മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്. നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ 2018 മുതല്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡും (35 വിക്കറ്റ്്) ദീപക് സ്വന്തം പേരിലാക്കി.

26-പഞ്ചാബിനെതിരേ 26 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് സിഎസ്‌കെ വിജയിച്ചത്. പന്തുകള്‍ ബാക്കിയുള്ള ജയത്തിന്റെ കണക്കില്‍ സിഎസ്‌കെയുടെ മികച്ച നാലാമത്തെ ജയമാണിത്. നാല് വിക്കറ്റുകളാണ് പഞ്ചാബിനെതിരേ സിഎസ്‌കെയ്ക്ക് നഷ്ടമായത്.

2-പഞ്ചാബ് കിങ്‌സിന്റെ നിക്കോളാസ് പുരാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. ഒരു ഐപിഎല്‍ സീസണിന്റെ ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ റെക്കോഡില്‍ ഗൗതം ഗംഭീറിന്റെയും മാര്‍ക്കോ ജാന്‍സെന്റയും റെക്കോഡിനൊപ്പമെത്താന്‍ പുരാന് സാധിച്ചു.

418-യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ 418ാമത്തെ ടി20 മത്സരമായിരുന്നു ഇത്. കൂടുതല്‍ ടി20 മത്സരം കളിച്ച താരങ്ങളില്‍ പാകിസ്താന്റെ ഷുഹൈബ് മാലിക്കിനെ (417) മറികടന്ന് മൂന്നാം സ്ഥാനത്തെത്താന്‍ ക്രിസ് ഗെയ്‌ലിനായി. മത്സരത്തില്‍ 10 പന്തില്‍ 10 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

Story first published: Saturday, April 17, 2021, 9:41 [IST]
Other articles published on Apr 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+