Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൊരുതി നേടി മുംബൈ, പടിക്കല്‍ കലമുടച്ച് സിഎസ്‌കെ, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ (87*) ബാറ്റിങ് കരുത്തില്‍ മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നെങ്കിലും അതിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. എവിടെയാണ് സിഎസ്‌കെയ്ക്ക് പിഴച്ചത്? മൂന്ന് കാരണങ്ങളിതാ.

പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനായില്ല

പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനായില്ല

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ വൈകിയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. രോഹിത് ശര്‍മയും (35) ക്വിന്റന്‍ ഡീകോക്കും (38) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇത് ടീമിന് അടിത്തറയേകി. ന്യൂബോളില്‍ മികവ് കാട്ടാറുള്ള ദീപക് ചഹാറിന് വിക്കറ്റ് നേടാന്‍ സാധിക്കാത്തത് ടീമിനെ ബാധിച്ചു. പവര്‍പ്ലേയില്‍ സിഎസ്‌കെയെക്കാള്‍ മികച്ച പ്രകടനം നടത്തിയത് മുംബൈ ഇന്ത്യന്‍സായിരുന്നു. പവര്‍പ്ലേയില്‍ ശര്‍ദുല്‍ ഠാക്കൂറിന് ധോണി ഓവര്‍ നല്‍കിയിരുന്നില്ല. എട്ടാം ഓവര്‍ എറിയാനെത്തിയ ശര്‍ദുലാണ് രോഹിതിനെ മടക്കി മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.

ജഡേജയുടെ ഓവറില്‍ മുംബൈയുടെ തിരിച്ചുവരവ്

ജഡേജയുടെ ഓവറില്‍ മുംബൈയുടെ തിരിച്ചുവരവ്

ചെറിയ ഇടവേളയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ മുംബൈ ഇന്ത്യന്‍സ് സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ശക്തമായി മുംബൈ തിരിച്ചുവരവ് നടത്തിയത് രവീന്ദ്ര ജഡേജ എറിഞ്ഞ 13ാം ഓവറിലാണ്. മൂന്ന് സിക്‌സടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് ജഡേജയുടെ ഓവറില്‍ നേടിയത്. അത് മത്സരഗതിയെ മാറ്റി മറിച്ചു. ലൂങ്കി എന്‍ഗിഡി എറിഞ്ഞ 14ാം ഓവറില്‍ 16 റണ്‍സും 15ാം ഓവര്‍ എറിഞ്ഞ ശര്‍ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ 23 റണ്‍സും മുംബൈ നേടി. ജഡേജയുടെ ഓവറിലാണ് കീറോണ്‍ പൊള്ളാര്‍ഡ് ഫോമിലേക്കെത്തിയതെന്ന് പറയാം.

ഡുപ്ലെസിസ് കൈവിട്ട ക്യാച്ച്

ഡുപ്ലെസിസ് കൈവിട്ട ക്യാച്ച്

18ാം ഓവര്‍ എറിഞ്ഞ ശര്‍ദുല്‍ ഠാക്കൂറിന്റെ ഓവറിലെ നാലാം പന്തില്‍ ഫഫ് ഡുപ്ലെസിസ് ലോങ് ഓണില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ വിട്ടുകളഞ്ഞത് മത്സരത്തിന്റെ വഴിത്തിരിവായി. നിര്‍ണ്ണായക സമയത്ത് ആ ക്യാച്ച് നേടിയിരുന്നെങ്കില്‍ ജയം സിഎസ്‌കെയ്ക്ക് ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ അനായാസമായ ക്യാച്ച് ഡുപ്ലെസിസിനെപ്പോലൊരു സൂപ്പര്‍ താരം വിട്ടുകളഞ്ഞത് സിഎസ്‌കെയ്ക്ക് ജയമാണ് നഷ്ടപ്പെടുത്തിയത്. പൊള്ളാര്‍ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമെന്ന് മത്സരശേഷം എംഎസ് ധോണി തന്നെ വ്യക്തമാക്കിയിരുന്നു.

Story first published: Sunday, May 2, 2021, 11:10 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+