IPL 2021: കുതിപ്പ് തുടരാന്‍ സിഎസ്‌കെ, മറികടക്കേണ്ടത് കെകെആറിനെ, പോരാട്ടം കടുക്കും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (21-4) രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും പഞ്ചാബ് കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും തോല്‍പ്പിച്ച് ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ നടത്തിയിരിക്കുന്നത്.
അതേ സമയം കെകെആറിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. ഹൈദരാബാദിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും മുംബൈയോടും ആര്‍സിബിയോടും തോറ്റ ക്ഷീണത്തിലാണ് കെകെആര്‍ സിഎസ്‌കെയെ നേരിടുന്നത്. കെകെആറിന് തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമായതിനാല്‍ത്തന്നെ ശക്തമായ പോരാട്ടം സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നേക്കും. വൈകീട്ട് 7.30നാണ് മത്സരം. പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളറിയാം.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ചെന്നൈ
ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത് 23 മത്സരത്തിലാണ്. ഇതില്‍ 14 തവണയും ജയം ധോണിക്കും സംഘത്തിനുമൊപ്പമായിരുന്നു. 8 തവണ മാത്രമാണ് കെകെആറിന് ജയിക്കാനായത്. കെകെആറിനെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സും കുറഞ്ഞ സ്‌കോര്‍ 114 റണ്‍സുമാണ്. കെകെആറിന്റെ ഉയര്‍ന്ന സ്‌കോര്‍ 202 റണ്‍സും കുറഞ്ഞ സ്‌കോര്‍ 108 റണ്‍സുമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കെകെആറിനെതിരേ സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ട്.

മധ്യനിരയില്‍ പഴിച്ച് കെകെആര്‍
നിധീഷ് റാണയെ മാറ്റിനിര്‍ത്തിയാല്‍ കെകെആറില്‍ സ്ഥിരതയുള്ള ആരുമില്ല. ശുഭ്മാന്‍ ഗില്‍ മികച്ച രീതിയില്‍ തുടങ്ങുന്നുണ്ടെങ്കിലും വലിയ ഇന്നിങ്‌സ് ആക്കി മാറ്റുന്നതില്‍ പരാജയപ്പെടുന്നു. രാഹുല്‍ ത്രിപാഠിയ്ക്കും നിലയുറപ്പിക്കാനാവുന്നില്ല. പ്രധാന പ്രശ്‌നം മധ്യനിരയിലാണ്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ഷക്കീബ് അല്‍ഹസന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍ എന്നിവര്‍ക്കൊന്നും ഫോം കണ്ടെത്താനായിട്ടില്ല. ഇവര്‍ ഫോം കണ്ടെത്താതെ കെകെആറിന് വിജയവഴിയില്‍ തിരിച്ചെത്തുക പ്രയാസമാവും.
ഇന്ന് ടീമില്‍ മാറ്റങ്ങളുറപ്പാണ്. ഷക്കീബ് അല്‍ ഹസന് പകരം സുനില്‍ നരെയ്‌നെത്തുമെന്ന കാര്യം കഴിഞ്ഞ ദിവസം കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം സൂചിപ്പിച്ചിരുന്നു. കരുണ്‍ നായര്‍ക്ക് മധ്യനിരയില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.

ബൗളിങ് കരുത്തില്‍ ചെന്നൈ
ഏത് ചെറിയ ടോട്ടലിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൗളിങ് നിരയാണ് ചെന്നൈയുടേത്. പ്രധാനമായും സ്പിന്നിലൂന്നിയാണ് സിഎസ്‌കെയുടെ മുന്നേറ്റം. മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓള്‍റൗണ്ട് മികവ് കാട്ടുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ റുതുരാജ് ജയഗ്വാദിന് വിശ്രമം നല്‍കി സീനിയര്‍ താരം റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കിയേക്കും. രാഹുല്‍ ചഹാര്‍, സാം കറാന്‍, ശര്‍ദുല്‍ ഠാക്കൂര്‍ പേസ് നിര തന്നെ തുടര്‍ന്നേക്കും.

സാധ്യതാ ഇലവന്‍
സിഎസ്‌കെ: റോബിന്‍ ഉത്തപ്പ, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു , രവീന്ദ്ര ജഡേജ, സാം കറാന്‍, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.
കെകെആര്‍: ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്ണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications