IPL 2021: 'ധോണിയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്', കെകെആറും വീണു, മത്സരത്തിലെ റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി സിഎസ്‌കെ. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റണ്‍സിനാണ് തോല്‍പ്പിച്ചത്. റണ്ണൊഴുകുന്ന മുംബൈയില്‍ 220 എന്ന മികച്ച സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അടിച്ചെടുത്തപ്പോള്‍ കെകെആറിന് 19.1 ഓവറില്‍ 202 റണ്‍സ് മാത്രമാണ് നേടാനായത്. കെകെആറിന്റെ ടോപ് ഓഡറിന്റെ ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. പേസ് ബൗളര്‍മാരുടെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായി. മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ.

ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കെകെആര്‍ കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. എംഎസ് ധോണി (208), രോഹിത് ശര്‍മ (204) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 24 പന്തില്‍ 40 റണ്‍സുമായി ബാറ്റിങ്ങിലും കാര്‍ത്തിക് തിളങ്ങി.
ഒന്നാം വിക്കറ്റില്‍ 115 റണ്‍സാണ് ഫഫ് ഡുപ്ലെസിസും റുതുരാജ് ജയഗ്വാദും ചേര്‍ന്ന് സിഎസ്‌കെയ്ക്ക് സമ്മാനിച്ചത്. കെകെആറിനെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നേടിയത്. കെകെആറിനെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന ടീം ടോട്ടലാണിത്.

സിഎസ്‌കെ പേസര്‍ സാം കറാന്റെ ഒരോവറില്‍ 30 റണ്‍സാണ് പാറ്റ് കമ്മിന്‍സ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരോവറില്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ റണ്‍സെന്ന റെക്കോഡിനൊപ്പം പാറ്റ് കമ്മിന്‍സെത്തി. കൂടാതെ എട്ടാം നമ്പറില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും കമ്മിന്‍സ് സ്വന്തം പേരിലാക്കി. 34 പന്തില്‍ നാല് ഫോറും 6 സിക്‌സുമടക്കം 66 റണ്‍സാണ് അദ്ദേഹം നേടിയത്. 2015ല്‍ പഞ്ചാബ് കിങ്‌സിനെതിരേ ഹര്‍ഭജന്‍ സിങ് നേടിയ 64 റണ്‍സിന്റെ റെക്കോഡാണ് കമ്മിന്‍സ് തകര്‍ത്തത്.
സാം കറാന്‍ നാല് ഓവറില്‍ 58 റണ്‍സാണ് വഴങ്ങിയത്. ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന സിഎസ്‌കെ ബൗളറെന്ന റെക്കോഡിന്റെ തലപ്പത്ത് സാം കറാനും ഇതോടെ എത്തി. 2015ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മോഹിത് ശര്‍മയും നാല് ഓവറില്‍ 58 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെത്തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലെന്ന നാഴികക്കല്ലാണ് ധോണി പിന്നിട്ടത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് ധോണി. കെകെആറിനെതിരേ മൂന്ന് ക്യാച്ചുകളാണ് ധോണി നേടിയത്. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ ധോണി 8 പന്തില്‍ 17 റണ്‍സാണ് നേടിയത്.
സിഎസ്‌കെ ഓപ്പണര്‍ ഫഫ് ഡുപ്ലെസിസ് 6000 ടി20 റണ്‍സ് പൂര്‍ത്തിയാക്കി. കെകെആറിനെതിരേ പുറത്താവാതെ 95 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് ഡുപ്ലെസിസ്.
കെകെആറിനായി ആറാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദിനേഷ് കാര്‍ത്തികും ആന്‍ഡ്രേ റസലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആറാം വിക്കറ്റില്‍ കെകെആറിനായി നടത്തുന്ന മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications