Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയോട് എന്തുകൊണ്ട് കെകെആര്‍ തോറ്റു? 'ലളിതമായ' മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സിഎസ്‌കെ സ്വന്തമാക്കിയപ്പോള്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് കെകെആര്‍. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് കെകെആറിന് തിരിച്ചടിയാവുന്നത്. സിഎസ്‌കെയ്‌ക്കെതിരേ 221 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആര്‍ 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി. ടോപ് ഓഡറില്‍ ആര്‍ക്കും തിളങ്ങാനാവാത്തതാണ് ടീമിന് തിരിച്ചടിയായത്. വാലറ്റത്ത് പാറ്റ് കമ്മിന്‍സിന്റെ (34 പന്തില് 66*) ഒറ്റയാള്‍ പോരാട്ടത്തിനും ടീമിനെ രക്ഷിക്കാനായില്ല. കെകെആറിന്റെ കണക്കുകൂട്ടലുകള്‍ എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ.

കെകെആര്‍ പേസര്‍മാരുടെ മോശം പ്രകടനം

കെകെആര്‍ പേസര്‍മാരുടെ മോശം പ്രകടനം

സിഎസ്‌കെയുടെ ഓപ്പണിങ് നിരയെ പിടിച്ചുകെട്ടുന്നതില്‍ കെകെആറിന്റെ പേസര്‍മാര്‍ക്ക് സംഭവിച്ച പിഴവാണ് തോല്‍വിക്ക് പ്രധാന കാരണം. ഡെത്ത് ഓവറിലും കെകെആര്‍ പേസ് ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങി. ഒന്നാം വിക്കറ്റില്‍ 115 റണ്‍സാണ് സിഎസ്‌കെയുടെ റുതുരാജ് ജയ്ഗ്വാദും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് അടിച്ചെടുത്തത്. കെകെആറിന്റെ ബൗളര്‍മാരായ പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ വഴങ്ങിയത് 58 റണ്‍സ്. ഇരുവര്‍ക്കും വിക്കറ്റ് നേടാനായില്ല. യുവപേസര്‍ കമലേഷ് നാഗര്‍കോട്ടി രണ്ട് ഓവറില്‍ 25 റണ്‍സാണ് വഴങ്ങിയത്. പേസ് ബൗളിങ് മെച്ചപ്പെട്ടില്ലെങ്കില്‍ വരും മത്സരങ്ങളിലും കെകെആറിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വരും.

കെകെആര്‍ ടോപ് ഓഡറിന്റെ തകര്‍ച്ച

കെകെആര്‍ ടോപ് ഓഡറിന്റെ തകര്‍ച്ച

കഴിഞ്ഞ മത്സരങ്ങളിലെല്ലാം കെകെആറിന്റെ ടോപ് ഓഡറാണ് തിളങ്ങിയതെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരേ കെകെആറിന്റെ ടോപ് ഓഡര്‍ ബാറ്റിങ് നിര നിരാശപ്പെടുത്തി. ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായപ്പോള്‍ നിധീഷ് റാണ (8), രാഹുല്‍ ത്രിപാഠി (8), ഓയിന്‍ മോര്‍ഗന്‍ (7) എന്നിവരെല്ലാം പിന്നാലെ തന്നെ മടങ്ങി. ഇതോടെ ടീം സമ്മര്‍ദ്ദത്തിലായെങ്കിലും ആന്‍ഡ്രേ റസല്‍ (22 പന്തില്‍ 54), ദിനേഷ് കാര്‍ത്തിക് (24 പന്തില്‍ 40) കൂട്ടുകെട്ട് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

വാലറ്റത്തിന് പിന്തുണ നല്‍കാനായില്ല

വാലറ്റത്തിന് പിന്തുണ നല്‍കാനായില്ല

ഒറ്റയാള്‍ പോരാട്ടവുമായി സിഎസ്‌കെയെ കടന്നാക്രമിച്ച പാറ്റ് കമ്മിന്‍സ് (34 പന്തില്‍ 66*) ഒരു പരിധിവരെ കെകെആറിന് വിജയ പ്രതീക്ഷ നല്‍കി. സിഎസ്‌കെ ബൗളര്‍മാരെ നന്നായി വിറപ്പിക്കാന്‍ കമ്മിന്‍സിന് സാധിച്ചു. എന്നാല്‍ വാലറ്റത്ത് ഒരാളെങ്കിലും പിന്തുണ നല്‍കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരം വിജയിപ്പിക്കാന്‍ കമ്മിന്‍സിന് സാധിക്കുമായിരുന്നു. കമലേഷ് നാഗര്‍കോട്ടി (0), വരുണ്‍ ചക്രവര്‍ത്തി (0), പ്രസിദ്ധ് കൃഷ്ണ (0) എന്നീ വാലറ്റത്തെ മൂന്ന് പേരും പൂജ്യത്തിനാണ് പുറത്തായത്. ഒരാളെങ്കിലും നിലയുറപ്പിച്ച് കമ്മിന്‍സിന് സ്‌ട്രൈക്ക് കൈമാറി പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരഫലം മാറിമറിഞ്ഞേനെ.

Story first published: Thursday, April 22, 2021, 9:59 [IST]
Other articles published on Apr 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+