Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: CSK vs DC, മൂന്നാം നമ്പറില്‍ സ്മിത്തോ രഹാനെയോ? റിഷഭിന് തുടക്കം കടുപ്പം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ രണ്ടാം മത്സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ പോയ ചെന്നൈ ഇത്തവണ തിരിച്ചുവരവ് പ്രതീക്ഷിച്ചിറങ്ങുമ്പോള്‍ ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാവും ഡല്‍ഹിയുടെ വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് മുംബൈയിലാണ് മത്സരം.

പരിക്കേറ്റ് ടീമിന് പുറത്തായ ശ്രേയസ് അയ്യറിന് പകരം ഡല്‍ഹിയെ നയിക്കാനെത്തിയ റിഷഭ് പന്തിന് ഇന്ന് കാര്യങ്ങള്‍ കടുപ്പമാണ്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍മാരായ കഗിസോ റബാദയും ആന്റിച്ച് നോക്കിയേയുമാണ് ഡല്‍ഹിയുടെ കുന്തമുന. ആദ്യ മത്സരം ഇരുവര്‍ക്കും നഷ്ടമാകുന്നതിനാല്‍ പകരം ആരെന്നത് റിഷഭിന് കുഴപ്പിക്കുന്ന ചോദ്യമാണ്.

റിഷഭിനെ കുഴപ്പിക്കുന്ന മറ്റൊരു പ്രശ്‌നം മൂന്നാം നമ്പറില്‍ ആരാണ് വേണ്ടതെന്നതാണ്. സ്റ്റീവ് സ്മിത്ത്,അജിന്‍ക്യ രഹാനെ എന്നിവരില്‍ ആരാണ് പ്ലേയിങ് 11ല്‍ വേണ്ടതെന്നത് നിര്‍ണ്ണായകമായ ചോദ്യമാണ്. അവസാന സീസണില്‍ രഹാനെക്ക് നല്‍കിയ അവസരങ്ങളിലെല്ലാം താരം നിരാശപ്പെടുത്തിയിരുന്നു. 140 മത്സരങ്ങളില്‍ നിന്ന് 121.39 സ്‌ട്രൈക്കറേറ്റില്‍ 3933 റണ്‍സുള്ള രഹാനെയെ മറികടന്ന് 86 മത്സരത്തില്‍ നിന്ന് 129.25 സ്‌ട്രൈക്കറേറ്റില്‍ 2333 റണ്‍സുള്ള സ്റ്റീവ് സ്മിത്ത് പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.

rishabhpant

ശിഖര്‍ ധവാനും പൃത്ഥ്വി ഷായും ഓപ്പണിങ്ങില്‍ ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ സ്മിത്തിനെത്തന്നെ പ്രതീക്ഷിക്കാം. രഹാനെയെക്കാളും കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ മികവ് സ്മിത്തിനാണ്. കൂടാതെ കഴിഞ്ഞ ദിവസം സ്മിത്തിനെ പ്രശംസിച്ച് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങും സംസാരിച്ചിരുന്നു. അതിനാല്‍ത്തന്നെ റിഷഭിനെ ക്യാപ്റ്റന്‍സിയില്‍ സഹായിച്ച് സ്മിത്ത് ടീമിലുണ്ടായേക്കും.

മറുവശത്ത് എംഎസ് ധോണി എന്ന ചാണക്യനാണ് സിഎസ്‌കെയെ നയിക്കുന്നത്. അതിനാല്‍ത്തന്നെ ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ടീമായതിനാല്‍ ഇത്തവണയും ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ റിഷഭിനെ സംബന്ധിച്ചത് വലിയ നാണക്കേടായിരിക്കും.

അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ കഗിസോ റബാദക്ക് ആദ്യ മത്സരം നഷ്ടമാവുമ്പോള്‍ ഉത്തമ പകരക്കാരന്റെ അഭാവം ടീമിലുണ്ട്. ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ എന്നിവരെ ഡല്‍ഹി പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. അശ്വിന്‍,അമിത് മിശ്ര എന്നീ മികച്ച സ്പിന്നര്‍മാരും ടീമിലുണ്ട്. മധ്യനിരയില്‍ ഇറങ്ങുന്ന റിഷഭിനെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Saturday, April 10, 2021, 11:26 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+