Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയ്ക്ക് അടിതെറ്റി, എവിടെ പിഴച്ചു? ഡല്‍ഹിക്ക് അനുകൂലമായ മൂന്ന് കാര്യങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെയ്ക്ക് തോല്‍വി തുടക്കം. എംഎസ് ധോണിയുടെ സിഎസ്‌കെയെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 എന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തിട്ടും എട്ട് പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി വിജയം സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം ഗംഭീരമാക്കാന്‍ റിഷഭിനായി. സിഎസ്‌കെയ്ക്ക് എവിടെയാണ് പിഴച്ചത്? ഡല്‍ഹിക്ക് വിജയത്തിന് അനുകൂലമായ മൂന്ന് കാര്യങ്ങളിതാ.

സിഎസ്‌കെയുടെ ടീം സെലക്ഷന്‍ പാളി

സിഎസ്‌കെയുടെ ടീം സെലക്ഷന്‍ പാളി

ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ ടീം സെലക്ഷനില്‍ പാളിച്ച പറ്റി. മോയിന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടായിരുന്നത്. പരമാവധി ഓള്‍റൗണ്ടര്‍മാരെ കുത്തിനിറയ്ക്കുന്ന തരത്തിലായിരുന്നു സിഎസ്‌കെയുടെ പ്ലേയിങ് 11. ഇമ്രാന്‍ താഹിറിനെ പരിഗണിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി. ബാറ്റിങ് ഓഡറിലും പാളിച്ച പറ്റി.

അമ്പാട്ടി റായിഡു അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നത് മികച്ച പ്രകടനം നടത്തുന്നതിന് തടസമായിട്ടുണ്ട്. എട്ടാം സ്ഥാനത്താണ് സാം കറാന് അവസരം. ബ്രാവോയക്ക് 9ാം സ്ഥാനവും. ഈ ബാറ്റിങ് ഓഡര്‍ ടീമിന് ഗുണം ചെയ്‌തേക്കില്ല. 200ന് മുകളില്‍ പോകേണ്ടിയിരുന്ന സ്‌കോര്‍ 188ല്‍ ഒതുങ്ങാന്‍ ഈ ബാറ്റിങ് ഓഡറിലെ പാളിച്ച കാരണമായി.

പവര്‍പ്ലേ മുതലാക്കാനായില്ല

പവര്‍പ്ലേ മുതലാക്കാനായില്ല

പവര്‍പ്ലേ മുതലാക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു. ആദ്യ 13 പന്തിനുള്ളില്‍ രണ്ട് സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയതോടെ സിഎസ്‌കെ സമ്മര്‍ദ്ദത്തിലായി. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് സിഎസ്‌കെ നേടിയത്. ക്രിസ് വോക്‌സ്, ആവേഷ് ഖാന്‍ എന്നിവരുടെ ബൗളിങ്ങാണ് സിഎസ്‌കെയെ പിടിച്ചുകെട്ടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്കായി ശിഖര്‍ ധവാനും (85)- പൃത്ഥ്വി ഷായും (72) തല്ലിത്തകര്‍ത്തു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 65 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ധവാനും പൃത്ഥ്വിയും കൂട്ടിച്ചേര്‍ത്തത്.

ഓള്‍റൗണ്ട് മികവ്

ഓള്‍റൗണ്ട് മികവ്

ഐപിഎല്ലിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുള്ള ടീമുകളിലൊന്ന് സിഎസ്‌കെ ആണ്. എന്നാല്‍ ഡല്‍ഹിക്കെതിരേ ഫീല്‍ഡിങ്ങില്‍ പാളിച്ചകള്‍ നിരവധി. പൃത്ഥ്വി ഷായെ രണ്ട് തവണ വിട്ടുകളഞ്ഞ സിഎസ്‌കെ ഫീല്‍ഡര്‍മാര്‍ തിരിച്ചുവരാനുള്ള അവസരം നഷ്ടപ്പെടുത്തി. ഒരു തവണ മിച്ചല്‍ സാന്റ്‌നര്‍ക്ക് പിഴച്ചപ്പോള്‍ രണ്ടാം തവണ ജയഗ്വാദുമാണ് പൃത്ഥ്വിയെ കൈവിട്ടത്. ഇതോടെ അവസരം മുതലാക്കിയ പൃത്ഥ്വി വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ഡല്‍ഹിയുടെ ജയത്തില്‍ അടിത്തറ പാകി.

Story first published: Sunday, April 11, 2021, 9:10 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+