For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ X ഡല്‍ഹി, താരങ്ങളെ കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ രണ്ടാം മത്സരത്തില്‍ സിഎസ്‌കെ-ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുന്‍ ഇന്ത്യന്‍ നായകനും കീപ്പറുമായിരുന്ന എംഎസ് ധോണിയും നിലവിലെ വിക്കറ്റ് കീപ്പറും ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കെന്ന് കണ്ടറിയാം. ജയത്തോടെ തുടങ്ങാനുറച്ച് ഇരുകൂട്ടരും ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്നുറപ്പാണ്. ഇന്നത്തെ മത്സരത്തില്‍ അഞ്ച് പ്രധാന റെക്കോഡുകള്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനായി റിഷഭ്

പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനായി റിഷഭ്

ഇന്ന് സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നതോടെ ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനെന്ന റെക്കോഡിന് റിഷഭ് അര്‍ഹനാവും. പരിക്കേറ്റ് ശ്രേയസ് അയ്യറിന് സീസണ്‍ നഷ്ടമായതോടെയാണ് പകരം 23കാരനായ റിഷഭിനെ ക്യാപ്റ്റനാക്കിയത്. വിരാട് കോലി,ശ്രേയസ് അയ്യര്‍,സ്റ്റീവ് സ്മിത്ത്,സുരേഷ് റെയ്‌ന എന്നിവരാണ് ഐപിഎല്ലിലെ പ്രായം കുറഞ്ഞ ആദ്യ നാല് ക്യാപ്റ്റന്മാര്‍.

600 ബൗണ്ടറിക്കരികെ ശിഖാര്‍ ധവാന്‍

600 ബൗണ്ടറിക്കരികെ ശിഖാര്‍ ധവാന്‍

ഐപിഎല്ലില്‍ 600 ബൗണ്ടറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ശിഖാര്‍ ധവാന്‍. ഡല്‍ഹി ഓപ്പണറായ ധവാന്‍ നിലവില്‍ 591 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 9 ബൗണ്ടറി അകലെയാണ് ചരിത്രനേട്ടം ധവാനെ കാത്തിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെത്തന്നെ ധവാന്‍ ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. അവസാന സീസണില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ധവാന് സാധിച്ചിരുന്നു.

4000 റണ്‍സിനരികെ രഹാനെ

4000 റണ്‍സിനരികെ രഹാനെ

ഐപിഎല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡിനരികെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അജിന്‍ക്യ രഹാനെ. 140 ഇന്നിങ്‌സില്‍ നിന്നായി നിലവില്‍ 3933 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. സിഎസ്‌കെയ്‌ക്കെതിരേ രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തിന് അവസരം ലഭിച്ചേക്കും. അവസാന സീസണില്‍ രഹാനെ നിരാശപ്പെടുത്തിയിരുന്നു.

150 പുറത്താക്കലിനരികെ ധോണി

150 പുറത്താക്കലിനരികെ ധോണി

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മറ്റൊരു ചരിത്ര നേട്ടത്തിന് അരികെയാണ് സിഎസ്‌കെ നായകന്‍ എംഎസ് ധോണി. ഐപിഎല്ലില്‍ 150 പുറത്താക്കലുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ധോണിയെ കാത്തിരിക്കുന്നത്. ഇതിനായി രണ്ട് പുറത്താക്കലുകളാണ് ധോണിക്ക് വേണ്ടത്. ഇത്തവണയും വിക്കറ്റ് കീപ്പറായി ധോണി തന്നെയാവും സിഎസ്‌കെയിലുണ്ടാവുക. അതിനാല്‍ ഡല്‍ഹിക്കെതിരേ തന്നെ ഈ റെക്കോഡ് ധോണി സ്വന്തം പേരിലാക്കിയേക്കും.

കൂടുതല്‍ ക്യാച്ച് റെക്കോഡും ധോണിക്ക് സ്വന്തമാക്കാം

കൂടുതല്‍ ക്യാച്ച് റെക്കോഡും ധോണിക്ക് സ്വന്തമാക്കാം

ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ധോണിക്കുണ്ട്. നിലവില്‍ 109 ക്യാച്ചുമായി രണ്ടാം സ്ഥാനത്താണ് ധോണി. 110 ക്യാച്ചുള്ള കെകെആറിന്റെ ദിനേഷ് കാര്‍ത്തികാണ് തലപ്പത്ത്. ഡല്‍ഹിക്കെതിരേ രണ്ട് ക്യാച്ച് നേടാനായാല്‍ കാര്‍ത്തികിനെ മറികടക്കാന്‍ ധോണിക്ക് സാധിക്കും.

Story first published: Saturday, April 10, 2021, 14:42 [IST]
Other articles published on Apr 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+