IPL 2021: ഇതാ പഴയ ധോണി, വമ്പന്‍ സിക്‌സുകള്‍ പറത്തി പരിശീലനം, വീഡിയോ പങ്കുവെച്ച് സിഎസ്‌കെ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം പരിശീലന ക്യാംപ് ആരംഭിച്ച് കഴിഞ്ഞു. പതിവ് പോലെ ആദ്യം പരിശീലന ക്യാംപ് ആരംഭിച്ചത് എംഎസ് ധോണി ക്യാപ്റ്റനായുള്ള സിഎസ്‌കെയാണ്. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശക്തമായ തയ്യാറെടുപ്പിലാണ്. അവസാന സീസണില്‍ ബാറ്റിങ്ങില്‍ ധോണി നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ ഇത്തവണ അതി കഠിന പരിശീലനത്തിലാണ് അദ്ദേഹം.
ഇപ്പോഴിതാ ചെന്നൈയിലെ യെല്ലോ ആര്‍മി ട്രയിനിങ് ക്യാംപില്‍ നടന്ന പരിശീലനത്തില്‍ തുടരെ തുടരെ സിക്‌സര്‍ പറത്തുന്ന ധോണിയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ സിഎസ്‌കെ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. പഴയ ധോണിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ധോണിയുടെ പ്രകടനം.

സ്പിന്നര്‍മാരെയും പേസര്‍മാരെയും ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പറത്തുന്ന ധോണിയെ വീഡിയോയില്‍ കാണാം. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഇത്തവണ മിന്നും ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ധോണി ആഭ്യന്തര മത്സരം കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ധോണി കളിച്ചിരുന്നില്ല.
നീണ്ട ഇടവേള വീണ്ടും ക്രിക്കറ്റില്‍ വന്നതിനാല്‍ ഇത്തവണ നേരത്തെ തന്നെ ധോണി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഇനിയും ഒരു മാസത്തിനടുത്ത് സമയമുള്ളതിനാല്‍ പരിശീലനത്തിലൂടെ പഴയ ഫോമിലേക്ക് എത്താനുള്ള തീവ്ര ശ്രമത്തിലാണ് ധോണി. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം റാഞ്ചിയില്‍ കൃഷി ചെയ്യുന്നതിനായാണ് ധോണി കൂടുതല്‍ സമയം ചിലവഴിച്ചത്.
2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 200 റണ്‍സാണ് ധോണി നേടിയത്. 116.27 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 20ാം ഓവറില്‍ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ധോണിക്ക് ഇത്തവണ ആരാധകര്‍ക്കായി മികച്ച ഫോമില്‍ തിരിച്ചെത്തേണ്ടതുണ്ട്. മൂന്ന് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ച ധോണി 4632 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
റോബിന്‍ ഉത്തപ്പ,ചേതേശ്വര്‍ പുജാര,കൃഷ്ണപ്പ ഗൗതം എന്നിവരെയാണ് സിഎസ്‌കെ ഇത്തവണ പ്രധാനമായും ടീമിലെത്തിച്ചത്. അവസാന സീസണില്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് വിട്ടുനിന്ന സുരേഷ് റെയ്‌ന കൂടി തിരിച്ചെത്തിയതോടെ ടീം ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ റെയ്‌ന പരിശീലന ക്യാംപില്‍ എത്തിയിട്ടില്ല. മാര്‍ച്ച് 21നാവും റെയ്‌ന സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ എത്തുകയെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications