IPL 2021: അടുത്ത സീസണില്‍ സിഎസ്‌കെ നിലനിര്‍ത്തുക ഒരാളെ മാത്രം, അതു ധോണിയാവില്ല!- ചോപ്ര

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കെ മെഗാ താരലേലവും നടക്കും. അതുകൊണ്ടു തന്നെ ടീമുകളില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നുറപ്പാണ്. ചുരുക്കം ചിലരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തുകയുള്ളൂ. ബാക്കിയുള്ളവര്‍ മറ്റു ഫ്രാഞ്ചൈസികളിലേക്കു മാറിയേക്കും.
പ്രഥമ സീസണ്‍ മുതല്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിഎസ്‌കെ നിലനിര്‍ത്താനിടയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെ ആയിരിക്കുമെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ചോപ്ര.

ധോണിയുടെ കാര്യം ഉറപ്പില്ല
ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും കളിക്കാന്‍ കഴിയുന്ന താരത്തെ മാത്രമേ ഫ്രാഞ്ചൈസി നിലനിര്‍ത്താനിടയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ധോണിയുടെ കാര്യം സംശയമാണ്. കാരണം ഇനിയൊരു മൂന്നു വര്‍ഷം അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. അങ്ങനെയാണെങ്കില്‍ സിഎസ്‌കെ ധോണിയെ നിലനിര്‍ത്തണമോയെന്നതാണ് ചോദ്യം. നിലനിര്‍ത്തിയാല്‍ 15 കോടിയായിരിക്കും നഷ്ടമാവുക. ഇതിന്റെ മറ്റൊരു വശം ധോണിയേക്കാള്‍ വലിയൊരു താരത്തെ സിഎസ്‌കെയ്ക്കു ലഭിക്കില്ലെന്നതാണ്. ധോണി സിഎസ്‌കെയില്‍ അടുത്ത സീസണിലുമുണ്ടാവുമോയെന്നു തനിക്കറിയില്ലെന്നും ചോപ്ര വ്യക്തമാക്കി.

ജഡേജയെ മാത്രം
സിഎസ്‌കെ നിലനിര്‍ത്താനിടയുള്ള മൂന്നു താരങ്ങളെ പ്രവചിതക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. രവീന്ദ്ര ജഡേജയാണ് സിഎസ്‌കെ നിലനിര്‍ത്തുമെന്ന് എനിക്കുറപ്പുള്ള ഏകതാരം. അദ്ദേഹത്തിനാണ് ഞാന്‍ പ്രഥമ പരിഗണനയും നല്‍കുന്നത്. കാരണം സാം കറെന്‍, ഫഫ് ഡുപ്ലെസി എന്നിവരെപ്പോലുള്ളവരെ ലേലത്തില്‍ വീണ്ടും വാങ്ങാന്‍ സിഎസ്‌കെയ്ക്കു കഴിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ ഗംഭീര പ്രകടനമാണ് ജഡ്ഡു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്. ജഡേജയെ കേന്ദ്രീകരിച്ച് സിഎസ്‌കെ ടീമിനെ പടുത്തുയര്‍ത്തണമെന്നും ധോണിയില്‍ നായകത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും അടുത്തിടെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടിരുന്നു.

ധോണിയുടെ അവസാന സീസണാവില്ല
ധോണിയുടെ ഐപിഎല്‍ കരിയറിലെ അവസാനത്തെ സീസണായിരിക്കും ഇത്തവണത്തേതെന്നു താന്‍ കരുതില്ലെന്നായിരുന്നു കുറച്ചു മുമ്പ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത്. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ധോണിക്കു പകരക്കാരനായി ഞങ്ങള്‍ ഇപ്പോള്‍ ആരെയെങ്കിലും കണ്ടു വയ്‌ക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും വിശ്വനാഥന്‍ പറഞ്ഞിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ധോണി പഴയ മികവ് തുടരുകയാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഈ സീസണിലും കഴിഞ്ഞ സീസണിലും ധോണി നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ റണ്‍സെടുക്കാന്‍ വിഷമിച്ച അദ്ദേഹം ഈ സീസണിലും ഇതാവര്‍ത്തിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications