Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവസാന പന്തില്‍ സിഎസ്‌കെയുടെ ഫീല്‍ഡിങ് പൊസിഷന്‍ പാളിയോ? ഫ്‌ളമിങ് പറയുന്നു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചിര വൈരി പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സിനോട് മുട്ടുകുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹിയിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നാല് വിക്കറ്റിന് ജയിക്കാന്‍ മുംബൈക്കായി. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. ലൂങ്കി എന്‍ഗിഡി എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്.

എന്‍ഗിഡിയുടെ യോര്‍ക്കര്‍ ലോങ് ഓണിലേക്ക് തട്ടിയിട്ട പൊള്ളാര്‍ഡ് അനായാസമായി രണ്ട് റണ്‍ ഓടിയെടുത്തു. ഡീപ് ഫീല്‍ഡര്‍ പരമാവധി ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. അവസാന പന്തില്‍ സിംഗിള്‍ സാധ്യത ഒഴിവാക്കാന്‍ ഫീല്‍ഡറെ നിര്‍ത്താതെ സ്‌പ്രെഡ് ഫീല്‍ഡിങ് ശൈലിയാണ് ധോണി ഉപയോഗിച്ചത്. ഇത് തിരിച്ചടിയായെന്ന് തന്നെ വിലയിരുത്താം. ഇപ്പോള്‍ അവസാന പന്തിലെ ഫീല്‍ഡിങ് പൊസിഷനെക്കുറിച്ച് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് പ്രതികരണം അറിയിച്ചിരിക്കുകയാണ്.

'അവസാന പന്തിലെ ഫീല്‍ഡിങ് പൊസിഷന്‍ കണ്ട് ഒരിക്കലും അത്ഭുതപ്പെട്ടില്ല. പൊള്ളാര്‍ഡ് മികച്ച ടൈമിങ് കണ്ടെത്തുന്ന താരമാണ്. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. 2019 ഫൈനലില്‍ ഞങ്ങളെ അവര്‍ തോല്‍പ്പിച്ചതുപോലെയോ അവസാന പന്തില്‍ ഒരു റണ്ണൗട്ട് ആകലോ ഒക്കെ സത്യസന്ധ്യമായി പറഞ്ഞാല്‍ പ്രതീക്ഷിച്ചിരുന്നു. അവസാന പന്ത് എന്നതിലുപരിയായി മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഉണ്ടായിരുന്നു'- ഫ്‌ളമിങ് പറഞ്ഞു.

stephenfleming

മികച്ച ടൈമിങ്ങില്‍ നില്‍ക്കുന്ന പൊള്ളാര്‍ഡ് വമ്പനടിക്ക് ശ്രമിക്കുമെന്നായിരുന്നു സിഎസ്‌കെയുടെ കണക്കുകൂട്ടല്‍. പൊള്ളാര്‍ഡും അതിനായിത്തന്നെയാണ് ശ്രമിച്ചതെങ്കിലും ലൂങ്കി എന്‍ഗിഡിയുടെ മനോഹര യോര്‍ക്കര്‍ വമ്പന്‍ ഷോട്ട് കളിക്കുന്നതില്‍ നിന്ന് പൊള്ളാര്‍ഡിനെ തടുക്കുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം മറികടക്കുന്നതിന് അതൊരു തടസമായില്ല. 18ാം ഓവറില്‍ പൊള്ളാര്‍ഡിനെ ഫഫ് ഡുപ്ലെസിസ് കൈവിട്ടതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

പൊള്ളാര്‍ഡിന്റെ പ്രകടനത്തെ മുംബൈ നായകന്‍ രോഹിത് ശര്‍മയും പ്രശംസിച്ചു.കീറോണ്‍ പൊള്ളാര്‍ഡിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. 'ഇതിന് മുമ്പ് ഇത്തരമൊരു റണ്‍ചേസ് ഞാന്‍ കണ്ടിട്ടില്ല. പൊള്ളാര്‍ഡിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്. പുറത്ത് നിന്ന് കാണാന്‍ മനോഹരമായ പ്രകടനം. താരങ്ങള്‍ നടത്തിയ അധ്വാനം കാണുമ്പോള്‍ വലിയ അഭിമാനം തോന്നുന്നു'-രോഹിത് ശര്‍മ പറയുന്നു.

Story first published: Sunday, May 2, 2021, 10:36 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+