IPL 2021: മുംബൈയെ വീഴ്ത്തണോ? ഈ മൂന്ന് കാര്യങ്ങളില്‍ സിഎസ്‌കെയ്ക്ക് പിഴക്കരുത്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്നാണ്. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയുടെ സിഎസ്‌കെയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്നുറപ്പ്. മുന്‍കണക്കുകളില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും നിലവിലെ ഫോമില്‍ രണ്ട് ടീമും കട്ടക്ക് കട്ടയാണ്. ഡല്‍ഹിയിലേത് ബാറ്റിങ് പിച്ചായതിനാല്‍ത്തന്നെ ഒരു ബാറ്റിങ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം. ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോഡില്‍ ധോണിയേക്കാള്‍ ഒരുപടി മുകളില്‍ രോഹിതാണ്. എന്നാല്‍ ഇന്ന് ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. മുംബൈക്കെതിരേ സിഎസ്‌കെ ഇറങ്ങുമ്പോള്‍ ടീം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പവര്‍പ്ലേയില്‍ മുംബൈയുടെ വിക്കറ്റുകള്‍ വീഴ്ത്തണം
മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം നല്‍കാന്‍ അനുവദിക്കാതിരിക്കുകയെന്നതാണ് സിഎസ്‌കെ ബൗളര്‍മാരുടെ മുന്നിലെ പ്രധാന വെല്ലുവിളി. പവര്‍പ്ലേ മുംബൈയ്ക്ക് മുതലാക്കാനായാല്‍ മധ്യ ഓവറുകളില്‍ അധികവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ മുംബൈയിലുണ്ട്. രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നിവരെ ഉപയോഗിച്ച് മധ്യ ഓവറുകളെ നിയന്ത്രിക്കുക മുംബൈക്കെതിരേ എളുപ്പമാവില്ല. കാരണം ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. ശര്‍ദുല്‍ ഠാക്കൂറിനെപ്പോലൊരു പേസ് ബൗളര്‍ക്ക് ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് കണ്ടറിയണം.

ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനാവണം
നിലവിലെ പേസര്‍മാരില്‍ ദീപക് ചഹാര്‍, ലൂങ്കി എന്‍ഗിഡി എന്നിവരാണ് സിഎസ്‌കെയ്‌ക്കൊപ്പം മികവ് കാട്ടുന്നത്. ഇവരുടെ ഡെത്ത് ഓവറിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. ഡ്വെയ്ന്‍ ബ്രാവോ എന്ന പഴയ ആയുധത്തിന് മൂര്‍ച്ചയില്ലാത്തതും മുംബൈ മുതലാക്കിയാല്‍ ടീമിന് വലിയ തിരിച്ചടിയാവും. പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും ഡെത്ത് ഓവറില്‍ നിയലുറപ്പിക്കും മുമ്പെ മടക്കണം. അതിനായി ധോണി കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്ന് കണ്ട് തന്നെ അറിയാം.

ജഡേജയ്ക്കും സാം കറാനും കൂടുതല്‍ പന്ത് ലഭിക്കണം
മോയിന്‍ അലിയെ മാറ്റിനിര്‍ത്തിയാല്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ടോപ് ഓഡറല്ല സിഎസ്‌കെയുടേത്. അതിനാല്‍ വമ്പനടിക്കാരായ സാം കറാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരമൊരുക്കണം. മുംബൈയുടെ കരുത്തുറ്റ പേസ് നിര സിഎസ്‌കെയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ബുംറ റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടുമ്പോള്‍ ട്രന്റ് ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നു. രാഹുല്‍ ചഹാര്‍ സ്പിന്നിലും തിളങ്ങുന്നുണ്ട്. എന്നാല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ഒന്നോ രണ്ടോ ഓവര്‍ മുതലാക്കാനായാല്‍ മത്സരഫലത്തെ അത് മാറ്റിമറിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications