Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയുടെ ഫിറ്റ്‌നസ് ലെവല്‍ എങ്ങനെ? സിഎസ്‌കെ ഫീല്‍ഡിങ് പരിശീലകന്‍ പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ടീമുകളെല്ലാം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ആദ്യം പരിശീലനം ആരംഭിച്ച് ടീമുകളൊന്ന് സിഎസ്‌കെയാണ്. സിഎസ്‌കെ നായകനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എം എസ് ധോണി ഇതിനോടകം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. അവസാന ഐപിഎല്ലിന് ശേഷം ധോണി മറ്റൊരു മത്സരവും കളിച്ചിട്ടില്ല. ഇപ്പോഴിതാ സിഎസ്‌കെയുടെ പരിശീലന ക്യാംപ് ഒരാഴ്ച പിന്നിടുമ്പോള്‍ ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിഎസ്‌കെ ഫീല്‍ഡിങ് കോച്ച് രാജീവ് കുമാര്‍.

അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. ധോണിയുടെ പ്രകടനവും നിരാശപ്പെടുത്തിയിരുന്നു. കൂടാതെ 40ാം വയസിലേക്ക് കടന്നതിനാല്‍ത്തന്നെ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഠിന പരിശീലനത്തിലാണ് ധോണിയുള്ളത്. 'ധോണി എത്രത്തോളം ബുദ്ധിമാനായാണ് താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ചും മത്സരത്തെക്കുറിച്ചും വ്യക്തമായി അറിയാം.

dhonicskpractise

40കാരനായ ഒരുപാട് ആളുകള്‍ക്കൊന്നും ഇത്തരത്തില്‍ കളിക്കാനാകില്ല. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം കാണാന്‍ മനോഹരമാണ്. എല്ലാ സെക്ഷനിലും കൃത്യമായ പദ്ധതികളോടെയാണ് അദ്ദേഹം വരുന്നത്. അതിനായി പ്രയത്‌നിക്കുന്നു. അത് കണക്കാക്കേണ്ട ജോലി മാത്രമാണ് ഞങ്ങള്‍ക്കുള്ളത്'-രാജീവ് കുമാര്‍ പറഞ്ഞു.

എംഎസ് ധോണിക്കൊപ്പം അമ്പാട്ടി റായിഡുവും പരിശീലന സെക്ഷനിലുണ്ട്. എന്നാല്‍ സുരേഷ് റെയ്‌ന പരിശീലന ക്യാംപിലേക്ക് എത്താന്‍ 21ാം തീയ്യതി കഴിയും. സീനിയര്‍ താരങ്ങളും വിദേശ താരങ്ങളും എത്താന്‍ വൈകും. ബൗളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിയും ക്യാംപിലുണ്ട്. ഏറെ നാളത്തെ ഇടവേളയുള്ളതിനാല്‍ താളത്തിലേക്കെത്താന്‍ കളിക്കാര്‍ക്ക് സമയം വേണം. അതിനായുള്ള പരിശീലനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ധോണിയുടെ പരിശീലനത്തിന്റെ വീഡിയോ സിഎസ്‌കെ പങ്കുവെച്ചിരുന്നു. പഴയ ധോണിയുടെ പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വമ്പന്‍ സിക്‌സറുകള്‍ പറത്തിയാണ് ധോണി തന്റെ പരിശീലനം നടത്തുന്നത്. അവസാന വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാനും സാധ്യതയുണ്ട്.

മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിച്ച ധോണി 204 മത്സരങ്ങളില്‍ നിന്ന് 40.99 ശരാശരിയില്‍ 4632 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ കൃഷ്ണപ്പ ഗൗതം,ചേതേശ്വര്‍ പുജാര,റോബിന്‍ ഉത്തപ്പ എന്നിവരാണ് സിഎസ്‌കെയിലേക്കെത്തിയ പ്രധാന താരങ്ങള്‍. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ മികച്ച സീനിയര്‍-യുവ താരനിര സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.

Story first published: Tuesday, March 16, 2021, 15:04 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+