For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അവനൊരു സൂപ്പര്‍ സ്റ്റാറാണ്', റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളമിങ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കിരീടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുത്തമിട്ടിരിക്കുകയാണ്. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആവേശ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സിഎസ്‌കെ കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഒന്നാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചിട്ടും കെകെആറിന്റെ മധ്യനിരക്കത് മുതലാക്കാനായില്ല.

സിഎസ്‌കെയ്ക്കായി ഓപ്പണര്‍ ഫഫ് ഡുപ്ലെസിസ് (86) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ റോബിന്‍ ഉത്തപ്പ (31), മോയിന്‍ അലി (37*), റുതുരാജ് ഗെയ്ക് വാദ് (32) എന്നിവരും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. ടൂര്‍ണമെന്റിലെ സിഎസ്‌കെയുടെ മിന്നും താരമായത് റുതുരാജ് ഗെയ്ക് വാദാണ്. 2020ലൂടെ സിഎസ്‌കെയിലെത്തിയ താരം ഇത്തവണത്തെ ഓറഞ്ച് ക്യാപും എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവുമാണ് സ്വന്തമാക്കിയത്.

16 മത്സരത്തില്‍ നിന്ന് 45.35 ശരാശരിയില്‍ 635 റണ്‍സാണ് ഗെയ്ക് വാദ് നേടിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 64 ഫോറും 23 ബൗണ്ടറിയും ഗെയ്ക് വാദ് നേടി. ഫഫ് ഡുപ്ലെസിസിനെക്കാള്‍ രണ്ട് റണ്‍സ് വ്യത്യാസത്തിലാണ് ഗെയ്ക് വാദ് ഓറഞ്ച് ക്യാപ് നേടിയത്. ഇപ്പോഴിതാ ഗെയ്ക് വാദിനെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്.

ruturajgaikwad

'ഇതിനോടകം തന്നെ അവനൊരു സൂപ്പര്‍ സ്റ്റാറായാണ് എനിക്ക് തോന്നുന്നത്. അവസാന സീസണില്‍ അവനെ കളിപ്പിച്ചപ്പോള്‍ ആളുകളില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ അവനിലൊരു പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. അവസാന സീസണില്‍ അവനെ നേരത്തെ ഇറക്കാത്തതില്‍ ഇന്നും നിരാശയുണ്ട്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ അവസാനിപ്പിച്ചതോര്‍ക്കുമ്പോള്‍ വളരെ സന്തോഷവും. റുതുരാജും ഡുപ്ലെസിസും നിരവധി റണ്‍സ് ഞങ്ങള്‍ക്കായി നേടി. ഇത്തവണ ഞങ്ങള്‍ കിരീടം നേടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണത്. അവന്‍ യുവതാരമാണെങ്കിലും പ്രായത്തേക്കാള്‍ പക്വത കാട്ടുന്നു. റുതുരാജിനെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവിശ്യമുണ്ടെന്ന് കരുതുന്നുന്നില്ല. ഓപ്പണര്‍മാരുടെ കൂട്ടുകെട്ടാണ് ഞങ്ങള്‍ നിര്‍ണ്ണായകമായത്'- ഫ്‌ളമിങ് പറഞ്ഞു.

2020 സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു സിഎസ്‌കെ. എന്നാല്‍ തൊട്ടടുത്ത സീസണില്‍ കിരീടത്തിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. ധോണിയെന്ന നായകന്റെ സാന്നിധ്യം തന്നെയാണ് ടീമിന്റെ കരുത്ത്. ഈ സീസണോടെ ധോണി കളിനിര്‍ത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അടുത്ത സീസണില്‍ കൂടി ധോണി തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍.

സീനിയര്‍ താരങ്ങളെ ഇത്രയധികം വിശ്വസിക്കുന്ന മറ്റൊരു ടീമില്ല. മോയിന്‍ അലി,റോബിന്‍ ഉത്തപ്പ എന്നിവരെയൊക്കെ ടീമിലെടുത്തപ്പോള്‍ വിമര്‍ശിച്ചുവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്. ഓരോ താരത്തിന്റെയും മികവിനെ കൃത്യമായി തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന കാര്യം.

അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ ടീമില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താനാവും അവസരം ലഭിച്ചേക്കുക. സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നതിനെക്കുറിച്ചും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് പ്രതികരിച്ചിരിക്കുകയാണ്. 'ഇക്കാര്യം സംബന്ധിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ സീസണിലും ചില പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. വരുന്ന സീസണില്‍ മികച്ചൊരു ടീമുമായി സിഎസ്‌കെയുടെ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് കരുത്തുന്നത്'- ഫ്‌ളമിങ് പറഞ്ഞു.

Story first published: Saturday, October 16, 2021, 10:59 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+