Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മൂന്ന് സിഎസ്‌കെ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ്, ആശങ്കയോടെ ക്രിക്കറ്റ് ലോകം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങുമോയെന്ന് ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ് ഫലം. കെകെആറിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ കാശി വിശ്വനാഥ്,ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി,ബസ് ക്ലീന്‍ എന്നിവരുടെ കോവിഡ് ഫലമാണ് പോസിറ്റീവായിരിക്കുന്നത്. എന്നാല്‍ ടീമിന്റെ ഭാഗമായ മറ്റുള്ളവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. ഞായറാഴ്ച നടത്തിയ കോവിഡ് പരിശോധനയുടെ അവസാന ഫലത്തിലാണ് മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതോടെ മൂന്ന് പേര്‍ക്കും 10 ദിവസത്തെ ഐസോലേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രണ്ട് കോവിഡ് ഫലം കൂടി നെഗറ്റീവായെങ്കില്‍ മാത്രമെ ഇവര്‍ക്ക് തിരിച്ച് ടീമിന്റെ ബയോബബിള്‍ സുരക്ഷയിലേക്ക് പ്രവേശിപ്പിക്കാനാവു. കനത്ത സുരക്ഷ ഒരുക്കിയിട്ടും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് താരങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്നുറപ്പ്.

lbalaji

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായെന്ന് വിവരം പുറത്ത് വന്നിരുന്നു. ടീമിന്റെ ഭാഗമായിരിക്കുന്ന ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആര്‍സിബിയും കെകെആറും തമ്മില്‍ ഇന്ന് നടത്താനിരുന്ന മത്സരം മാറ്റി വെച്ചിട്ടുണ്ട്. നിലവില്‍ കെകെആറിലെ മറ്റുള്ളവരുടെ കോവിഡ് ഫലം നെഗറ്റീവാണെങ്കിലും വരും ദിവസങ്ങള്‍ പോസിറ്റീവ് ആകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് നേരത്തെ തന്നെ വിദേശ താരങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ആന്‍ഡ്രേ ടൈ,ലിയാം ലിവിങ്സ്റ്റന്‍,ആദം സാംബ,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയ വിദേശ താരങ്ങളെല്ലാം കോവിഡ് ആശങ്കയെത്തുടര്‍ന്ന് നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷയുടെ പോരായ്മ നാട്ടിലെത്തിയ ശേഷം ആദം സാംബ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശ താരങ്ങളുടെ കൂട്ടത്തോടെയുള്ള മടങ്ങിപ്പോവിലേക്ക് കാര്യങ്ങളെത്തുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചാല്‍ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് വൈകുമോയെന്ന് ആശങ്കയിലാണ് വിദേശ താരങ്ങള്‍. കെകെആറിന്റെ സഹ പരിശീലകനായ ഡേവിഡ് ഹസി ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ കോവിഡ് കേസ് ഉയരുമ്പോഴും താരങ്ങള്‍ സുരക്ഷിതമാണെന്നും ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്നുമാണ് ബിസിസി ഐ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബിസിസി ഐയുടെ നിലപാട് എന്താകുമെന്ന് കണ്ടറിയണം.

Story first published: Monday, May 3, 2021, 15:11 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+