Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കപ്പടിക്കാന്‍ സിഎസ്‌കെയുടെ നിര്‍ണ്ണായക നീക്കം, മാസ്റ്റര്‍പ്ലാന്‍ ധോണിയുടേതോ?

ചെന്നൈ: ഇന്ത്യ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി സിഎസ്‌കെ. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനിയും ഒരുമാസത്തിലേറെ സമയമിരിക്കെ അടുത്തയാഴ്ച മത്സരവേദിയായ യുഎഇയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് സിഎസ്‌കെ. മത്സരവേദിയില്‍ നേരത്തെ പരിശീലനം ആരംഭിച്ച് കപ്പുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ധോണി നായകനായ സിഎസ്‌കെ.

ഇതിന് ബിസിസിഐയുടെ അനുമതി ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ പല വിദേശ താരങ്ങളും രണ്ടാം പാദം കളിക്കുന്നില്ലാത്തതിനാല്‍ത്തന്നെ നേരത്തെ പരിശീലനം ആരംഭിക്കേണ്ടത് സിഎസ്‌കെയ്ക്ക് അനിവാര്യമാണ്. കൂടാതെ ടീമിന്റെ പ്രധാന താരങ്ങളായ എംഎസ് ധോണിയും സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവുമെല്ലാം മറ്റ് മത്സരങ്ങളൊന്നും കളിക്കുന്നില്ല.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇവര്‍ക്ക് രണ്ടാം പാദത്തിന് മുമ്പ് മികച്ച പരിശീലനം നല്‍കേണ്ടതായുണ്ട്.

Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

ആദ്യ പാദം അവസാനിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു സിഎസ്‌കെ. അതിനാല്‍ത്തന്നെ കിരീടത്തിലേക്കെത്താന്‍ മികച്ച അവസരമാണ് ധോണിക്കും സംഘത്തിനുമുള്ളത്.'ഞങ്ങള്‍ ആഗസ്റ്റ് 14-15 തീയ്യതിക്കുള്ളില്‍ യുഎഇയിലേക്ക് പുറപ്പെടാനാണ് ശ്രമിക്കുന്നത്. ആഗസ്റ്റ് 10ന് ശേഷം യുഎഇയിലേക്ക് പോകാന്‍ ബിസിസി ഐ അനുമതി നല്‍കിയിട്ടുണ്ട്'-സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ എഎന്‍ ഐയോട് പറഞ്ഞു.

csk

യുഎയില്‍ നടന്ന 2020 ഐപിഎല്‍ സീസണില്‍ സിഎസ്‌കെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടീം ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായത് 2020 സീസണിലായിരുന്നു. ബാറ്റിങ് നിര വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അന്ന് കാഴ്ചവെച്ചത്. ഇത് മുന്നില്‍ക്കണ്ടാണ് നേരത്തെ താരങ്ങളെ എത്തിച്ച് പരിശീലനം ആരംഭിക്കാന്‍ സിഎസ്‌കെ തീരുമാനിച്ചിരിക്കുന്നത്.

Also Read: IND vs ENG: 'ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത് വലിയ സംഭവമായി കരുതുന്നില്ല'- വിരാട് കോലി

എംഎസ് ധോണിയെ സംബന്ധിച്ച് അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇനി ഒരു സീസണ്‍കൂടി കളിക്കാനുള്ള സാധ്യത കുറവാണ്. ധോണിക്കായി ഇത്തവണ ഞങ്ങള്‍ കിരീടം നേടുമെന്ന് സിഎസ്‌കെ താരം സുരേഷ് റെയ്‌ന പറഞ്ഞത് ധോണിയുടെ വിരമിക്കല്‍ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 2022 സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ധോണിയെ സിഎസ്‌കെ നിലനിര്‍ത്താനും സാധ്യത കുറവാണ്. അതേ സമയം ഇനിയും രണ്ട് സീസണെങ്കിലും ധോണിക്ക് കളിക്കാനാവുമെന്ന് സിഎസ്‌കെ വൃത്തങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Friday, August 27, 2021, 12:10 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+