Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാട്ടിലേക്ക് മടങ്ങാതെ എംഎസ് ധോണി, വൈകുന്നതിന്റെ കാരണത്തിന് കൈയടി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നിരിക്കുകയാണ്. ടീമിലെ താരങ്ങള്‍ക്കും മറ്റ് അംഗങ്ങളിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് പെട്ടെന്ന് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ഒട്ടുമിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. എന്നാല്‍ സിഎസ്‌കെ നായകന്‍ മഹേന്ദ്രസിങ് ധോണി നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒട്ടുമിക്ക താരങ്ങളും വീടുകളിലേക്ക് മടങ്ങിയിട്ടും ധോണി റാഞ്ചിയിലേക്ക് മടങ്ങാത്തതിന്റെ കാരണവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ടീമിനെ സഹതാരങ്ങള്‍ക്ക് വേണ്ടിയാണ് ധോണി നാട്ടിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നതെന്നാണ് വിവരം. ടീമിലെ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും നാട്ടിലേക്ക് മടങ്ങിയ ശേഷം മാത്രമെ നാട്ടിലേക്ക് മടങ്ങൂ എന്നാണ് ധോണിയുടെ നിലപാട്. കളത്തിനകത്ത് മാത്രമല്ല പുറത്തും താന്‍ നായകനാണെന്ന് തെളിയിക്കുകയാണ് എംഎസ് ധോണി.

'ഹോട്ടലില്‍ നിന്ന് മടങ്ങുന്ന അവസാന താരമായിരിക്കും താനെന്നാണ് മഹിഭായ് ഞങ്ങളോട് പറഞ്ഞത്. ആദ്യം വിദേശ താരങ്ങള്‍ മടങ്ങട്ടേയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഇന്ത്യന്‍ താരങ്ങളും. എല്ലാവരും നാട്ടില്‍ സുരക്ഷിതമായി എത്തിയ ശേഷം മാത്രമെ താന്‍ ഹോട്ടല്‍ വിട്ട് പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു'-സിഎസ്‌കെ ടീം താരം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

dhoni

നേരത്തെ കോവിഡ് ബാധിച്ച ടീമുകളിലൊന്ന് സിഎസ്‌കെയായിരുന്നു. ടീം സിഇഒ കാശി വിശ്വനാഥന്‍,ബൗളിങ് പരിശീലകന്‍ ലക്ഷ്മിപദി ബാലാജി,ബാറ്റിങ് പരിശീലകന്‍ മൈക്കല്‍ ഹസി,ബസ് ശുചീകരണ തൊഴിലാളി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മൈക്കല്‍ ഹസിയുടെ ചികിത്സ ഇന്ത്യയിലാണ് നടക്കുന്നത്. 10 ദിവസത്തിന് ശേഷമാവും അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിക്കുക.

ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് വൈകിയേക്കും. ഈ മാസം 15വരെ ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഓസ്‌ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ തുടരേണ്ട അവസ്ഥയാണ് ഓസീസ് താരങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇന്ത്യയില്‍ തുടരുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മാലി ദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ പോകാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍.

ഇംഗ്ലണ്ട് താരങ്ങള്‍ ഇതിനോടകം ലണ്ടനില്‍ എത്തിയിട്ടുണ്ട്. ലണ്ടനിലെ ഹോട്ടലില്‍ ക്വാറന്റെയ്‌നിലാണ് താരങ്ങളുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ബംഗ്ലാദേശ് താരങ്ങളും ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Story first published: Thursday, May 6, 2021, 13:20 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+