IPL 2021: പഴയ മാജിക്ക് നഷ്ടമായി ധോണി! നിര്‍ത്താന്‍ സമയമായി? - ശരിവച്ച് കണക്കുകള്‍
ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഇതിഹാസ താരം എംഎസ് ധോണിയുടെ ഇപ്പോഴത്തെ അവസ്ഥ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും നിരാശപ്പെടുത്തും. കാരണം പഴയ ഫിനിഷിങ് മിടുക്ക് നഷ്ടമായ അദ്ദേഹം ഇപ്പോള്‍ റണ്‍സെടുക്കാനാവാതെ പതറുകയാണ്. നേരത്തേ അനായാസം സിക്‌സറുകള്‍ പറത്തി ആരാധകരെ രസിപ്പിച്ചിരുന്ന ധോണിക്കു ഇപ്പോള്‍ സിംഗിളെടുക്കുക പോലും വെല്ലുവിളിയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലെയും ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ധോണി കളി നിര്‍ത്തുന്നതാവും നല്ലതെന്നു ആരെങ്കിലും തുറന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടാനില്ല. കാരണം ബാറ്റിങില്‍ അദ്ദേഹം വീണ്ടും വീണ്ടും പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്.

അവസാനത്തെ 10 ഇന്നിങ്‌സുകള്‍
ഐപിഎല്ലിലെ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ ധോണിയുടെ പ്രകടനം പരിശോധിച്ചാല്‍ ആരും അമ്പരന്നു പോവും. കാരണം ഒരു തവണ പോലും 30 റണ്‍സ് അദ്ദേഹം തികച്ചിട്ടില്ല. 14.1 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 127 റണ്‍സ് മാത്രം. വെറും മൂന്നു സിക്‌സറുകള്‍ മാത്രമേ ധോണി ഇത്രയും ഇന്നിങ്‌സുകളില്‍ നേടിയിട്ടുള്ളൂവെന്നതും ആശങ്കാജനകമാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരം ഒരിക്കല്‍ക്കൂടി ഇതി ശരിവയ്ക്കുകയും ചെയ്തു. ഏഴാമനായി ക്രീസിലെത്തിയ ധോണിക്കു 17 ബോളില്‍ നേടാനായത് 18 റണ്‍സാണ്. രണ്ടു ബൗണ്ടറികള്‍ ഈ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ ടൈമിങ് കണ്ടെത്താനാവാതെ ധോണി കുഴയുന്നത് ഇന്നിങ്‌സിലുടനീളം കാണാമായിരുന്നു.

ഡിസിക്കെതിരേ പൂജ്യത്തിന് പുറത്ത്
ഈ സീസണില്‍ സിഎസ്‌കെ മൂന്നു മല്‍സരങ്ങളാണ് കളിച്ചതെങ്കിലും രണ്ടിന്നിങ്‌സുകളില്‍ മാത്രമേ ധോണി ബാറ്റ് ചെയ്തിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള സീസണിലെ ആദ്യ മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയിലാവട്ടെ ധോണി ഡെക്കായാണ് ക്രീസ് വിട്ടത്. രണ്ടാമത്തെ ബോളില്‍ പേസര്‍ അവേശ് ഖാന്‍ അദ്ദേഹത്തെ ബൗള്‍ഡാക്കുകയായിരുന്നു. സര്‍വ്വശക്തിയുമെടുത്ത് പുള്‍ ഷോട്ടിനു ശ്രമിച്ച ധോണിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്റ്റംപിലേക്കു വീഴുകയായിരുന്നു.

ഫോം വീണ്ടെടുക്കാന്‍ മികച്ച അവസരം
രാജസ്ഥാനെതിരേ ധോണിക്കു ആറോവര്‍ മുഴുവന്‍ ബാറ്റ് ചെയ്ത് പഴയ താളം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു ലഭിച്ചത്. കാരണം 14ാം ഓവറില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം വിട്ടുനില്‍ക്കുന്നതിന്റെ ആലസ്യം ധോണിയുടെ ബാറ്റിങില്‍ കാണാമായിരുന്നു. പരിഭ്രമത്തോടെ ബാറ്റ് ചെയ്ത അദ്ദേഹത്തിന് ടൈമിങ് പാളിക്കൊണ്ടിരുന്നു. ആദ്യത്തെ അഞ്ചു ബോളിലും ധോണിക്കു റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം റണ്ണൗട്ടാവേണ്ടതുമായിരുന്നു. എന്നാല്‍ മികച്ചൊരു ഡൈവിലൂടെ അദ്ദേഹം പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

സിംഗിളെടുത്തത് ആറാമത്തെ ബോളില്‍
ആറാമത്തെ ബോളില്‍ രാഹുല്‍ തെവാത്തിയക്കെതിരേ സിംഗിളെടുത്താണ് േേധാണി അക്കൗണ്ട് തുറന്നത്. മുസ്തഫിസുര്‍ റഹ്മാന്റെ അടുത്ത ഓവറിലെ ആദ്യ രണ്ടു ബോളിലും ധോണി ഡബിള്‍ നേടി. അടുത്ത മൂന്നുവ ബോളില്‍ സിംഗിള്‍ മാത്രം. ക്രിസ് മോറിസിനെതിരേ അടുത്ത ഓവറില്‍ നാലു ബോളുകള്‍ നേരിട്ട ധോണി ഒരു ബൗണ്ടറിയും ഡബിളുമടക്കം എട്ടു റണ്‍സെടുത്തു. ചേതന്‍ സക്കരിയയുടെ അടുത്ത ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച ധോണി രണ്ടാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തു. സ്ലോ ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ധോണിയെ എക്‌സ്ട്രാ കവറില്‍ ജോസ് ബട്‌ലര്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications