വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി X സിഎസ്‌കെ, ഈ അഞ്ച് താര പോരാട്ടങ്ങളില്‍ ആര് കേമനാവും?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സിഎസ്‌കെയും നേര്‍ക്കുനേര്‍ പോരാടിക്കുകയാണ്. സീസണിലെ ആദ്യ മത്സരം ആയതിനാല്‍ വിജയത്തോടെ തുടങ്ങാനുറച്ചാവും ഇരു കൂട്ടരും ഇറങ്ങുക. റിഷഭ് പന്ത് എന്ന പുതിയ ക്യാപ്റ്റന് കീഴില്‍ അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ ഡല്‍ഹിക്കാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരു ടീമിലും മികച്ച താരനിരയുള്ളതിനാല്‍ത്തന്നെ ആവേശ പോരാട്ടം ഉറപ്പ്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇരു ടീമിലെയും തുല്യശക്തികളായ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഒന്ന് പരിശോധിക്കാം.

എംഎസ് ധോണി-റിഷഭ് പന്ത്

എംഎസ് ധോണി-റിഷഭ് പന്ത്

ഐപിഎല്ലില്‍ മൂന്ന് കിരീടം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്ത നായകനാണ് എംഎസ് ധോണി. റിഷഭ് പന്താകട്ടെ ഈ സീസണിലൂടെ ക്യാപ്റ്റന്‍സിയിലേക്കെത്തിയ താരവും. കണക്കുകളുടെ അടിസ്ഥാനത്തില്‍ ധോണിയോട് ഒപ്പം നില്‍ക്കുന്ന റിഷഭിന് പ്രയാസമാണെങ്കിലും നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ മുന്‍തൂക്കം റിഷഭിനാണ്. ഇന്ത്യന്‍ ടീമില്‍ ധോണി ഒഴിച്ചിട്ട വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ റോള്‍ നന്നായിത്തന്നെ റിഷഭ് കൈകാര്യം ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മികവ് ഐപിഎല്ലിലും റിഷഭിന് ആവര്‍ത്തിക്കാനായേക്കും.

മാര്‍ക്കസ് സ്റ്റോയിനിസ്-സാം കറാന്‍

മാര്‍ക്കസ് സ്റ്റോയിനിസ്-സാം കറാന്‍

ഓള്‍റൗണ്ടറെന്ന നിലയില്‍ കൂടുതല്‍ മാര്‍ക്ക് ഡല്‍ഹിയുടെ സ്‌റ്റോയിനിസിന് തന്നെയാണ്. അവസാന സീസണിലും തിളങ്ങിയ താരത്തെ ഏത് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. അവസാന സീസണില്‍ ഓപ്പണറായും മധ്യനിരയിലും കളിച്ച സ്റ്റോയിനിസ് ഡെത്ത് ഓവറില്‍ നന്നായി പന്തെറിയാന്‍ മിടുക്കുള്ള മീഡിയം പേസര്‍ കൂടിയാണ്.

 മാര്‍ക്കസ് സ്റ്റോയിനിസ്-സാം കറാന്‍

സാം കറാന്‍ സിഎസ്‌കെയുടെ പേസ് ഓള്‍റൗണ്ടറാണ്. സ്റ്റോയിനിസ് ഡല്‍ഹിക്ക് നല്‍കുന്ന കരുത്ത് സാമിന് സിഎസ്‌കെയ്്ക്ക് നല്‍കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. സ്‌റ്റോയിനിസിനെക്കാളും ബൗളിങ്ങില്‍ മിടുക്കാന്‍ സാം ആണെങ്കിലും ബാറ്റിങ് മികവ് സ്‌റ്റോയിനിസിനാണ്.

റുധുരാജ് ജയഗ്വാദ്-പൃത്ഥ്വി ഷാ

റുധുരാജ് ജയഗ്വാദ്-പൃത്ഥ്വി ഷാ

സിഎസ്‌കെയുടെ ഓപ്പണറായ റുധുരാജ് ജയഗ്വാദ് അവസാന സീസണിലെ അവസാന മത്സരങ്ങളിലൂടെ ഉയര്‍ന്നുവന്ന താരമാണ്. കടന്നാക്രമിക്കുന്ന ശൈലിക്ക് ഉടമയല്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സ് ഉയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. എന്നാല്‍ റുധുരാജിനെക്കാളും ഒരുപടി മുകളിലാണ് നിലവില്‍ ഡല്‍ഹിയുടെ പൃത്ഥ്വി ഷാ. പവര്‍പ്ലേ നന്നായി മുതലാക്കാന്‍ കെല്‍പ്പുള്ള പൃത്ഥ്വി വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തി മികച്ച ഫോമിലാണ് ടൂര്‍ണമെന്റിനെത്തുന്നത്.

ഫഫ് ഡുപ്ലെസിസ്-സ്റ്റീവ് സ്മിത്ത്

ഫഫ് ഡുപ്ലെസിസ്-സ്റ്റീവ് സ്മിത്ത്

സിഎസ്‌കെയുടെ പരിചയസമ്പന്നനായ താരമാണ് ഫഫ് ഡുപ്ലെസിസ്. സ്ഥിരതകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും സിഎസ്‌കെ നിരയിലെ വിശ്വസ്തനാണ് അദ്ദേഹം. ഡുപ്ലെസിസിന്റെ മികവിനെ മറികടക്കാന്‍ ഡല്‍ഹി ഇറക്കാന്‍ സാധ്യത സ്റ്റീവ് സ്മിത്തിനെയാവും. അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ നിരാശപ്പെടുത്തിയ സ്മിത്ത് ഇത്തവണ മൂന്നാം നമ്പറില്‍ ഡല്‍ഹിക്കായി കളിച്ചേക്കും. ഫോമിലേക്കുയര്‍ന്നാല്‍ ഡുപ്ലെസിനെക്കാളും അപകടകാരിയായ താരം സ്മിത്താണ്.

രവീന്ദ്ര ജഡേജ-സ്റ്റീവ് സ്മിത്ത്

രവീന്ദ്ര ജഡേജ-സ്റ്റീവ് സ്മിത്ത്

സിഎസ്‌കെയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മികവിന് തിരിച്ചടി നല്‍കാന്‍ ഡല്‍ഹിയുടെ ആയുധം രവിചന്ദ്ര അശ്വിനാണ്. ബൗളിങ്ങില്‍ ജഡേജയേക്കാള്‍ അല്‍പ്പം മുന്‍തൂക്കം അശ്വിന് നല്‍കാമെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജക്ക് തന്നെയാണ് മികവ് കൂടുതല്‍. വമ്പന്‍ ഷോട്ടുകള്‍ അനായാസമായി കളിക്കാന്‍ മികവുള്ള താരമാണ് ജഡേജ. പരിക്കിന് ശേഷം മടങ്ങിയെത്തുന്നത് ജഡേജയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Saturday, April 10, 2021, 14:57 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X