Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസിക്കും കോവിഡ് പോസിറ്റീവ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കാന്‍ തീരുമാനിച്ചത് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു. താരങ്ങളിലേക്ക് കോവിഡ് 19 വ്യാപനം ഉണ്ടായതോടെയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ നീങ്ങിയത്. ബയോബബിള്‍ സുരക്ഷയിലെ പാളിച്ചയാണെന്ന് ഇത്തരത്തിലൊരു വ്യാപനത്തിലേക്ക് വഴിതെളിച്ചതെന്ന് വേണം വിലയിരുത്താന്‍.

എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സിഇഒ കാശി വിശ്വനാഥ്,ബൗളിങ് കോച്ച് എല്‍ ബാലാജി എന്നിവര്‍ക്ക് നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. ഇപ്പോഴിതാ ടീമിന്റെ ബാറ്റിങ് പരിശീലകനായ ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ ഹസിക്കും കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ടൂര്‍ണമെന്റ് റദ്ദാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് മൈക്കല്‍ ഹസിക്ക് രോഗം സ്ഥിരീകരിച്ചത്.

michaelhussey

ഇന്ന് മുതല്‍ ഫ്രാഞ്ചൈസികളിലെ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ കൂടുതല്‍ താരങ്ങള്‍ക്ക് പരിശോധനയില്‍ പോസിറ്റീവാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയില്‍ ജനിതമാറ്റം വന്ന കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈക്കല്‍ ഹസിയുടെ ടെസ്റ്റ് വിശദമായ പരിശോധനയ്ക്ക് അയച്ചെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യയിലെ കോവിഡ് വ്യാപനം മറ്റ് രാജ്യങ്ങള്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇന്ത്യയില്‍ നിന്ന് തിരികെ എത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ഭയമുണ്ട്. അതിനാല്‍ത്തന്നെ കോവിഡ് പോസിറ്റീവായ മൈക്കല്‍ ഹസി മറ്റ് താരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ ചികിത്സിച്ച് രോഗം ഭേദമായ ശേഷമാവും അദ്ദേഹം മടങ്ങിപ്പോവാന്‍ സാധ്യത. അല്ലാത്ത പക്ഷം പ്രത്യേക വിമാനത്തില്‍ താരത്തെ കൊണ്ടു പോകേണ്ടി വരും.

മൈക്കല്‍ ഹസിയുടെ സഹോദരന്‍ ഡേവിഡ് ഹസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് വ്യാപനം വിദേശ താരങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. വിദേശ താരങ്ങള്‍ക്ക് മടങ്ങിപ്പോവാനുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

കെകെആറിലെ വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സിഎസ്‌കെയിലെ മൂന്ന് അംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്ര,സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പെട്ടെന്ന് ടൂര്‍ണമെന്റ് റദ്ദാക്കുന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്.

Story first published: Wednesday, May 5, 2021, 9:34 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+