വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചേട്ടനൊക്കെയങ്ങ് വീട്ടില്‍! ടോം കറെനെ തല്ലിച്ചതച്ച് അനുജന്‍ സാം കറെന്‍

ഏഴു ബോളില്‍ 21 റണ്‍സ് സാം നേടി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ഒരു അവിസ്മരണീയ മുഹൂര്‍ത്തത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. രണ്ടു സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ വന്നുവെന്നതായിരുന്നു ഈ നിമിഷം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ടോം കറെനും സഹോദരന്‍ സാം കറെനുമാണ് കളിക്കളത്തില്‍ ശത്രുക്കളായത്. ടേം ഡിസിക്കായി ഇറങ്ങിയപ്പോള്‍ സാം സിഎസ്‌കെയുടെ കുപ്പായത്തിലായിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പം സാമിന് ഇതു രണ്ടാം സീസണായിരുന്നെങ്കില്‍ ഡിസിക്കു വേണ്ടി ടോമിന്റെ കന്നി മല്‍സരമായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. സിഎസ്‌കെയുടെ ഇന്നിങ്‌സിലാണ് കറെന്‍ ബ്രദേഴ്‌സിന്റെ കൊമ്പുകോര്‍ക്കല്‍ വേദിയായത്.

1

തന്നേക്കാള്‍ നാലു വയസ്സിന് മൂത്ത ടോമിനോട് ഒരു ബഹുമാനവും കളിക്കളത്തില്‍ സാം കാണിച്ചില്ല. ചേട്ടനെതിരേ വെറും ഏഴു ബോളില്‍ നിന്നും സാം വാരിക്കൂട്ടിയത് 21 റണ്‍സായിരുന്നു. രണ്ടു വീതം സിക്‌സറുകളും ബൗണ്ടറികളുമടക്കമായിരുന്നു ഇത്. 17ാം ഓവറിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന മുഹൂര്‍ത്തം. ബോള്‍ ചെയ്യുന്നത് ടോം. ക്രീസിലുള്ളത് സാമും രവീന്ദ്ര ജഡേജയും. ഓവറിലെ അഞ്ചാമത്തെ ബോളിലാണ് സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. ആദ്യ ബോളില്‍ റണ്ണില്ല. രണ്ടാമത്തെ ബോള്‍ ബൗണ്ടറിയിലേക്കു പറത്തി സാം ചേട്ടന് ആദ്യത്തെ പ്രഹരം നല്‍കി.

2

19ാം ഓവറില്‍ ടോം തന്റെ അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തി. ഈ ഓവറിലായിരുന്നു സാമിന്റെ കടന്നാക്രമണം. ആദ്യ ബോളില്‍ ജഡേജ ബൗണ്ടറി നേടി. അടുത്ത ബോളില്‍ സിംഗിള്‍. മൂന്നാമത്തെ ബോള്‍ നേരിട്ടത് സാം, പക്ഷെ വൈഡ്. അടുത്ത ബോളില്‍ ടോമിനെതിരേ സാമിന്റെ തകര്‍പ്പന്‍ സിക്‌സര്‍. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ഇത്. അടുത്ത ബോളും ഡീപ്പ് മിഡ് വിക്കറ്റിന മുകളിലൂടെ സാം സിക്‌സറിലേക്കു പറത്തിയതോടെ ടോം പതറി. സാം അതുകൊണ്ടും നിര്‍ത്തിയില്ല. അടുത്ത ബോള്‍ ഡീപ്പ് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്കും താരം പായിച്ചു.

Story first published: Saturday, April 10, 2021, 23:50 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X