IPL 2021: സിഎസ്‌കെ വിട്ടു, പിന്നീട് നല്ലകാലം, അഞ്ച് താരങ്ങളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് തവണ കിരീടം സ്വന്തമാക്കിയ അവര്‍ ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്. സിഎസ്‌കെയിലൂടെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ സിഎസ്‌കെ വിട്ട ശേഷം കരിയറില്‍ വലിയ ഉയര്‍ച്ച കൈവരിച്ച ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് മോറിസ്
2013ലാണ് ക്രിസ് മോറിസ് ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്നത്. അത് സിഎസ്‌കെയുടെ ജഴ്‌സിയിലായിരുന്നു. 16 മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിങ്ങില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല. 2014ല്‍ ഡല്‍ഹിയിലെത്തിയ മോറിസ് പിന്നീടങ്ങോട്ട് സൂപ്പര്‍ ഓള്‍റൗണ്ടറായി മാറുകയായിരുന്നു. ഡല്‍ഹിക്കൊപ്പം 32 മത്സരത്തില്‍ നിന്ന് 39 വിക്കറ്റും 400 റണ്‍സും അദ്ദേഹം നേടി. അവസാന സീസണില്‍ ആര്‍സിബിക്കുവേണ്ടി കളിച്ച താരത്തെ ഐപിഎല്ലിലെ ഉയര്‍ന്ന ലേലതുകയായ 16.5 കോടിക്ക് ഇത്തവണ രാജസ്ഥാനാണ് സ്വന്തമാക്കിയത്.

വിജയ് ശങ്കര്‍
2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയ വിജയ ശങ്കര്‍ 2014ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് ഐപിഎല്ലില്‍ തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ 1 ഓവര്‍ എറിയാന്‍ മാത്രമാണ് അവസരം ലഭിച്ചത്. 19 റണ്‍സ് വഴങ്ങുകയും ചെയ്തു. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുമില്ല. സിഎസ്‌കെയില്‍ നിന്ന് പുറത്താക്കപ്പെട്ട താരം ഡല്‍ഹിയിലെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിലേക്കടക്കം വിളിയെത്തിയ താരം നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

വൃദ്ധിമാന്‍ സാഹ
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സാഹ.കെകെആറിനൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച സാഹ 2011ലാണ് സിഎസ്‌കെയിലെത്തുന്നത്. ധോണിയുള്ളതിനാല്‍ അന്ന് സിഎസ്‌കെയില്‍ അധികം അവസരം ലഭിച്ചില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ 14 മത്സരത്തില്‍ നിന്ന് 144 റണ്‍സാണ് ആകെ സാഹ നേടിയത്. 2014ല്‍ പഞ്ചാബിലെത്തിയതോടെ സാഹയുടെ രാശി തെളിഞ്ഞു. നാല് വര്‍ഷത്തോളം പഞ്ചാബിനൊപ്പം തുടര്‍ന്ന അദ്ദേഹം 2014ലെ ഫൈനലില്‍ പുറത്താവാതെ 115 റണ്‍സും നേടി. 2018 മുതല്‍ ഹൈദരാബാദിലാണ് സാഹയുള്ളത്.

സാമുവല്‍ ബദ്രി
വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളര്‍ സാമുവല്‍ ബദ്രി ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയിട്ടുള്ള ബൗളര്‍മാരിലൊരാളാണ്.രാജസ്ഥാനോടൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച താരം 2014ലാണ് സിഎസ്‌കെയിലെത്തിയത്. നാല് മത്സരം കളിച്ച താരം രണ്ട് വിക്കറ്റാണ് നേടിയത്. പിന്നീട് സിഎസ്‌കെ ഒഴിവാക്കിയ താരത്തെ 2017ല്‍ ആര്‍സിബി സ്വന്തമാക്കി. ആര്‍സിബിക്കൊപ്പം മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക്ക് നേടാനും താരത്തിനായി.

ജോര്‍ജ് ബെയ്‌ലി
പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന ജോര്‍ജ് ബെയ്‌ലിയും ഐപിഎല്‍ കരിയര്‍ ആരംഭിച്ചത് സിഎസ്‌കെയിലൂടെയാണ്. രണ്ട് വര്‍ഷത്തോളം ടീമില്‍ തുടര്‍ന്ന ബെയ്‌ലി കളിച്ചത് വെറും 4 മത്സരം മാത്രം. 2014ല്‍ പഞ്ചാബ് കിങ്‌സിലെത്തിയ ബെയ്‌ലി ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിന്റെ താരമായെങ്കിലും വലിയ അവസരങ്ങള്‍ ലഭിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications