Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോടികള്‍ വെള്ളത്തിലായില്ല, ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതന്നു- ആര്‍സിബിക്ക് ഇരട്ടിമധുരം

ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് താരങ്ങള്‍ക്കു വേണ്ടി പല ഫ്രാഞ്ചൈസികളു കോടികളായിരുന്നു ചെലവഴിച്ചത്. പക്ഷെ ഇവരില്‍ വളരെ കുറച്ചു പേരില്‍ നിന്നു മാത്രമേ മൂല്യത്തിനൊത്ത പ്രകടനം ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരുപക്ഷെ സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇവരില്‍ ചിലര്‍ കൊടുത്ത കാശിനു കളിക്കളത്തില്‍ തിരിച്ചു നല്‍കിയേക്കാം. പക്ഷെ ഇക്കാര്യം നമുക്ക് ഉറപ്പു പറയാന്‍ കഴിയില്ല.

എന്നാല്‍ മൂന്നു റൗണ്ടുകള്‍ക്കു ശേഷമുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ കോടികള്‍ പാഴാവുമെന്നു കരുതിയ ചിലര്‍ ഉജ്ജ്വല പ്രകടനത്തിലൂടെ ടീം മാനേജ്‌മെന്റ് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തിരിക്കുകയാണ്. ഈ തരത്തില്‍ ഫ്രാഞ്ചൈസികള്‍ നല്‍കിയ പണത്തിന് ഗ്രൗണ്ടില്‍ തിരികെ നല്‍കിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. കഴിഞ്ഞ ലേലത്തില്‍ 16.25 കോടി രൂപ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തിനായി വാരിയെറിഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നുപോയിരുന്നു. ഐപിഎല്ലിലോ അന്താരാഷ്ട്ര ക്രിക്കറ്റിലോ ഉയര്‍ത്തിക്കാണിക്കാന്‍ വവലിയ നേടങ്ങളൊന്നുമില്ലാത്ത ഒരാള്‍ക്കു വേണ്ടി രാജസ്ഥാന്‍ ഇത്രയും വലിയ തുക എന്തിനു മുടക്കിയെന്നായിരുന്നു എല്ലാവരുടെയും സംശയം.
എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്ററല്‍സിനെതിരേയുള്ള കഴിഞ്ഞ കളിയിലെ ഇടിവെട്ട് പ്രകടനത്തോടെ മോറിസ് ടീമിന്റെ പ്രതീക്ഷ കാത്തിരിക്കുകയാണ്. രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണമെന്നിരിക്കെ മോറിസിന്റെ വണ്‍മാന്‍ ഷോ രാജസ്ഥാനു നാടകീയ വിജയം നേടിക്കൊടുക്കുകയായിരുന്നു. 18 ബോളില്‍ നാലു സിക്‌സറുകളടക്കം പുറത്താവാതെ 36 റണ്‍സ് മോറിസ് വാരിക്കൂട്ടിയിരുന്നു. അതുവരെ വിജയമുറപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ ഇരുന്ന ഡിസി മോറിസിന്റെ വെടിക്കെട്ടിനു മുന്നില്‍ സ്തബ്ധരാവുകയും ചെയ്തു.

 കൈല്‍ ജാമിസണ്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

കൈല്‍ ജാമിസണ്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടുപോലുമില്ലാത്ത ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഹാട്രിക് വിജയങ്ങളുമായി ആര്‍സിബി കുതിക്കുമ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ ജാമിസണ്‍ വീഴ്ത്തിയിട്ടുണ്ട്.
ബൗളിങില്‍ മാത്രമല്ല ബാറ്റിങില്‍ വമ്പനടികള്‍ക്കും മിടുക്കനായ ജാമിസണ്‍ ഈ റോളില്‍ കൂടി ക്ലിക്കായാല്‍ ആര്‍സിബിയുടെ കുതിപ്പിന് വേഗം കൂടും.
വരാനിരിക്കുന്ന മല്‍സരങ്ങളിലും ജാമിസണ്‍ മികച്ച ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസെന്നു വിശേഷിപ്പിക്കാവുന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം പരിഹാസ പാത്രമായി തീര്‍ന്ന മാക്‌സിയെയല്ല ആര്‍സിബിയുടെ കുപ്പായത്തില്‍ കാണുന്നത്. യഥാര്‍ഥ മാക്‌സ്വെല്ലിനെ ഐപിഎല്ലിനു സമ്മാനിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ആര്‍സിബിക്കു ആഹ്ലാദിക്കാന്‍ വക നല്‍കും. 10 കോടിക്കു വാങ്ങി ഒരു സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കിയ അദ്ദേഹത്തെ 14.25 കോടിക്കായിരുന്നു ആര്‍സിബി വാങ്ങിയത്.
തുടര്‍ച്ചയായ രണ്ടു ഫിഫ്റ്റികളടക്കം 176 റണ്‍സുമായി ടൂര്‍ണമെന്റിലെ സ്‌കോറര്‍മാരില്‍ രണ്ടാംസ്ഥാനത്തു അദ്ദേഹമുണ്ട്. ആര്‍സിബി മധ്യനിരയെ ദീര്‍ഘകാലമായി അലട്ടിയിരുന്ന പ്രശ്‌നം മാക്‌സ്വെല്ലിന്റെ വരവോട് തീര്‍ന്നിരിക്കുകയാണ്. നാലാം നമ്പര്‍ റോളില്‍ വിലസുകയാണ് മാക്‌സി. ഇതോടെ നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ജോലി ഭാരവും കുറഞ്ഞത് ആര്‍സിബിക്കു നല്‍കുന്ന ആഹ്ലാദം കുറച്ചൊന്നുമല്ല.

Story first published: Monday, April 19, 2021, 17:33 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+