Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബോസ് ഡാ... ഗെയ്‌ലിനു മറ്റൊരു വമ്പന്‍ നേട്ടം കൂടി! വാട്‌സനൊപ്പം

ഐപിഎല്ലില്‍ വ്യാഴാഴ്ച ഒരോവറിലെ ആറു ബോളിലും ബൗണ്ടറിയടിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ഇതിന് അരികിലെത്തി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഒരോവറിലെ അഞ്ചു ബോളുകളും ഗെയ്ല്‍ ബൗണ്ടറിയിലേക്കു പായിച്ചു.

1

ഇതോടെ അപൂര്‍വ്വനേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. രണ്ടു തവണ ടൂര്‍ണമെന്റില്‍ ഓവറിലെ അഞ്ചു ബോളില്‍ ബൗണ്ടറിയടിച്ച രണ്ടാമത്തെ താരമായി ഗെയ്ല്‍ മാറി. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനു മാത്രമേ ഇതിനു കഴിഞ്ഞിട്ടുള്ളൂ.

ഗെയ്ല്‍ കരിയറില്‍ ആദ്യമായി ഓവറിലെ അഞ്ചു ബോളില്‍ ബൗണ്ടറിയടിച്ചത് പേസര്‍ ഈശ്വര്‍ പാണ്ഡെയ്‌ക്കെതിരേയായിരുന്നു. ആര്‍സിബിയുടെ ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണിന് എതിരേയാണ് അദ്ദേഹം ഇതു ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ വാട്‌സന്‍ അഞ്ചു ബൗണ്ടറികള്‍ കണ്ടെത്തിയത് പ്രവീണ്‍ കുമാര്‍, പെരേര എന്നിവര്‍ക്കെതിരേയാണ്. ഒരോവറില്‍ അഞ്ചു ബൗണ്ടറികളടിച്ച മറ്റു താരങ്ങള്‍ ആദം ഗില്‍ക്രിസ്റ്റ് (ബൗളര്‍- ഡിര്‍ക് നാനസ്), മഹേല ജയവര്‍ധനെ (ആര്‍പി സിങ്), ബ്ലിസാര്‍ഡ് (മോര്‍ക്കല്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (മക്ലാരന്‍), സുരേഷ് റെയ്‌ന (പര്‍വീന്ദര്‍ അവാന), ഡേവിഡ് വാര്‍ണര്‍ (ഹേസ്റ്റിങ്‌സ്) എന്നിവരാണ്.

അതേസമയം, ആര്‍സിബിക്കെതിരേ അഞ്ചാം ഓവറിലായിരുന്നു ഗെയ്‌ലിന്റെ ഫൈവ് സ്റ്റാര്‍ പ്രകടനം. ജാമിസണായിരുന്നു ബൗളര്‍. ആദ്യ ബോള്‍ ലോങ് ഓണിലൂടെ ബൗണ്ടറിയിലേക്കു പറത്തി അദ്ദേഹം ബൗണ്ടറി വേട്ടയ്ക്കു തുടക്കമിട്ടു. അടുത്ത ബോള്‍ മിഡ് വിക്കറ്റിലൂടെ പുള്‍ ഷോട്ട് പായിച്ച് ബൗണ്ടറി നേടിയ ഗെയ്ല്‍ മൂന്നാമത്തെ ബോള്‍ ലോങ് ഓണിലൂടെയും ബൗണ്ടറി കടത്തി ഹാട്രിക് തികച്ചു. അതുകൊണ്ടും യൂനിവേഴ്‌സര്‍ ബോസ് നിര്‍ത്തിയില്ല. നാലാമത്തെ ബോള്‍ ലോങ് ഓണിലൂടെയാണ് ബൗണ്ടറിയിലേക്കു പറന്നത്. പക്ഷെ അഞ്ചാമത്തെ ബോളില്‍ റണ്ണെടുക്കാനായില്ല. ഫുള്‍ ടോസ് കവേഴ്‌സിലൂടെ ഡ്രൈവ് ചെയ്‌തെങ്കിലും നേരെ ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു. പക്ഷെ ബോസ് വിട്ടില്ല. അവസാന ബോള്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി ഗെയ്ല്‍ ബൗണ്ടറികളുടെ എണ്ണം അഞ്ചാക്കി.

മല്‍സരത്തില്‍ 46 റണ്‍സെടുത്ത് ഗെയ്ല്‍ പുറത്താവുകയായിരുന്നു. വെറും 24 ബോളിലാണ് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം ഇത്രയും റണ്‍സ് നേടിയത്. പക്ഷെ അര്‍ധസെഞ്ച്വറിക്കു നാലു റണ്‍സ് മാത്രമകലെ യൂനിവേഴ്‌സല്‍ ബോസ് മടങ്ങി. ഡാനിയേല്‍ സംസിനായിരുന്നു വിക്കറ്റ്.

Story first published: Friday, April 30, 2021, 21:50 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+