Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടീം ഇന്ത്യ വിളിക്കുന്നു- ഈ സീസണിലെ അഞ്ചു കണ്ടെത്തലുകള്‍, ആദ്യ അരങ്ങേറ്റം ആര്‍ക്ക്?

ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തി വച്ചെങ്കിലും ചില യുവതാരോദയങ്ങളുടെ പിറവി ഇതിനകം കണ്ടുകഴിഞ്ഞു. ടീമിന്റെ അപ്രതീക്ഷിത ഹീറോസായി മാറിയ ഇവരില്‍ പലര്‍ക്കും വൈകാതെ ഇന്ത്യന്‍ ടീമില്‍ നിന്നും വിളിവന്നേക്കാം. മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ടൂര്‍ണമെന്റ് അപ്രതീക്ഷിതമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നതിനാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ മികവ് തുടരാന്‍ കഴിഞ്ഞില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുക്കാനായതില്‍ ഈ യുവതാരങ്ങള്‍ക്കു അഭിമാനിക്കാം. ബിസിസിഐയ്ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന, ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ചേതന്‍ സക്കരിയ (ആര്‍ആര്‍)

ചേതന്‍ സക്കരിയ (ആര്‍ആര്‍)

രാജസ്ഥാന്‍ റോയല്‍സിന്റെ മഹാരാഷ്ടയില്‍ നിന്നുള്ള പേസര്‍ ചേതന്‍ സക്കരിയയുടെ അരങ്ങേറ്റ സീസണായിരുന്നു ഇത്. ഇടംകൈയന്‍ പേസറായ സക്കരിയ ബൗളിങിലെ വൈവിധ്യം കൊണ്ട് എതിര്‍ ബാറ്റ്‌സ്മാനെ വെള്ളം കുടിപ്പിച്ചിരുന്നു. 1.2 കോടി രൂപയ്ക്കാണ് താരം റോയല്‍സിലെത്തിയത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 8.22 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ സക്കരിയ വീഴ്ത്തിയിരുന്നു.
പവര്‍പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ഒരുപോലെ മികച്ച ബൗളിങാണ് താരം കാഴ്ചവച്ചത്. നിര്‍ഭാഗ്യം കൊണ്ടു മാതത്രമാണ് സക്കരിയക്കു കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കാതിരുന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെ മികച്ച പ്രകടനം താരം ഐപിഎല്ലിലും ആവര്‍ത്തിക്കുകയായിരുന്നു.

 അവേശ് ഖാന്‍ (ഡിസി)

അവേശ് ഖാന്‍ (ഡിസി)

2017 മുതല്‍ പേസ് ബൗളര്‍ അവേശ് ഖാന്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സമയം തെളിഞ്ഞത് ഈ സീസണിലാണ്. മികച്ചൊരു ഇന്ത്യന്‍ പേസറുടെ അഭാവം ഡല്‍ഹി ക്യാപ്പിറ്റല്‍സിനുണ്ടായിരുന്നു. ഇതാണ് ഇത്തവണ അവേശ് നികത്തിയത്. സ്റ്റംപ് ടു സ്റ്റംപ് ബൗളിങ് കാഴ്ചവയ്ക്കുന്ന അദ്ദേഹം ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്‍സെടുക്കാന്‍ അധികം പഴുതുകള്‍ നല്‍കാറില്ല. ബോള്‍ ഇരുവശത്തേക്കും മൂവ് ചെയ്യാനും മികച്ച ഷോര്‍ട്ട് ബോളുകള്‍ എറിയാനുമെല്ലാം മധ്യപ്രദേശില്‍ നിന്നുള്ള അവേശിനു സാധിക്കുന്നുണ്ട്. എട്ടു മല്‍സരങ്ങളില്‍ നിന്നും 7.7 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

 ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ സര്‍പ്രൈസ് അവകാശിയായ താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. അവേശിനെപ്പോലെ ഹര്‍ഷലും നേരത്തേ തന്നെ ഐപിഎല്ലിലുണ്ടെങ്കിലും വഴിത്തിരിവായത് ഈ സീസണാണ്. കഴിഞ്ഞ സീസണില്‍ ഡിസിയുടെ ഭാഗമായിരുന്ന അദ്ദേഹത്തെ പഴയ ടീമായ ആര്‍സിബി ഇത്തവണ വീണ്ടും ടീമിലേക്കു കൊണ്ടു വരികയായിരുന്നു. രണ്ടാം വരവില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ഹരിയാന താരം കാഴ്ചവയ്ക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ ഹര്‍ഷല്‍ നേടിക്കഴിഞ്ഞു. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങ് പ്രകടനം ആര്‍സിബിക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.

 അര്‍ഷ്ദീപ് സിങ് (പിബികെഎസ്)

അര്‍ഷ്ദീപ് സിങ് (പിബികെഎസ്)

പഞ്ചാബ് കിങ്‌സിന്റെ യുവ പേസര്‍ അര്‍ഷ്ദീപ് സിങ് കഴിഞ്ഞ സീസണിലായിരുന്ന ചില മികച്ച ബൗളിങ് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ഈ സീസണില്‍ തുടക്കം മുതല്‍ പഞ്ചാബ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ബൗളിങിലെ കൃത്യതയും വേരിയേഷനുകളുമാണ് അര്‍ഷ്ദീപിനെ ബൗളിങിലെ കുന്തമുനയായ മാറ്റിയിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും എട്ട് ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

 റുതുരാജ് ഗെയ്ക്ക്വാദ് (സിഎസ്‌കെ)

റുതുരാജ് ഗെയ്ക്ക്വാദ് (സിഎസ്‌കെ)

ടീം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ മിടുക്കുള്ള ക്ലാസിക്ക് ബാറ്റ്‌സ്മാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്. കഴിഞ്ഞ സീസണിലെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഫിഫ്റ്റികളടിച്ചതോടെയാണ് റുതുരാജ് ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ ഈ സീസണില്‍ തുടക്കം മുതല്‍ അദ്ദേഹത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയും ചെയ്തു. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ക്ലിക്കായില്ലെങ്കിലും പിന്നീട് ഫോമിലേക്കുയര്‍ന്ന റുതുരാജ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാത്തു. ഏഴു മല്‍സരങ്ങളില്‍ നിന്നും തുടരെ രണ്ടു ഫിഫ്റ്റികളടക്കം 128.94 സ്‌ട്രൈക്ക് റേറ്റോടെ 196 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Wednesday, May 5, 2021, 17:33 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+