Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൂടുതല്‍ കിരീടം മുംബൈയ്ക്കാവാം, പക്ഷെ ഒരു കാര്യത്തില്‍ സിഎസ്‌കെയാണ് കിങ്‌സ്!

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുള്ള രണ്ടു ഫ്രാഞ്ചൈസികളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ടൂര്‍ണമെന്റിലെ പല വമ്പന്‍ ടീം റെക്കോര്‍ഡുകളും ഈ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു അവകാശപ്പെട്ടതാണ്. കിരീടങ്ങളുടെ എണ്ണമെടുത്താല്‍ രോഹിത് ശര്‍മയുടെ മുംബൈയാണ് രാജാക്കന്‍മാര്‍. അഞ്ചു തവണയാണ് അവര്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തിട്ടത്. സിഎസ്‌കെയുടെ ഷെല്‍ഫില്‍ മൂന്നു കിരീടങ്ങള്‍ മാത്രമേയുള്ളൂ.

1

എന്നാല്‍ മറ്റൊരു നേട്ടത്തില്‍ ചെന്നൈയാണ് സൂപ്പര്‍ കിങ്‌സ്. അതില്‍ മുംബൈയ്ക്കു രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് റണ്‍സ് മാര്‍ജിനില്‍ വിജയിച്ച ടീമുകളിലാണ് സിഎസ്‌കെ ഒന്നാമത്. 14 തവണയാണ് ധോണിപ്പട ടൂര്‍ണമെന്റില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് മാര്‍ജിനില്‍ ജയിച്ചുകയറിയിട്ടുള്ളത്. 12 തവണ ഫിഫ്റ്റി പ്ലസ് റണ്‍സ് മാര്‍ജിനില്‍ ജയിച്ചാണ് മുംബൈ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. മറ്റൊരു ടീമിനും ഈ വിജയമാര്‍ജിനില്‍ ഇരട്ട സംഖ്യ തികയ്ക്കാനായിട്ടില്ല.

2

എട്ടു തവണ വീതം വിജയിച്ച വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമാണണ് മൂന്നാംസ്ഥാനം പങ്കിടുന്നത്. ആറു തവണ വീതം ഫിഫ്റ്റി പ്ലസ് റണ്‍സ് മാര്‍ജിനില്‍ ജയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിങ്‌സുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അഞ്ചു വീതം വിജയങ്ങളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ഈ സീസണില്‍ ഉജ്ജ്വല ഫോമിലായിരുന്നു സിഎസ്‌കെ. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റുകൊണ്ട് തുടങ്ങിയെങ്കിലും അടുത്ത അഞ്ചു മല്‍സരങ്ങളിലും സിഎസ്‌കെ വിജയക്കുതിപ്പ് നടത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലീഗ് നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു ധോണിപ്പട. ഡിസിയും മുംബൈയും മാത്രമാണ് ഈ സീസണില്‍ സിഎസ്‌കെ തോല്‍പ്പിച്ചിട്ടുള്ളത്. പഞ്ചാബ് കിങ്‌സ് (ആറു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (45 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (18 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (69 റണ്‍സ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഏഴു വിക്കറ്റ്) എന്നിവരെ സിഎസ്‌കെ കശാപ്പ് ചെയ്യുകയായിരുന്നു.

എന്നാല്‍ മുംബൈായവട്ടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് അവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. സിഎസ്‌കെയ്‌ക്കെതിരായ അവസാന കളിയിലായിരുന്നു മുംബൈയുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.

Story first published: Wednesday, May 5, 2021, 13:45 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+