Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ആര്‍ടിഎമ്മിലൂടെ സിഎസ്‌കെ ആരെ നിലനിര്‍ത്തും? അഞ്ച് പേരുടെ സാധ്യതാ പട്ടിക ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റദ്ദാക്കിയിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും നടക്കാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ടീമുകളില്‍ വലിയ അഴിച്ചുപണിതന്നെ നടക്കുമെന്ന കാര്യം ഉറപ്പാണ്.

സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായക ലേലമാണ് മുന്നിലുള്ളത്. സീനിയര്‍ താരങ്ങളെ നിലനിര്‍ത്തണോ അതോ യുവതാരങ്ങളെ സ്വന്തമാക്കി ടീമിനെ ഭാവിയിലേക്കായി ശക്തിപ്പെടുത്തണമോയെന്നത് അവരെ സംബന്ധിച്ച് വലിയ തലവേദനയാണ്. റൈറ്റ് ടു മാച്ച് (ആര്‍ടിഎം) സംവിധാനത്തിലൂടെ സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കയാണെന്ന് നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുടെ അവസാന സീസണായിരിക്കും 2022ലേതെന്നാണ് സൂചന. അതിനാല്‍ത്തന്നെ ആര്‍ടിഎമ്മിലൂടെ ധോണിയെ സ്വന്തമാക്കാനാവും സിഎസ്‌കെ ശ്രമിക്കുക. നേരിട്ട് ധോണിയെ നിലനിര്‍ത്തുന്നത് സിഎസ്‌കെയ്ക്ക് നഷ്ടകച്ചവടമാണ്. അതിനാല്‍ ആര്‍ടിഎം ഉപയോഗിക്കാനാവും സാധ്യത. മൂന്ന് തവണ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കിയ ധോണിക്ക് ഗംഭീര യാത്രയയപ്പ് നല്‍കാനുറച്ചാവും 2022ല്‍ സിഎസ്‌കെ ടീം ഇറങ്ങുക.

മോയിന്‍ അലി

മോയിന്‍ അലി

2021ല്‍ സിഎസ്‌കെ ടീമിലെത്തിച്ച സ്പിന്‍ ഓള്‍റൗണ്ടറാണ് മോയിന്‍ അലി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ മോയിന്‍ അലിയെ നേരിട്ട് നിലനിര്‍ത്താതെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. ടീമിന് വളരെ സംതുലിതാവസ്ഥ നല്‍കുന്ന താരമാണ് മോയിന്‍. രവീന്ദ്ര ജഡേജ,സാം കറാന്‍,മോയിന്‍ അലി കൂട്ടുകെട്ട് ടീമിന് വളരെ നേട്ടമുണ്ടാക്കിത്തരുന്നതാണ്. ഏഴ് കോടിക്കാണ് 2021ല്‍ മോയിനെ സിഎസ്‌കെ വാങ്ങിയത്.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ധോണിയുടെ വിശ്വസ്തനായ പേസറായ ദീപക് ചഹാറിനെയും ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കാനാവും സിഎസ്‌കെ ശ്രമിക്കുക. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ദീപക് ചഹാര്‍. 2018ന് ശേഷം സിഎസ്‌കെയ്ക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറാണ് ദീപക്. ദീപകിനെ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും.

റുതുരാജ് ജയ്ഗ്വാദ്

റുതുരാജ് ജയ്ഗ്വാദ്

സിഎസ്‌കെ യുവ ഓപ്പണര്‍ റുതുരാജ് ജയ്ഗ്വാദിനെയും ആര്‍ടിഎമ്മിലൂടെ ടീമിലെത്തിക്കാനാവും സിഎസ്‌കെ കൂടുതല്‍ താല്‍പ്പര്യപ്പെടുക. സിഎസ്‌കെ ഭാവി താരമായി പ്രതീക്ഷ അര്‍പ്പിക്കുന്ന കളിക്കാരനാണ് ജയ്ഗ്വാദ്. ഓപ്പണിങ്ങില്‍ സ്ഥിരത കാട്ടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നേരിട്ട് നിലനിര്‍ത്താതെ ആര്‍ടിഎമ്മിലൂടെ ജയ്ഗ്വാദിനെ സ്വന്തമാക്കാനാവും സിഎസ്‌കെ ശ്രമിക്കാന്‍ സാധ്യത.

കൃഷ്ണപ്പ ഗൗതം

കൃഷ്ണപ്പ ഗൗതം

2021ല്‍ 9.25 കോടിക്ക് സിഎസ്‌കെ ടീമിലെത്തിച്ച താരമാണ് കൃഷ്ണപ്പ ഗൗതം. എന്നാല്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. അതിനാല്‍ത്തന്നെ നേരിട്ട് നിലനിര്‍ത്താതെ താരത്തെ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കാനാവും സിഎസ്‌കെ ശ്രമിക്കുക. 2018-2019 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന കൃഷ്ണപ്പയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

Story first published: Friday, May 14, 2021, 12:40 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+