Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മോര്‍ഗനില്ലാത്തത് കെകെആറിനു നന്നായി! പക്ഷെ രാജസ്ഥാന് ക്ഷീണമാവും- ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാംപാദ മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സേവനം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ താരങ്ങളെ ഇനി ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കു വിട്ടുനല്‍കുക ബുദ്ധിമുട്ടായിരിക്കുമെന്നും ഇസിബി അറിയിച്ചിരുന്നു.

പല ഫ്രാഞ്ചൈസികള്‍ക്കും ഇതു ആഘാതമായിട്ടുണ്ട്. കാരണം മികച്ച പ്രകടനം നടത്തുന്ന ചില ഫ്രാഞ്ചൈസികള്‍ക്കു ഇതു ക്ഷീണമാവും. എന്നാല്‍ ഇതു സാരമായി ബാധിക്കാത്ത ടീമുകളുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം വിവിധ ഫ്രാഞ്ചൈസികളെ ഏതു തരത്തിലായിരിക്കും ബാധിക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മോര്‍ഗനില്ലാത്തത് കെകെആറിന് അനുഗ്രഹം

മോര്‍ഗനില്ലാത്തത് കെകെആറിന് അനുഗ്രഹം

ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനെ ഇനിയുള്ള മല്‍സരങ്ങളില്‍ ലഭിക്കില്ലെന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സംബന്ധിച്ച് അനുഗ്രഹമായി മാറുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചോപ്ര. കൊല്‍ക്കത്തയ്ക്കു അവരുടെ നായകനായ മോര്‍ഗനെ നഷ്ടമാവും. എന്നാല്‍ അതു അത്ര മോശം കാര്യമാണോ? പ്രകടനം മോശമായതിനാല്‍ കെകെആറിനെ സംബന്ധിച്ച് ഇതു അനുഗ്രഹമായി മാറുമെന്നാണ് ഞാന്‍ കരുതുന്നത്. മോര്‍ഗന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ഫോമിനെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയരുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.

കെകെആറിന് വേറെ ഓപ്ഷനില്ല

കെകെആറിന് വേറെ ഓപ്ഷനില്ല

മോര്‍ഗന്റെ അഭാവത്തില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയല്ലാതെ കെകെആറിനു മുമ്പില്‍ മറ്റു ഓപ്ഷനുകളില്ല. സാധാരണയായി നിങ്ങള്‍ സീസണിന്റെ പകുതിയില്‍ വച്ച് ക്യാപ്റ്റനെ മാറ്റാന്‍ ആഗ്രഹിക്കില്ല. പക്ഷെ കെകെആറിന്റെ കാര്യത്തില്‍ അവര്‍ക്കു മറ്റൊരു ഓപ്ഷനില്ലെന്നു കാണാം. ഒരു കളിക്കാരന്‍ ലഭ്യമല്ലെങ്കില്‍ പിന്നെയെന്തു ചെയ്യും? അപ്പോള്‍ മാറ്റം വരുത്താന്‍ അവര്‍ നിര്‍ബന്ധിതരമായി തീരും. പുതിയ ക്യാപ്റ്റനെ രണ്ടാംപാദ മല്‍സരങ്ങളില്‍ കെകെആറിനു തിരഞ്ഞെടുത്തേ തീരൂവെന്നും ചോപ്ര നിരീക്ഷിച്ചു.

 രാജസ്ഥാനു ക്ഷീണമാവും

രാജസ്ഥാനു ക്ഷീണമാവും

രാജസ്ഥാന്‍ റോയല്‍സിനായിരിക്കും ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ഏറ്റവുമധികം ക്ഷീണമാവുകയെന്നു ചോപ്ര വിലയിരുത്തി. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളെല്ലാം രാജസ്ഥാന്‍ ടീമിന്റെ ഭാഗമാണ്. പരിക്കു കാരണം സ്റ്റോക്‌സും ആര്‍ച്ചറും നേരത്തേ പിന്‍മാറിയിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി ഇവര്‍ക്കു രണ്ടാംപാദ മല്‍സരങ്ങളില്‍ തിരിച്ചെത്താന്‍ കഴിയുമായിരുന്നു. പക്ഷെ ഇംഗ്ലണ്ട് ടീമിന്റെ മല്‍സരങ്ങളുള്ളതിനാല്‍ ഇവര്‍ക്ക് രാജസ്ഥാനിലേക്കു തിരികെയെത്തുക ബുദ്ധിമുട്ടായിരിക്കുകയാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

 ചെന്നൈയ്ക്കും തിരിച്ചടി

ചെന്നൈയ്ക്കും തിരിച്ചടി

രാജസ്ഥാനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനും ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം തിരിച്ചടിയായി മാറുമെന്നു ചോപ്ര വിലയിരുത്തി. മോയിന്‍ അലി, സാം കറെന്‍ എന്നിവരെ സിഎസ്‌കെയ്ക്കു രണ്ടാംപാദ മല്‍സരങ്ങളില്‍ ലഭിക്കില്ല. അലി മൂന്നാം നമ്പറില്‍ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചുകൊണ്ടിരുന്നത്, ബൗളിങിലും അദ്ദേഹം നിര്‍ണായക സംഭാവന നല്‍കിയിരുന്നു. കറെന്‍ ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറിലുമെല്ലാം നന്നായി ബാറ്റ് ചെയ്തിരുന്നു. ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യാനും സാധിക്കുന്ന താരമാണ്. അതിനാല്‍ തന്നെ രണ്ടു പേരുമില്ലെന്നത് സിഎസ്‌കെയ്ക്കു ആഘാതമാവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 14, 2021, 13:09 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+