Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇത് ധോണിയുടെ അവസാന സീസണ്‍? വിരമിക്കല്‍ സൂചന നല്‍കി ക്യാപ്റ്റന്‍ കൂള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമോ ഇത്തവണത്തേതെന്ന സംശയം നിരവധി ആളുകള്‍ക്കുണ്ട്. അടുത്ത സീസണിലും ധോണി സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് സിഎസ്‌കെ മാനേജ്‌മെന്റ് പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രായവും പ്രകടനവും അതിന് സാധിക്കുമെന്ന സൂചനയല്ല നല്‍കുന്നത്. ഇപ്പോഴിതാ ഇത് തന്റെ അവസാനത്തെ സീസണായിരിക്കുമെന്ന തരത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍കൂള്‍ എംഎസ് ധോണി.

ടോസിന് ശേഷം പ്രതികരിച്ച ധോണിയുടെ വാക്കുകളാണ് വിരമിക്കല്‍ സൂചന നല്‍കുന്നത്. ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധോണി. 'തിരിച്ചുവരവില്‍ സന്തോഷം തോന്നുന്നു. കാരണം എന്താണോ അവശേഷിക്കുന്നത് അതിന്റെ പരമാവധി ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ധോണി പറഞ്ഞത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ധോണിക്ക് സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലും ഇടം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

ഈ സീസണിലും തുടക്കം ധോണിയെ സംബന്ധിച്ച് മികച്ചതായിരുന്നില്ല. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പെ ആവേഷ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ധോണി മടങ്ങിയത്. പഴയ ടൈമിങ് ധോണിയുടെ ബാറ്റിങ്ങില്‍ കാണുന്നില്ല. ആവേഷ് ഖാന്റെ സ്റ്റംപിന് പുറത്തായിരുന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ച ധോണിക്ക് ടൈമിങ് പിഴച്ചപ്പോള്‍ സൈഡ് എഡ്ജില്‍കൊണ്ട് പ്ലേ ഡൗണ്‍ അവുകയായിരുന്നു.

dhoni

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഏറെ നാള്‍ വിട്ടുനിന്ന ധോണി 2020ലെ ഐപിഎല്ലിലാണ് അവസാനമായി കളിച്ചത്. അതിന് ശേഷം ആഭ്യന്തര മത്സരം പോലും കളിക്കാതെയാണ് ഇത്തവണത്തെ ഐപിഎല്ലിനെത്തിയത്. നാട്ടില്‍ കൃഷിയും മറ്റുകാര്യങ്ങളുമായി വിരമിക്കല്‍ കാലം ആഘോഷിക്കുന്ന ധോണി ക്രിക്കറ്റില്‍ നിന്നും ഇത്തവണത്തോടെ പൂര്‍ണ്ണമായും വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

ഐപിഎല്ലില്‍ സിഎസ്‌കെയെ മൂന്ന് തവണ കിരീടത്തിലേക്ക് എത്തിച്ച ധോണിക്ക് ഇനിയൊരു കിരീടം നേടിക്കൊടുക്കാന്‍ ചെറുപ്പമുണ്ടെന്ന് കരുതുന്നില്ല. ധോണി ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയാല്‍ മാത്രമെ ഇനി പ്രതീക്ഷയുള്ളു. അല്ലാത്ത പക്ഷം ഇത് അദ്ദേഹത്തിന്റെ അവസാന സീസണാവും. 2019 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

205 ഐപിഎല്ലില്‍ നിന്നായി 40.63 ശരാശരിയില്‍ 4632 റണ്‍സ് ധോണിയുടെ പേരിലുണ്ട്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പുതിയ റെക്കോഡുകള്‍ കുറിക്കാനുള്ള അവസരവും സിഎസ്‌കെ നായകന് മുന്നിലുണ്ട്.

Story first published: Sunday, April 11, 2021, 10:00 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+