Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെ ഇത്തവണ കപ്പടിക്കും, വെറുതെ പറയുന്നതല്ല, ഇതാ മൂന്ന് കാരണങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആറ് വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. കാണികള്‍ക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. എട്ട് ഫ്രാഞ്ചൈസികളും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. പിഴവുകള്‍ നികത്തി താരലേലത്തില്‍ ടീമുകള്‍ ആവിശ്യക്കാരെ തട്ടകത്തിലെത്തിച്ചിട്ടുണ്ട്. എം എസ് ധോണി നായകനായ സിഎസ്‌കെ ഇത്തവണ കിരീടം ഉയര്‍ത്താന്‍ സാധ്യത ഏറെയാണ്. ഇത് വെറുതെ പറയുന്നതല്ല,മൂന്ന് കാരണങ്ങളിതാ.

കരുത്തുറ്റ സ്പിന്‍ നിര

കരുത്തുറ്റ സ്പിന്‍ നിര

ഇന്ത്യയിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ഏറ്റവും മികച്ച സ്പിന്‍ നിര ഇത്തവണ സിഎസ്‌കെയ്ക്കുണ്ട്. അവസാന സീസണില്‍ വേണ്ടത്ര അവസരം നല്‍കാതെ സിഎസ്‌കെ ബെഞ്ചിലിരുത്തിയ ഇമ്രാന്‍ താഹിര്‍ ഇന്ത്യയിലെ മൈതാനങ്ങളില്‍ കരുത്തുറ്റ സ്പിന്നറാണ്. മോയിന്‍ അലി,മിച്ചല്‍ സാന്റ്‌നര്‍,രവീന്ദ്ര ജഡേജ തുടങ്ങിയ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇത്തവണ സിഎസ്‌കെയിലുണ്ട്. കൃഷ്ണപ്പ ഗൗതമിനെയും ടീമിലെത്തിച്ചതോടെ മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ധോണി നായകനായ സിഎസ്‌കെയ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തവണ എതിര്‍ ടീം ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ സിഎസ്‌കെയ്ക്കാവും.

ധോണിയുടെ പദ്ധതി നടപ്പിലാക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍മാര്‍

ധോണിയുടെ പദ്ധതി നടപ്പിലാക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍മാര്‍

ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിച്ച് ഫലം ഉണ്ടാക്കുന്ന നായകനാണ് ധോണി. രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ,കൃഷ്ണപ്പ ഗൗതം,സുരേഷ് റെയ്‌ന,മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയവരെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഇവരില്‍ ഗൗതമൊഴിച്ച് മറ്റെല്ലാവരും ധോണിക്കൊപ്പം കളിച്ച് പരിചയസമ്പത്തുള്ളവരുമാണ്. അതിനാല്‍ത്തന്നെ ധോണിയുടെ പദ്ധതികള്‍ക്ക് അനുസരിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരനിര ഇത്തവണ ടീമിനൊപ്പമുണ്ട്.

സുരേഷ് റെയ്‌നയുടെ മടങ്ങിവരവ്

സുരേഷ് റെയ്‌നയുടെ മടങ്ങിവരവ്

അവസാന സീസണില്‍ ടീമിനെ ഏറ്റവും പ്രയാസപ്പെടുത്തിയത് ബാറ്റിങ് നിരയാണ്. ടോപ് ഓഡറില്‍ സ്ഥിരതയോടെ കളിക്കാന്‍ ഒരു താരമില്ലാതെ പോയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ സുരേഷ് റെയ്‌ന മടങ്ങി എത്തിയതോടെ ധോണിക്കും സംഘത്തിനും അത് വലിയ ആത്മവിശ്വാസമാവും. ഓപ്പണറായി റോബിന്‍ ഉത്തപ്പകൂടിയെത്തുന്നതോടെ ടീം ഗംഭീരം. ചേതേശ്വര്‍ പുജാരയ്ക്ക് സിഎസ്‌കെ നിരയില്‍ അവസരം ലഭിച്ചേക്കില്ല.

Story first published: Tuesday, March 9, 2021, 14:08 [IST]
Other articles published on Mar 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+