Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പരിക്കേറ്റു പിന്മാറി, പക്ഷെ ഇനിയും കളിക്കും!- ഇവര്‍ക്കു സര്‍പ്രൈസ് തിരിച്ചുവരവ്

പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന്റ 14ാം സീസണില്‍ നിന്നും പിന്‍മാറിയ ചില വമ്പന്‍ താരങ്ങള്‍ക്കു മടങ്ങിവരവിനുള്ള സുവര്‍ണാവസരമാണ് ടൂര്‍ണമെന്റ് മാറ്റിവച്ചതോടെ ലഭിച്ചിരിക്കുന്നത്. പകുതി മല്‍സരങ്ങള്‍ മാത്രമേ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളൂ. ശേഷിച്ച 31 മല്‍സരങ്ങള്‍ പിന്നീടൊരു വിന്‍ഡോയില്‍ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരുക്കുന്നത്.

സപ്തംബറില്‍ ടൂര്‍ണമെന്റിന്റെ രണ്ടാംപാദം നടത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. പരിക്കു കാരണം ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് തന്നെ പിന്‍മാറേണ്ടി വന്ന ചിലര്‍ക്കു ഇത് ആഹ്ലാദവും പ്രതീക്ഷയും നല്‍കുന്നുണ്ട്. സപ്തംബറിലാണ് ടൂര്‍ണമെന്റെങ്കില്‍ ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ടി നടരാജന്‍ (എസ്ആര്‍എച്ച്)

ടി നടരാജന്‍ (എസ്ആര്‍എച്ച്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന് ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനായിരുന്നുള്ളൂ. കാല്‍മുട്ടിനേറ്റ പരിക്കു കാരണം അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്കു നട്ടു വിധേയനാവുകയും ചെയ്തിരുന്നു.
കളിച്ച രണ്ടു മല്‍സരങ്ങളില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ പേസര്‍ക്കായിരുന്നില്ല. രണ്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. കഴിഞ്ഞ സീസണില്‍ ഉജ്ജ്വല ഫോമിലായിരുന്നു നടരാജന്‍. 16 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു. ഈ പ്രകടനം ഇന്ത്യന്‍ ടീമിലേക്കും നട്ടുവിന് വഴി തുറന്നിരുന്നു.

 ബെന്‍ സ്റ്റോക്‌സ് (ആര്‍ആര്‍)

ബെന്‍ സ്റ്റോക്‌സ് (ആര്‍ആര്‍)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ മാത്രമാണ് കളിക്കാനായത്. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ ക്യാച്ചെടുക്കാന്‍ ഡൈവ് ചെയ്യവെ അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റോക്‌സ് നാട്ടിലേക്കു മടങ്ങിയത്. സീസണില്‍ ഇനി കളിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിവച്ചതോടെ സ്‌റ്റോക്‌സിന് ഇനിയും കളിക്കാന്‍ അവസരമൊരുങ്ങുകയാണ്. ഐപിഎല്‍ കരിയറെടുത്താല്‍ 920 റണ്‍സും 28 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

 ശ്രേയസ് അയ്യര്‍ (ഡിസി)

ശ്രേയസ് അയ്യര്‍ (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും യുവ ബാറ്റ്‌സ്മാനുമായ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം ഈ സീസണില്‍ നിന്നു പിന്‍മാറേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കവെയാണ് ഫീല്‍ഡിങിനിടെ താരത്തിന്റെ തോളിനു പരിക്കേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ ശ്രേയസ് വിശ്രമത്തിലായിരുന്നു. ഐപിഎല്ലില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് റിഷഭ് പന്തിന് ഡിസി നായകസ്ഥാനം നല്‍കിയത്.
കഴിഞ്ഞ സീസണില്‍ ഡിസിയെ ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിച്ച ശ്രേയസ് ബാറ്റിങിലും ഉജ്ജ്വല ഫോമിലായിരുന്നു. 34.60 ശരാശരിയില്‍ 519 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ടൂര്‍ണമെന്റിലെ നാലാമത്തെ റണ്‍വേട്ടക്കാരനുമായിരുന്നു താരം.

ജോഫ്ര ആര്‍ച്ചര്‍ (ആര്‍ആര്‍)

ജോഫ്ര ആര്‍ച്ചര്‍ (ആര്‍ആര്‍)

ബെന്‍ സ്റ്റോക്‌സിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ മറ്റൊരു വലിയ നഷ്ടമായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പിന്‍മാറ്റം. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലാണ് അദ്ദേഹത്തിന്റെ കൈടമുട്ടിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പരമ്പരയിലെ അവസാന മല്‍സരങ്ങള്‍ ആര്‍ച്ചര്‍ക്കു നഷ്ടമായിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ പേസ് ബൗളിങിനു മുന്‍ സീസണുകളില്‍ ചുക്കാന്‍ പിടിച്ചിരുന്നത് ആര്‍ച്ചറായിരുന്നു. കളിഞ്ഞ സീസണില്‍ അദ്ദേഹം 14 മല്‍സങ്ങളില്‍ നിന്നും 20 വിക്കറ്റുകളെടുത്തിരുന്നു. ടീമിനായി സീസണില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ആര്‍ച്ചറായിരുന്നു.
സ്റ്റോക്‌സ്, ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഈ സീസണില്‍ രാജസ്ഥാനു ക്ഷീണമായിരുന്നു. സഞ്ജുവിന്റെ കീഴിലിറങ്ങിയ അവര്‍ക്കു ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് വിജയിക്കാനായത്. ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ സപ്തംബറിലാണെങ്കില്‍ ടീമിന്റെ പേസ് ബൗളിങിന്റെ ചുമതലയേറ്റെടുക്കാന്‍ ആര്‍ച്ചര്‍ ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Thursday, May 6, 2021, 14:08 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+