For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോവിഡ് പ്രതിസന്ധി രൂക്ഷം, മത്സരങ്ങള്‍ മുംബൈയിലേക്ക് മാറ്റാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തി കോവിഡ് 19 വ്യാപനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥ്,ബൗളിങ് കോച്ച് എല്‍ ബാലാജി,ഒരു ശുചീകരണ തൊഴിലാളി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനോട് ക്വാറന്റെയ്‌നില്‍ പോകാനും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് കേസുകള്‍ ടീമുകള്‍ക്കുള്ളിലും റിപ്പോര്‍ട്ട് ചെയ്തതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തണമെന്ന് നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നിശ്ചയിച്ചതുപോലെ തന്നെ നടത്തുമെന്ന നിലപാടിലാണ് ബിസിസിഐ. ഇപ്പോഴിതാ ഇനിയുള്ള എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

നിലവില്‍ ചെന്നൈ,മുംബൈ,അഹമ്മദാബാദ്,കൊല്‍ക്കത്ത,ഡല്‍ഹി എന്നിവടങ്ങളിലെല്ലാം ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കി യാത്ര ചെയ്യിക്കുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. കോവിഡ് വരാനുള്ള സാധ്യതയും ഇത് ഉയര്‍ത്തുന്നു. അതിനാല്‍ത്തന്നെ മുംബൈയില്‍ മാത്രമായി വേദി ഒതുക്കാനാണ ബിസിസി ഐ ആലോചിക്കുന്നത്.

ipl

മൂന്ന് സ്‌റ്റേഡിയങ്ങള്‍ മുംബൈയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പകുതിയിലധികം മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലായി ക്രമീകരിക്കാനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കൂടുതല്‍ താരങ്ങളിലേക്കും ജോലിക്കാരിലേക്കും കോവിഡ് വ്യാപനം ഉണ്ടാകാതെ നോക്കുകയെന്നാണ് നിലവിലെ ബിസിസിഐക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

വിദേശ താരങ്ങള്‍ വളരെ ആശങ്കയിലാണ്. നേരത്തെ തന്നെ കോവിഡ് ഭീതിയെത്തുടര്‍ന്ന് കുറച്ച് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആന്‍ഡ്രേ ടൈ, ആദം സാംബ, ലിയാം ലിവിങ്സ്റ്റന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നവരാണ്. കൂടുതല്‍ വിദേശ താരങ്ങള്‍ മടങ്ങിപ്പോവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതെ രോഗവ്യാപന സാധ്യത വളരെ കുറച്ച് ഒരു മൈതാനത്ത് മത്സരം നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നത്.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം മെയ് 30ന് ഫൈനല്‍ നടക്കും. എന്നാല്‍ ഇനിയും കൂടുതല്‍ കേസുകള്‍ പോസിറ്റീവായാല്‍ പാതിവഴിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരാവുമെന്ന് ഉറപ്പ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ താരങ്ങളെ മടക്കി നാട്ടിലേക്ക് അയക്കുന്നതിനെല്ലാം വളരെ തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Tuesday, May 4, 2021, 9:19 [IST]
Other articles published on May 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+