Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജുവിന്റെ സമയം ശരിയല്ല, സ്റ്റാര്‍ പേസര്‍ നേരത്തേ മടങ്ങും! കെകെആറിനും തിരിച്ചടി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം മലയാളി താരം സഞ്ജു സാംസണിനു കഷ്ടകാലമാണ്. ടീമിന്റെ മോശം പ്രകടനമല്ല, മറിച്ച് പ്രമുഖ താരങ്ങളുടെ പിന്‍മാറ്റമാണ് സഞ്ജുവിന് തലവേദനയായത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ട്ടര്‍, ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരെ ഇതിനകം രാജസ്ഥാനു നഷ്ടമായിക്കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും ടീമിനു തിരിച്ചടിയാവുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

1

ഈ സീസണില്‍ ഇതുവരെയുള്ള രാജസ്ഥാന്റെ എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടുള്ള ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ടൂര്‍ണമെന്റ് തീരുന്നതിനു മുമ്പ് തന്നെ നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം. മുസ്തഫിസുര്‍ മാത്രമല്ല കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് നാട്ടിലേക്കു പറക്കും. ഈ മാസം 30നാണ് ഐപിഎല്‍ അവസാനിക്കുന്നത്.

2

ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം പുതിയ ക്വാറന്റീന്‍ നിയമം കൊണ്ടുവന്നതോടെയാണ് ഷാക്വിബ്, മുസ്തഫിസുര്‍ എന്നിവര്‍ നേരത്തേ നാട്ടിലേക്കു മടങ്ങാന്‍ ആലോചിക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മേയ് ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിന്റെ ഇനി നടക്കാനിരിക്കുന്ന പരമ്പരയില്‍ കളിക്കണമെങ്കില്‍ മുസ്തഫിസുര്‍, ഷാക്വിബ് എന്നിവര്‍ക്കു നേരത്തേ നാട്ടില്‍ എത്തേണ്ടിവരും.

3

മുസ്തഫിസുറും ഷാക്വിബും നേരത്തേ മടങ്ങിയാല്‍ അതു രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകള്‍ക്കു കനത്ത തിരിച്ചടിയായി മാറും. കാരണം മാച്ച് വിന്നര്‍മാരായ ഇരുവരുടെയും സാന്നിധ്യം ഈ ഫ്രാഞ്ചൈസികള്‍ക്കു ആവശ്യമാണ്. പ്രത്യേകിച്ചും രാജസ്ഥാനെയായിരിക്കും ഇതു കൂടുതല്‍ ബാധിക്കുക. കാരണം ടീം വിട്ട നാലു വിദേശ താരങ്ങളുടെ പകരക്കാരെ അവര്‍ ഇനിയും കൊണ്ടു വന്നിട്ടില്ല. മാത്രമല്ല നിലവില്‍ നാലു വിദേശ താരങ്ങള്‍ മാത്രമേ രാജസ്ഥാന്‍ ടീമിലും അവശേഷിക്കുന്നുള്ളൂ. അവരിലൊരാളാണ് മുസ്തഫിസുര്‍.

രാജസ്ഥാന്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളിലും മുസ്തഫിസുര്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എട്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. എന്നാല്‍ ഷാക്വിബ് കെകെആറിനായി ഈ സീസണില്‍ വെറും മൂന്നു മല്‍സരങ്ങളാണ് കളിച്ചത്. എങ്കിലും വരാനിരിക്കുന്ന നിര്‍ണായക മല്‍സരങ്ങളില്‍ അദ്ദേഹം ടീമില്‍സ തിരിച്ചെത്താനാണ് സാധ്യത. കാരണം ബാറ്റിങിലും ബൗളിങിലും ഒരുപോല മികവുറ്റ പ്രകടനം നടത്താന്‍ ശേഷിയുള്ള ഓള്‍റൗണ്ടറാണ് ഷാക്വിബ്.

Story first published: Monday, May 3, 2021, 21:50 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+