വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടു പേരുടെ അഭാവം രാജസ്ഥാനും കെകെആറിനും നികത്താനാവില്ല!- ചൂണ്ടിക്കാട്ടി ചോപ്ര

ബംഗ്ലാദേശ് താരങ്ങളെക്കുറിച്ചാണ് പരാര്‍ശം

യുഎഇയില്‍ സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങളില്‍ പല വിദേശ താരങ്ങളുടെയും പങ്കാളിത്തം സംശയത്തിലാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ദേശീയ ടീമുകള്‍ക്കൊപ്പം ഇതേ സമയത്തു പരമ്പരകള്‍ ഉള്ളതിനാലാണിത്. ഐപിഎല്ലില്‍ കളിക്കാന്‍ ബംഗ്ലാദേശ് കളിക്കാര്‍ക്കു എന്‍ഐസി നല്‍കില്ലെന്നു ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

1

വിദേശ താരങ്ങളുടെ അസാന്നിധ്യം പല ഫ്രാഞ്ചൈസികള്‍ക്കും രണ്ടാംഘട്ട മല്‍സരങ്ങളില്‍ വലിയ ആഘാതമായി മാറുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബംഗ്ലാദേശ് താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ സീസണിലെ ശേഷിച്ച മല്‍സരരങ്ങളില്‍ കളിക്കില്ലെന്നത് അവരുടെ ഫ്രാഞ്ചൈസികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കു നികത്താനാവാത്ത നഷ്ടമായിരിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ഇങ്ങനെയായിരുന്നില്ല, സെവാഗ് പക്ഷെ എല്ലാം മാറ്റിമറിച്ചു! പുതിയ ഇന്ത്യയുടെ ക്രെഡിറ്റ് വീരുവിന്ഇന്ത്യ ഇങ്ങനെയായിരുന്നില്ല, സെവാഗ് പക്ഷെ എല്ലാം മാറ്റിമറിച്ചു! പുതിയ ഇന്ത്യയുടെ ക്രെഡിറ്റ് വീരുവിന്

ബാറ്റിങിനിടെ ഞാന്‍ അതു മാത്രം നോക്കാറില്ല!- അന്ധവിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇഷാന്‍ കിഷന്‍ബാറ്റിങിനിടെ ഞാന്‍ അതു മാത്രം നോക്കാറില്ല!- അന്ധവിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇഷാന്‍ കിഷന്‍

2

ഓള്‍റൗണ്ടറായ ഷാക്വിബ് യുഎഇയില്‍ നടക്കാനിരിക്കുന്ന ശേഷിച്ച മല്‍സരങ്ങളില്‍ കെകെആര്‍ ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. മറ്റൊരു താരമായ മുസ്തഫിസുര്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിക്കില്ല. ഷാക്വിബ് ഈ സീസണില്‍ ചില മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും രണ്ടാംപാദത്തില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഇറങ്ങേണ്ടതായിരുന്നു. മുസ്തഫിസുറാവട്ടെ രാജസ്ഥാനു വേണ്ടി കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ബൗള്‍ ചെയ്തിരുന്നതായും ചോപ്ര വ്യക്തമാക്കി.

3

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ശേഷിച്ച മല്‍സരങ്ങളില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കില്ലെന്നു അറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഷാക്വിബും ഇല്ലെന്ന് ഉറപ്പായിരിക്കുകയാണ്. കൊല്‍ക്കത്തയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണിത്. ക്യാപ്റ്റനും ഇംഗ്ലീഷ് നായകനുമായ ഒയ്ന്‍ മോര്‍ഗനും കെകെആറിനായി കളിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇതിനിടടെയാണ് ഷാക്വിബിനെ വിട്ടുനല്‍കില്ലെന്നു ബിസിബി അറിയിച്ചിരിക്കുന്നത്. ഇവരെല്ലാം കെകെആറിലെ പ്രധാനപ്പെട്ട താരങ്ങളാണ്. അപ്പോള്‍ എങ്ങനെയായിരിക്കും രണ്ടാംഘട്ട മല്‍സരങ്ങളില്‍ കെകെആറിനു ഇറങ്ങാന്‍ കഴിയുകയെന്നും ചോപ്ര ചോദിക്കുന്നു.

അതേസമയം, ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ ഇനി 31 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ഉള്‍പ്പെടുത്തി രണ്ടാംപാദ മല്‍സരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം.

Story first published: Wednesday, June 2, 2021, 15:40 [IST]
Other articles published on Jun 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X