
ട്രാന്‍സ്ഫറിന് അര്‍ഹത ആര്‍ക്ക്?
ഈ സീസണില്‍ സ്വന്തം ഫ്രാഞ്ചൈസിക്കു വേണ്ടി മൂന്നില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഏതൊരു താരത്തിനും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മറ്റൊരു ടീമിലേക്കു മാറാനുള്ള അര്‍ഹതയുണ്ട്.

ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ ദൈര്‍ഘ്യം
തിങ്കളാഴ്ച (ഏപ്രില്‍ 26) രാത്രി ഒമ്പത് മണി മുതല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു കഴിഞ്ഞു. ഇതി മേയ് 23 വരെ ഇതു തുടരുകയും ചെയ്യും. സീസണില്‍ 20 മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കാറുള്ളത്. ഞായറാഴ്ച രാത്രി സീസണിലെ 20ാമത്തെ മല്‍സരം നടക്കുകയും ചെയ്തിരുന്നു.

വായ്പയുടെ കാലാവധി
ഒരു താരത്തെ ഈ സീസണ്‍ അവസാനിക്കുന്നതു വരെ മാത്രമേ വായ്പയില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു നല്‍കാന്‍ അനുമതിയുള്ളൂ. വായ്പയിലെത്തുന്ന താരത്തിന് തന്റെ ആദ്യ ടീമിനെതിരേ ഹോം മാച്ചില്‍ കളിക്കാന്‍ അനുവാദവും ഉണ്ടായിരിക്കില്ല.

താരത്തിന്റെ പ്രതിഫലം
വായ്പയില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറിയാലും ആദ്യത്തെ ടീം താരത്തിന് മുഴുവന്‍ ശമ്പളവും നല്‍കേണ്ടതുണ്ട്. എന്നാല്‍ വായ്പയില്‍ വാങ്ങുന്ന ഫ്രാഞ്ചൈസി കളിക്കുന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കിയാല്‍ മതി.

ട്രാന്‍സ്ഫറിനു യോഗ്യരായ താരങ്ങള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- എന്‍ ജഗദീശന്‍, കാണ്‍ ശര്‍മ, ചേതേശ്വര്‍ പുജാര.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- സാം ബില്ലിങ്‌സ്, ടോം കറെന്‍, അജിങ്ക്യ രഹാനെ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ടിം സെയ്‌ഫേര്‍ട്ട്, ഷെല്‍ഡണ്‍ ജാക്‌സണ്‍, ബെന്‍ കട്ടിങ്.
മുംബൈ ഇന്ത്യന്‍സ്- ജിമ്മി നീഷാം, പിയൂഷ് ചൗള, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.
പഞ്ചാബ് കിങ്‌സ്- ജലജ് സക്‌സേന, മന്‍ദീപ് സിങ്, ഫാബിയന്‍ അലെന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുജീബുര്‍ റഹ്മാന്‍, വൃധിമാന്‍ സാഹ, ജാസണ്‍ ഹോള്‍ഡര്‍.
രാജസ്ഥാന്‍ റോയല്‍സ്- അനൂജ് റാവത്ത്, മായങ്ക് മര്‍ക്കാണ്ഡെ.
റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍- കെഎസ് ഭരത്, സച്ചിന്‍ ബേബി


Click it and Unblock the Notifications