Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'അവന്റെ ബാറ്റിങ് പാകിസ്താന്‍ ഇതിഹാസത്തെപ്പോലെ'- സിഎസ്‌കെ താരത്തെ പുകഴ്ത്തി നെഹ്‌റ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. സിഎസ്‌കെ,ഡല്‍ഹി,ആര്‍സിബി,മുംബൈ തുടങ്ങിയ വമ്പന്മാരെല്ലാം സജീവ കിരീട പ്രതീക്ഷയുമായി ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ച് മുന്നേറവെയാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരായത്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയുടെ ഇത്തവണത്തെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. സീനിയര്‍ താരങ്ങളുടെ നീണ്ടനിരയോടൊപ്പം ടീമിലെ 11ാമന്‍വരെ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവന്‍ എന്ന നിലയിലായിരുന്നു ഇത്തവണത്തെ സിഎസ്‌കെ ടീം.

ഇപ്പോഴിതാ സിഎസ്‌കെയുടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍,സിഎസ്‌കെ പേസറായിരുന്ന ആശിഷ് നെഹ്‌റ. മോയിന്‍ അലിയുടെ ബാറ്റിങ് കാണുമ്പോള്‍ മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം സായീദ് അന്‍വറിനെയാണ് ഓര്‍മ വന്നതെന്നാണ് നെഹ്‌റ അഭിപ്രായപ്പെട്ടത്.

ashishnehraandmoeenali

'മോയിന്‍ വളരെ അനായാസമായി കളിക്കുന്ന വ്യക്തിത്വമുള്ള ആളാണ്. സായിദ് അന്‍വറിന്റെ ശൈലിയുടെ ഭാഗങ്ങള്‍ അവന്റെ ബാറ്റിങ്ങില്‍ ഞാന്‍ കാണുന്നു. സമ്മര്‍ദ്ദത്തിലായി ഒരിക്കലും അവനെ കണ്ടിട്ടില്ല. നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാളാണവന്‍. ധോണി അവനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. നേരത്തെ 30,40 റണ്‍സ് എന്നതായിരുന്നു അവന്റെ കണക്കെങ്കില്‍ ഇന്നത് മറികടക്കുന്നവനായി മോയിന്‍ മാറി. ബാറ്റുകൊണ്ടും പന്തും സംഭാവന ചെയ്യാന്‍ കഴിവുള്ള മോയിനെപ്പോലെയുള്ള താരങ്ങളുണ്ടെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ സാധിക്കും'-നെഹ്‌റ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ സ്ഥിര സാന്നിധ്യമായ താരമല്ല മോയിന്‍ അലി. 2020ന് ശേഷം വിരാട് കോലിയുടെ ആര്‍സിബി കൈവിട്ട താരത്തെ താരലേലത്തില്‍ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മോയിന്‍ കാഴ്ചവെച്ചത്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന താരം ആറ് ഇന്നിങ്‌സില്‍ നിന്ന് 206 റണ്‍സ് ഇതിനോടകം അടിച്ചെടുത്തു. 157.25 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റിലാണ് മോയിന്റെ ബാറ്റിങ് പ്രകടനം.

മുംബൈ ഇന്ത്യന്‍സിനെതിരേ 36 പന്തില്‍ 58 റണ്‍സ് നേടി തന്റെ കന്നി ഐപിഎല്‍ അര്‍ധ സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കി. വേണ്ടത്ര ഉപയോഗിക്കപ്പെടാതിരുന്ന മോയിനെ ധോണിക്ക് ഗംഭീരമായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയ കാര്യം. ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ച സിഎസ്‌കെ രണ്ടാം സ്ഥാനത്തായിരുന്നു.

Story first published: Tuesday, May 4, 2021, 15:07 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+