Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിക്‌സര്‍ ബോസ്- 50ല്‍ തുടങ്ങി ഇപ്പോള്‍ 350 സിക്‌സര്‍! ഗെയ്‌ലിനു വമ്പന്‍ റെക്കോര്‍ഡ്

ഐപിഎല്ലില്‍ സിക്‌സറുകളുടെ തമ്പുരാനായ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ വീണ്ടുമൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ ഇരട്ട സിക്‌സറുകളോടെ 350 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരം. ഈ നേട്ടം കൈവരിച്ച ആദ്യത്തെ താരം കൂടിയാണ് ഗെയ്ല്‍.

1

ടൂര്‍ണമന്റില്‍ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡും ഇതോടെ അദ്ദേഹം കാത്തുസൂക്ഷിച്ചു. സിക്‌സറില്‍ 50, 100, 150, 200, 250, 300, 350 എന്നിവയെല്ലാം ആദ്യം തികച്ച ബാറ്റ്‌സ്മാനുമായി ഗെയ്ല്‍ മാറി. രാജസ്ഥാനെതിരായ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 349 സിക്കറുകളായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ബെന്‍ സ്‌റ്റോക്‌സിനെതിരേ എട്ടാമത്തെ ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഗെയ്‌ലിന്റെ 350ാമത്തെ സിക്‌സര്‍. തൊട്ടടുത്ത ഓവറിലെ അവസാന ബോളില്‍ രാഹുല്‍ തെവാത്തിയക്കെതിരേ മറ്റൊരു സിക്‌സര്‍ കൂടി അദ്ദേഹം പറത്തി. വെറും 133 ഇന്നിങ്‌സുകളില്‍ നിന്നും 351 സിക്‌സറുകള്‍ ഇപ്പോള്‍ ഗെയ്‌ലിന്റെ പേരിലുണ്ട്.

സിക്‌സറുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടെങ്കിലും രാജസ്ഥാനെതിരേ വമ്പന്‍ സ്‌കോര്‍ നേടുന്നതിനു മുമ്പ് ഗെയ്‌ലിനു ക്രീസ് വിടേണ്ടിവന്നു. വെറും 28 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. റിയാന്‍ പരാഗാണ് ഗെയ്‌ലിനു മടക്കടിക്കറ്റ് നല്‍കിയത്. ലോങ് ഓണില്‍ ബെന്‍ സ്‌റ്റോക്‌സ് മികച്ചൊരു ക്യാച്ചിലൂടെ യൂനിവേഴ്‌സല്‍ ബോസിനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഐപിഎല്ലിലെ സിക്‌സര്‍ വീരന്‍മാരുടെ ലിസ്റ്റെടുത്താല്‍ ഗെയ്‌ലിനു പിന്നില്‍ രണ്ടാംസ്ഥാനത്തു മറ്റൊരു ഇതിഹാസമായ എബി ഡിവില്ലിയേഴ്‌സാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐക്കണ്‍ താരം 237 സിക്‌സറുകള്‍ ഇതിനകം നേടിയിട്ടുണ്ട്. മിസ്റ്റര്‍ 360ക്കു പിന്നില്‍ ലിസ്റ്റിലെ മൂന്നാമന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ്. 216 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (214 സിക്‌സര്‍), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (201) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Story first published: Monday, April 12, 2021, 21:01 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+