IPL 2021: കെകെആറിനെ ജയിപ്പിക്കാനായില്ലെങ്കിലും റസല്‍ ഹീറോ, നേടിയത് തകര്‍പ്പന്‍ റെക്കോഡ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരാശപ്പെടുത്തുന്നത് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ടീം വഴങ്ങിയിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ 18 റണ്‍സിനാണ് കെകെആര്‍ തോറ്റത്. ധോണിയും സംഘവും മുന്നോട്ട് വെച്ച 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിന്റെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ പാറ്റ് കമ്മിന്‍സ് (66*),ആന്‍ഡ്രേ റസല്‍ (54),ദിനേഷ് കാര്‍ത്തിക് (40) എന്നിവര്‍ നടത്തിയ പ്രകടനമാണ് ടീമിന്റെ തോല്‍വിഭാരം കുറച്ചത്.

ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ റസല്‍ ഗംഭീര തിരിച്ചുവരവ് സിഎസ്‌കെയ്‌ക്കെതിരെ നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. എങ്കിലും റണ്‍സ് പിന്തുടരുമ്പോഴുള്ള തന്റെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ റസലിനായി. കൂടാതെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് റസല്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

സിഎസ്‌കെയ്‌ക്കെതിരേ 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറുമാണ് റസല്‍ നേടിയത്. ഇതോടെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ റസല്‍ നേടുന്ന സിക്‌സുകളുടെ എണ്ണം 34 ആയി മാറി. രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ്. 24 സിക്‌സുകളാണ് മലയാളി താരം വമ്പന്‍ സ്‌കോര്‍ പിന്തുടരുന്ന മത്സരത്തില്‍ പറത്തിയിരിക്കുന്നത്.

ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് മുന്‍ രാജസ്ഥാന്‍,കെകെആര്‍,ഹൈദരാബാദ് താരം യൂസുഫ് പഠാനാണ്. 22 സിക്‌സുകളാണ് അദ്ദേഹം നേടിയത്. സിഎസ്‌കെ നായകന്‍ എംഎസ് ധോണി റണ്‍ചേസില്‍ മാസ്റ്ററാണ്. 19 സിക്‌സുകള്‍ അദ്ദേഹം 200ന് മുകളില്‍ റണ്‍സ് പിന്തുടരുന്ന മത്സരത്തില്‍ നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് നേടിയിട്ടുള്ളത് 16 സിക്‌സാണ്. മുന്‍ രാജസ്ഥാന്‍,ആര്‍സിബി,സിഎസ്‌കെ താരം ഷെയ്ന്‍ വാട്‌സണും 16 സിക്‌സുകള്‍ 200ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ നേടിയിട്ടുണ്ട്.

21 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റസല്‍ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് നേടിയിരിക്കുന്നത്. 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡയാണ് നിലവില്‍ ഈ റെക്കോഡില്‍ മുന്നിലുള്ളത്. പഞ്ചാബിന്റെ തന്നെ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ സെഞ്ച്വറിയുമായി മൂന്നാം സ്ഥാനത്തുണ്ട്. കൂടാതെ ഈ സീസണില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായും റസല്‍ മാറി. സിഎസ്‌കെയ്‌ക്കെതിരേ ഒരോവറില്‍ 22 റണ്‍സാണ് റസല്‍ നേടിയത്. ഇതേ മത്സരത്തില്‍ കെകെആറിന്റെ പാറ്റ് കമ്മിന്‍സ് സാം കറാന്റെ ഒരോവറില്‍ 30 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications