IPL 2021: ബൗള്‍ ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക- ധോണിയുടെ ഉപദേശത്തെക്കുറിച്ച് യുവതാരം
ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപിടി താരങ്ങളെ സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രത്യേക മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിഭയുണ്ടെന്നു ബോധ്യമുണ്ടെങ്കില്‍ ഏതറ്റം വരെയും ധോണിയുടെ പിന്തുണ ആ താരത്തിനു ലഭിക്കും. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ പലരെയും ധോണി ഈ തരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്.
ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കുമ്പോഴും യുവതാരങ്ങളെ സഹായിക്കാന്‍ ധോണി ഒട്ടും മടി കാണിക്കാറില്ല. തന്റെ കരിയറില്‍ വഴിത്തിരിവായത് ധോണി നല്‍കിയ ഉപദേശമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ യുവ ഓള്‍റൗണ്ടര്‍ ഉത്കര്‍ഷ് സിങ്. ധോണിയുടെ നാട്ടുകാരന്‍ കൂടിയാണ് 22 കാരന്‍.

ബൗളിങില്‍ ഉപദേശം നല്‍കി
റാഞ്ചിയില്‍ ടീം എപ്പോള്‍ പരിശീലനം നടത്തിയാലും ധോണി ഇവിടെയെത്തുകയും തങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുകയും ചെയ്യാറുണ്ടെന്നു ഉത്കര്‍ഷ് പറയുന്നു. ഞങ്ങള്‍ക്കെല്ലാം വഴികാട്ടി കൂടിയാണ് അദ്ദേഹം. ഒരിക്കല്‍ ധോണി ഭായി നല്‍കിയ ഉപദേശം എനിക്കോര്‍മയുണ്ട്- ഉത്കര്‍ഷ് എനിക്കൊരു കാര്യം മാത്രമാണ് വേണ്ടത്. ബൗള്‍ ചെയ്യുമ്പോഴെല്ലാം നീ ബോള്‍ ടേണ്‍ ചെയ്യിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശമെന്നു ഉത്കര്‍ഷ് വെളിപ്പെടുത്തി.

ചിന്താഗതി മാറ്റി
ധോണിയുടെ ഈ ഉപദേശം തന്റെ ചിന്താഗതി തന്നെ മാറ്റിയതായി ഉത്കര്‍ഷ് പറയുന്നു. 2017ലായിരുന്നു ധോണി ഇക്കാര്യ പറഞ്ഞതെന്നാണ് എനിക്കു തോന്നുന്നത്. അതിനു ശേഷം സ്വയം ഒരു ഓള്‍റൗണ്ടറാണെന്നു ഞാന്‍ ചിന്തിച്ചിട്ടില്ല. ബൗള്‍ ചെയ്യുമ്പോള്‍ ഒരു യഥാര്‍ഥ ബൗളറാവാനാണ് ശ്രമിക്കാറുള്ളത്. ബാറ്റ് ചെയ്യുമ്പോഴാവട്ടെ യഥാര്‍ഥ ബാറ്റ്‌സ്മാനെപ്പോലെ കളിക്കാനും ശ്രമിക്കും. രണ്ടു വിഭാഗത്തിലും ടീമിന് മികച്ച സംഭാവന നല്‍കുന്നതിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. ബോള്‍ ടേണ്‍ ചെയ്യിക്കാന്‍ തുടങ്ങിയത് ബൗളിങില്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. കാരണം വലംകൈയനോ, ഇടംകൈയനോ ആവട്ടെ ബാറ്റ്‌സ്മാന്‍മാരുടെ മനസ്സില്‍ എല്ലായ്‌പ്പോഴും ഒരു അനിശ്ചിതത്വമുണ്ടായിരിക്കുമെന്നും ജാര്‍ഖണ്ഡ് ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കന്നി സീസണ്‍
ഐപിഎല്ലില്‍ പഞ്ചാബിനോടൊപ്പം ഉത്കര്‍ഷിന്റെ കന്നി സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. ഈ വര്‍ഷമാദ്യം നടന്ന നടന്ന താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ പഞ്ചാബ് വാങ്ങുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ ആദ്യ മല്‍സരത്തില്‍ ഉത്കര്‍ഷിന് അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി മികച്ച ബൗളിങ് താരം കാഴ്ചവച്ചിരുന്നു. 5.23 ആയിരുന്നു ടൂര്‍ണമെന്റില്‍ ഉത്കര്‍ഷിന്റെ ഇക്കോണമി റേറ്റ്. ടി20 കരിയറെടുത്താല്‍ 21 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ താരം വീഴ്ത്തി. ബാറ്റിങില്‍ 23.80 ശരാശരിയും 127.2 സ്‌ട്രൈക്ക് റേറ്റും ഉത്കര്‍ഷിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications