For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാനില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ ടീമിലെത്തിച്ച് സിഎസ്‌കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ ടീമിലെത്തിച്ച് സിഎസ്‌കെ. വയസന്‍ പടയെന്ന പേരുദോഷമുള്ള സിഎസ്‌കെ ആ പേരുദോഷം നിലനിര്‍ത്തുന്ന തരത്തിലുള്ള മറ്റൊരു നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഉത്തപ്പയുടെ വരവ് സ്ഥിരീകരിച്ച് മഞ്ഞ ജഴ്‌സിയണിഞ്ഞ ഉത്തപ്പയുടെ ചിത്രം സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഉത്തപ്പ് സാധിച്ചിരുന്നില്ല. എന്നാല്‍ ഉത്തപ്പയെ ഇത്തവണ നിലനിര്‍ത്തുന്നവരുടെ പട്ടികയില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് സിഎസ്‌കെയിലേക്ക് എത്തുകയായിരുന്നു.

ജാദവിന് പകരക്കാരൻ ഉത്തപ്പയോ?? കലിപ്പിൽ ആരാധകർ | Oneindia Malayalam

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഉത്തപ്പയെ ഷെയ്ന്‍ വാട്‌സണിന്റെ അഭാവത്തില്‍ ഓപ്പണറെന്ന നിലയിലേക്ക് പരിഗണിക്കാനാവും സിഎസ്‌കെ ശ്രമിക്കുക. റോബിന്‍ ഉത്തപ്പയ്ക്ക് എല്ലാ ആശംസകളും രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. 13ാം സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ട ഉത്തപ്പയെ 3 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ വാങ്ങിയത്. ഓപ്പണറായും മധ്യനിരയിലും അവസരം നല്‍കിയെങ്കിലും തിളങ്ങാന്‍ ഉത്തപ്പക്ക് സാധിച്ചിരുന്നില്ല.

robinuthappa

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള താരമാണ് റോബിന്‍ ഉത്തപ്പ. പരിചയസമ്പത്തേറെയുള്ള ഉത്തപ്പ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ അവസാന രണ്ട് സീസണിലെ ഐപിഎല്ലിലും വലിയ മികവ് കാട്ടാത്ത ഉത്തപ്പയെ വാങ്ങിയത് സിഎസ്‌കെയ്ക്ക് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ധോണിക്കും സംഘത്തിനും ഇത്തവണ ശക്തനായ തിരിച്ചുവരവ് അത്യാവശ്യമാണ്. ടീമില്‍ വലിയ ആഴിച്ചുപണി സിഎസ്‌കെ നടത്തിയിട്ടില്ല. സീനിയര്‍ താരങ്ങളെയെല്ലാം സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ പീയൂഷ് ചൗള,ഹര്‍ഭജന്‍ സിങ്,കേദാര്‍ ജാദവ്,മുരളി വിജയ്,മോനു കുമാര്‍ സിങ്,ഷെയ്ന്‍ വാട്‌സന്‍ എന്നിവരെയാണ് സിഎസ്‌കെ ഒഴിവാക്കിയത്.

അവസാന സീസണില്‍ ടീമില്‍ ഇല്ലാത്ത സുരേഷ് റെയ്‌നയെ നിലനിര്‍ത്തിയ സിഎസ്‌കെ ഫഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രോവാ, ഇമ്രാന്‍ താഹിര്‍, ലൂങ്കി എന്‍ഡിഗി, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ സീനിയര്‍ താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സ്റ്റീവ് സ്മിത്തിനെ സിഎസ്‌കെ വാങ്ങുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

അതേ സമയം ഉത്തപ്പയെ സിഎസ്‌കെ വാങ്ങിയതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം ശക്തമാണ്. മോശം ഫോമിലുള്ള ഉത്തപ്പയെ വാങ്ങിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 35കാരനായ താരത്തിന് പകരം യുവതാരങ്ങളെ പരിഗണിക്കാമായിരുന്നു എന്ന നിലപാടിലാണ് ആരാധകര്‍. 189 ഐപിഎല്ലില്‍ നിന്നായി 27.92 ശരാശരിയില്‍ 4607 റണ്‍സാണ് ഉത്തപ്പയുടെ പേരിലുള്ളത്. എന്തായാലും ഉത്തപ്പയുടെ വരവ് സിഎസ്‌കെയെ തുണയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയാം.

Story first published: Friday, January 22, 2021, 9:26 [IST]
Other articles published on Jan 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+