For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മോര്‍ഗനില്ലാതെ കെകെആര്‍, പകരക്കാരനെ വേണം- ഇവരിലൊരാള്‍ക്കു സാധ്യത

രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയിലാണ്

1

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കാനിരിക്കെ പല ഫ്രാഞ്ചൈസികള്‍ക്കും മിക്ക വിദേശ താരങ്ങളുടെയും സേവനം ലഭിക്കില്ല. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി സീസണിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് അടക്കമുള്ള ടീമുകളിലെ താരങ്ങള്‍ക്കു രണ്ടാംപാദ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് വിവരം.

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കുന്നത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗനാണ്. രണ്ടാംപാദ മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പകരം പുതിയൊരു ക്യാപ്റ്റനെ കെകെആറിനു തിരഞ്ഞെടുക്കേണ്ടി വരും. മാത്രമല്ല പുതിയൊരു താരത്തെക്കൂടി അവര്‍ക്കു ടീമിലേക്കു കൊണ്ടു വരേണ്ടതായി വരും. മോര്‍ഗനു പകരം കെകെആര്‍ നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 അലെക്‌സ് കറേ (ഓസ്‌ട്രേലിയ)

അലെക്‌സ് കറേ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലെക്‌സ് കറേയാണ് ഒരു താരം. 2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ലഭിച്ച ചില അവസരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെ സീസണിനു ശേഷം കറേയെ ഡിസി ഒഴിവാക്കി. മൂന്നു മല്‍സരങ്ങളില്‍ നിന്നും 32 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഒരു സീസണിലെ മോശം പ്രകടനം കൊണ്ട് കറെയേ എഴുതിത്തള്ളാന്‍ കഴിയില്ല.
2020-21ലെ ബിബ് ബാഷ് ടി20 ലീഗില്‍ കറേ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അന്നു അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ടീമിനായി 12 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 412 റണ്‍സ് താരം നേടിയിരുന്നു. 20 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പിങിലും കറേ കസറിയിരുന്നു.

 ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)

ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ 24 കാരനായ ഗ്ലെന്‍ ഫിലിപ്‌സാണ് കെകെആര്‍ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ന്യൂസിലാന്‍ഡിനു വേണ്ടിയും വ്യത്യസ്ത ടി20 ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും മോശമല്ലാത്ത പ്രകടനമാണ് ഫിലിപ്‌സ് കാഴ്ചവച്ചിട്ടുള്ളത്.
2017ലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ താരം ന്യൂസിലാന്‍ഡിനായി അരങ്ങേറിയത്. ഇതുവരെ 25 ടി20കളില്‍ നിന്നും 28.1 ശരാശരിയില്‍ 149.7 സ്‌ട്രൈക്ക് റേറ്റോടെ 506 റണ്‍സ് ഫിലിപ്‌സ് നേടിയിട്ടുണ്ട്. കരിയറില്‍ ഇതുവരെ 114 ടി20കളില്‍ കളിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം 3030 റണ്‍സാണ്.
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ഫിലിപ്‌സ്. ദിനേശ് കാര്‍ത്തിക്കിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി താരത്തെ കെകെആറിനു ഉപയോഗിക്കാന്‍ കഴിയും. ഈ സീസണിലെ ആദ്യപാദ മല്‍സരങ്ങളില്‍ കെകെആറിനു പ്രതീക്ഷിച്ചതു പോലെ റണ്ണെടുക്കാനും സാധിച്ചിരുന്നില്ല. ഇതു ഫിലിപ്‌സിന്റെ സാന്നിധ്യം ഈ വീക്ക്‌നെസും മറികടക്കാന്‍ അവര്‍ക്കു സഹായകമായേക്കും.

 തിസാര പെരേര (ശ്രീലങ്ക)

തിസാര പെരേര (ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ തിസാര പെരേരയാണ് കെകെആറിനു ലക്ഷ്യമിടാവുന്ന മറ്റൊരു താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വര്‍ഷത്തിലേറെ നീണ്ട അനുഭവസമ്പത്ത് 32 കാരനായ പെരേരയ്ക്കുണ്ട്. ബാറ്റ്‌സ്മാനായും ആറാമത്തെ ബൗളിങ് ഓപ്ഷനായും അദ്ദേഹത്തെ കെകെആറിനു പരീക്ഷിക്കാം.
ലങ്കയ്ക്കു വേണ്ടി 84 ടി20കളില്‍ നിന്നും 151.6 സ്‌ട്രൈക്ക് റേറ്റോടെ 1204 റണ്‍സ് പെരേര നേടിയിട്ടുണ്ട്. കൂടാതെ 51 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 2010ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ പെരേര നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു. ഐപിഎല്ലില്‍ 37 മല്‍സരങ്ങളില്‍ നിന്നും 422 റണ്‍സും 31 വിക്കറ്റുകളുമാണ് പെരേര നേടിയത്.

Story first published: Monday, May 31, 2021, 13:20 [IST]
Other articles published on May 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+