വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അന്നു ഹാട്രിക് ഫിഫ്റ്റി, ഇന്ന് ഹാട്രിക്ക് ഫ്‌ളോപ്പ്! ക്ലിക്കാവാതെ റുതുരാജ്

20 റണ്‍സാണ് മൂന്ന് ഇന്നിങ്‌സുകളില്‍ റുതുരാജിനു നേടാനായത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയ ശേഷം അവസാന മല്‍സരങ്ങളില്‍ താരം കയറിയിരുന്നു. ഇതോടെ സിഎസ്‌കെയുടെ ഭാവി ഓപ്പണറായി റുതുരാജ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ പ്രവചനങ്ങളെല്ലാം തെറ്റിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

1

ഇത്തവണ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും വെറും 20 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. രണ്ടക്കം കടന്നതാവട്ടെ ഒരേയൊരു ഇന്നിങ്‌സിലും. 5, 5, 13 എന്നിങ്ങനെയാണ് ഈ സീസണിലെ മൂന്നു മല്‍സരങ്ങളില്‍ റുതുരാജിന്റെ സ്‌കോറുകള്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സിന് എന്നിവര്‍ക്കതിരേ അഞ്ചു റണ്‍സിന് പുറത്തായ താരം രാജസ്ഥാന്‍ റോയല്‍സിനെതിരേ 13 ബോളിലാണ് 10 റണ്ണിനു ക്രീസ് വിട്ടത്.

മൂന്ന് ഇന്നിങ്‌സുകളിലും റുതുരാജ് റണ്ണെടുക്കാന്‍ വിഷമിക്കുന്നത് കാണാമായിരുന്നു. ടൈമിങ് അമ്പെ പാളിയ താരത്തിന്റെ ഷോട്ടുകള്‍ പലതും ഫീല്‍ഡര്‍മാരുടെ കൈകളിലാണ് അവസാനിച്ചത്. കഴിഞ്ഞ സീസണിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു അവിശ്വസനീയം തന്നൊണ്. കാരണം കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളിലും റുതുരാജ് ഫിഫ്റ്റിയടിച്ചിരുന്നു. 65* (51 ബോള്‍), 72 (53), 62* (49) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഗംഭീര ടൈമിങോടെയായിരുന്നു അന്നു റുതുരാജ് ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ട് പായിച്ചത്. പക്ഷെ ഇത്തവണ ഗ്യാപ്പ് കണ്ടെത്താനാവാതെ താരം പാടുപെടുകയാണ്.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയടക്കം പലരും കഴിഞ്ഞ സീസണില്‍ വാനോളം പുകഴ്ത്തിയ താരമായിരുന്നു റുതുരാജ്. ഇത്തവണ തുടരെ മൂന്നു കളികളിലും നിരാശപ്പെടുത്തിയ യുവതാരത്തിന് സിഎസ്‌കെ വീണ്ടും അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്. കാരണം പുതുതായി ടീമിലേക്കു വന്ന പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പ ഇനിയും സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയിട്ടില്ല. റുതുരാജിനെ പുറത്തിരുത്തി ഉത്തപ്പയെ സിഎസ്‌കെ ടീമിലേക്കു തിരിച്ചുവിളിക്കുമോന്നാണ് സൂചനകള്‍.

അതേസമയം, രാജസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട സിഎസ്‌കെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. സിഎസ്‌കെ നിരയില്‍ ആരും തന്നെ 40ന് മുകളില്‍ നേടിയില്ല. ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ താരവുമായ ഫഫ് ഡുപ്ലെസിയാണ് (33) ടോപ്‌സ്‌കോറര്‍. അമ്പാട്ടി റായുഡു (27), മോയിന്‍ അലി (26) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റുള്ളവര്‍.

Story first published: Monday, April 19, 2021, 22:15 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X