For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അന്നു അഞ്ച്, ഇന്നു ഹാട്രിക്കടക്കം നാല്! മുംബൈയെ തീര്‍ത്ത് വീണ്ടും ഹര്‍ഷല്‍ കൊടുങ്കാറ്റ്

17 റണ്‍സിനായിരുന്നു നാലു വിക്കറ്റ്

1

ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ അന്തകനായി തീര്‍ന്നിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. നേരത്തേ ഇന്ത്യയിലെ ആദ്യപാദത്തില്‍ അഞ്ചു വിക്കറ്റുകളുമായി മുംബൈയെ 'തീര്‍ത്ത' അദ്ദേഹം യുഎഇയിലും അവരെ വേട്ടയാടി. ഹാട്രിക്കടക്കം നാലു വിക്കറ്റുകളാണ് ദുബായില്‍ നടന്ന മല്‍സരത്തില്‍ ഹര്‍ഷലിന ലഭിച്ചത്. മല്‍സരത്തില്‍ 3.1 ഓവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ മടക്കിയത്.

17ാം ഓവറിലായിരുന്നു മുംബൈയെ സ്തബ്ധരാക്കിയ ഹര്‍ഷല്‍ ഷോ. 16 ഓവര്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. അപകടകാരികളായ കരെണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. 24 ബോളില്‍ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 61 റണ്‍സായിരുന്നു. പൊള്ളാര്‍ഡും ഹാര്‍ദിക്കും ക്രീസില്‍ നില്‍ക്കെ മുംബൈയെ സംബന്ധിച്ച് ഇതു അസാധ്യമായിരുന്നില്ല. കാരണം ഒരൊറ്റ ഓവറില്‍ തന്നെ കളിയുടെ ഗതി മാറ്റാന്‍ ഇവര്‍ക്കാവും.

2

ഹര്‍ഷലിനെയായിരുന്നു 17ാമത്തെ ഓവര്‍ ആര്‍സിബി ക്യാപ്റ്റന്‍ കോലി ഏല്‍പ്പിച്ചത്. സ്‌ട്രൈക്ക് നേരിട്ടത് ഹാര്‍ദിക്കായിരുന്നു. ആദ്യ ബോള്‍ വൈഡായി മാറി. തൊട്ടടുത്ത ബോള്‍ ഓഫ് കട്ടറായിരുന്നു. ആഞ്ഞടിച്ച ഹാര്‍ദിക്കിനു പിഴച്ചു. വായുവിലുയര്‍ന്ന ബോള്‍ കവറില്‍ ഫീല്‍ഡ് ചെയ്ത കോലി അനായാസം കൈയ്ക്കുള്ളിലാക്കി. തൊട്ടടുത്തത് വേഗം കുറഞ്ഞ ഒരു ഓഫ് കട്ടറായിരുന്നു. ലെഗ് സൈഡിലേക്കു ഷോട്ട് കളിക്കാന്‍ ശ്രമിക്കവെ മിസ്സായ ബോള്‍ നേരെ ലെഗ് സ്റ്റംപില്‍ പതിച്ചു. തുടര്‍ന്നെത്തിയത് സ്പിന്നര്‍ രാഹുല്‍ ചഹറായിരുന്നു. മറ്റൊരു മനോഹരമായ ഓഫ് കട്ടര്‍, ചാഹറിന് ഒന്നും ചെയ്യാനില്ലായിരുന്നു. ഫുള്‍ടോസ് ബോള്‍ നേരെ പാഡിലാണ് പതിച്ചത്. അപ്പീല്‍ ചെയ്ത ഹര്‍ഷലിന് അനുകൂലമായി അംപയര്‍ വിരല്‍ ഉയര്‍ത്തിയപ്പോള്‍ ആദ്യ ഹാട്രിക്കും കുറിക്കപ്പെട്ടു. തന്റെ അടുത്ത ഓവറിലെ ആദ്യബോളില്‍ ആദം മില്‍നെയെ ബൗള്‍ഡാക്കി ഹര്‍ഷല്‍ നാലാം വിക്കറ്റും തികയ്ക്കുകയായിരുന്നു.

ആര്‍സിബിക്കു വേണ്ടി ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഹര്‍ഷല്‍. നേരത്തേ ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍, വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം സാമുവല്‍ ബദ്രി എന്നിവരാണ് ആര്‍സിബിക്കായി ഹാട്രിക്കിന് അവകാശികളായിട്ടുണ്ട്. 2010ല്‍ ബെംഗളൂരുവില്‍ നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു പ്രവീണിന്റെ നേട്ടമെങ്കില്‍ 2017ല്‍ ബെംഗളൂരുവില്‍ വച്ചു തന്നെ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ബദ്രി ഹാട്രിക് കുറിച്ചയ്. ഇപ്പോള്‍ മുംബൈ്‌ക്കെതിരേ തന്നെ ഹര്‍ഷലും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.

3

മുംബൈയ്‌ക്കെതിരായ മല്‍സരത്തിലെ നാലു വിക്കറ്റ് നേട്ടത്തോടെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനു വേണ്ടിയുള്ള പര്‍പ്പിള്‍ ക്യാപ്പില്‍ തന്റെ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ഹര്‍ഷല്‍. 10 മല്‍സരങ്ങളില്‍ 23 വിക്കറ്റോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. തൊട്ടുതാഴെയുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ആവേശ് ഖാന്‍ എട്ടു വിക്കറ്റ് പിറകിലാണ്. 15 വിക്കറ്റുകളാണ് ആവേശിനുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ് മോറിസ് (14 വിക്കറ്റ്), മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ (14), പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് (13) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആര്‍സിബി- മുംബൈ പോരാട്ടം

ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ മല്‍സരത്തില്‍ മുംബൈയെ ആര്‍സിബി വാരിക്കളയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറു വിക്കറ്റിന് 165 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്‌സ്വെല്‍ (56), നായകന്‍ വിരാട് കോലി (51) എന്നിവരുടെ ഫിഫ്റ്റികള്‍ അവര്‍ക്കു കരുത്തേകി. മറുപടിയില്‍ 18.1 ഓവറില്‍ വെറും 111 റണ്‍സിന് മുംബൈ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയില്‍ നിന്നായിരുന്നു മുംബൈയുടെ പതനം. നായരന്‍ രോഹിത് ശര്‍മ (43), ക്വിന്‍ണ്‍ ഡിക്കോക്ക് (24) എന്നിവരൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല.

Story first published: Monday, September 27, 2021, 0:41 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+