IPL 2021: 200ല്‍ ഡബിള്‍! വമ്പന്‍ നേട്ടവുമായി വീണ്ടും ധോണി- ആദ്യ ക്യാപ്റ്റന്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 200 മല്‍സരങ്ങളില്‍ കളിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചതിനു 200 മല്‍സരങ്ങളില്‍ ഒരു ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനുമായി മാറിയിരിക്കുകയാണ് എംഎസ് ധോണി. ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ 200ാമത്തെ മല്‍സരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ളത്. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ മറ്റൊരു ക്യാപ്റ്റനും 200 മല്‍സരങ്ങളില്‍ ഒരു ടീമിനെ നയിച്ചിട്ടില്ല.

സിഎസ്‌കെയെടൊപ്പം ധോണിയുടെ 12ാമത്തെ വര്‍ഷമാണ് ഈ സീസണ്‍. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം മൂന്നു കിരീടങ്ങളും സിഎസ്‌കെയ്ക്കു സമ്മാനിച്ചു. ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ 177ാമത്തെ മല്‍സരമായിരുന്നു ഇന്നത്തേത്. അദ്ദേഹത്തിന്റെ ശേഷിച്ച 23 മല്‍സരങ്ങള്‍ നേരത്തേ നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റിലായിരുന്നു. ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന സിഎസ്‌കെയെ അഞ്ചു മല്‍സരങ്ങളില്‍ നയിച്ചിട്ടുണ്ട്.
ഐപിഎല്‍ ചരിത്രമെടുത്താല്‍ രണ്ടു തവണ മാത്രമാണ് ധോണിക്കു സിഎസ്‌കതെയെ നയിക്കാന്‍ സാധിക്കാതിരുന്നത്. രണ്ടു സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിനൊപ്പമായിരുന്നു. 2016-17 സീസണില്‍ പൂനെയുടെ ക്യാപ്റ്റനായിരുന്നു ധോണി.
എന്നാല്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ മാറ്റി പകരം സ്റ്റീവ് സ്മിത്തിനെ പൂനെ നാകസ്ഥാനമേല്‍പ്പിച്ചു. തൊട്ടടുത്ത സീസണില്‍ സ്മിത്തിനു കീഴില്‍ പൂനെ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 2018ല്‍ സിഎസ്‌കെ സസ്‌പെന്‍ഷനു ശേഷം ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ ധോണിയെ തിരികെ കൊണ്ടു വരികയും നായകസ്ഥാനമേല്‍പ്പിക്കുകയുമായിരുന്നു. കിരീടവുമായാണ് അദ്ദേഹം സിഎസ്‌കെയോടൊപ്പമുള്ള മടങ്ങിവരവ് ആഘോഷിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ മികച്ച വിജയശരാശരിയാണ് ധോണിക്കുള്ളത്. 191 മല്‍സരങ്ങളില്‍ 111 വിജയങ്ങള്‍ അദ്ദേഹം ടീമിനു നേടിക്കൊടുത്തു. 78 മല്‍സരങ്ങളിലാണ് തോല്‍വിയേറ്റുവാങ്ങിയത്. 58.73 ആണ് ധോണിയുടെ വിജയശരാശരി. വിജയങ്ങളുടെ എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നില്‍ രണ്ടാംസ്ഥാത്താണ് അദ്ദേഹം. 119 മല്‍സരങ്ങളഴില്‍ 70ലും ടീമിനെ ജയിപ്പിക്കാന്‍ ഹിറ്റ്മാന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications