Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'സഞ്ജുവിനും രാഹുലിനും പിഴ ശിക്ഷ നല്‍കണം'- ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശം പരകോടിയിലെത്തിയ മത്സരമായിരുന്നു പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ നാല് റണ്‍സിന്റെ ജയം പഞ്ചാബ് കിങ്‌സിനൊപ്പം നിന്നു. സഞ്ജു സാംസണിന്റെ (119) ഒറ്റയാള്‍ പോരാട്ടം അവസാന പന്തില്‍ അവസാനിച്ചു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ പോരാട്ടം ആരാധകരെയും വളരെയധികം ആവേശം കൊള്ളിച്ചിരുന്നു.

മത്സരത്തിലെ താരങ്ങളുടെ പ്രകടനങ്ങളെ പുകഴ്ത്തി മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മുന്നോട്ടെത്തവെ വിചിത്ര ആവിശ്യവുമായി മുന്നോട്ട് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിനും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനും പിഴ ശിക്ഷ നല്‍കണമെന്നാണ് ആകാശ് ട്വിറ്ററിലൂടെ ആവിശ്യപ്പെട്ടത്.

'ഒരു മണിക്കൂറില്‍ 10 ഓവര്‍. രണ്ട് ടീമും.ഒരുപാട് സിക്‌സുകള്‍ പിറന്ന വാശിയേറിയ മത്സരമായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു ടി20 ഇന്നിങ്‌സ് അവസാനിക്കാന്‍ രണ്ട് മണിക്കൂറെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്.എംഎസ്ഡിക്ക് കഴിഞ്ഞ രാത്രി പിഴ ലഭിച്ചിരുന്നു.ഈ രാത്രി രണ്ട് ടീമിന്റെയും നായകന്മാര്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്'-എന്നായിരുന്നു ആകാശ് ട്വിറ്ററില്‍ കുറിച്ചത്.

aakashchopra

മികച്ച ബാറ്റിങ് പോരാട്ടം കണ്ട മത്സരത്തില്‍ നിരവധി സിക്‌സുകളും പിറന്നിരുന്നു. അതിനെത്തുടര്‍ന്ന് നിശ്ചയിച്ച സമയത്തേക്കാള്‍ മത്സരം അല്‍പ്പം നീണ്ട് പോയിരുന്നു. എന്നാല്‍ ഇത് സാഹചര്യത്തിന്റെ പ്രശ്‌നമായതിനാല്‍ത്തന്നെ ഇരു ടീമിന്റെയും നായകന്മാര്‍ക്ക് ഇതുവരെ പിഴ ശിക്ഷയൊന്നും വിധിച്ചിട്ടില്ല. സിഎസ്‌കെ-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.

438 റണ്‍സ് പിറന്ന മത്സരത്തില്‍ രണ്ട് ടീമുകളും ചേര്‍ന്ന് 24 സിക്‌സാണ് അടിച്ചെടുത്തത്. സഞ്ജു സാംസണ്‍ 63 പന്തില്‍ 12 ഫോറും 7 സിക്‌സുമടക്കമാണ് 119 റണ്‍സ് നേടിയത്. രാജസ്ഥാനില്‍ 25 റണ്‍സ് നേടിയ ജോസ് ബട്‌ലറും റിയാന്‍ പരാഗുമാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍മാര്‍. പഞ്ചാബിനായി കെ എല്‍ രാഹുല്‍ (91),ദീപക് ഹൂഡ (64),ക്രിസ് ഗെയ്ല്‍ (40) എന്നിവര്‍ തിളങ്ങി.

ക്യാപ്റ്റനെന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചു. 15ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. 16ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് സിഎസ്‌കെയെ നേരിടും.

Story first published: Tuesday, April 13, 2021, 16:36 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+