Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ പൂര്‍ത്തിയാക്കുക പ്രയാസം, നിരവധി പ്രശ്‌നങ്ങള്‍- ആകാശ്

മുംബൈ: കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതി വഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. ഫൈനലടക്കം 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് നടത്താനായത്. 31 മത്സരങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കിയില്ലെന്നും സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി നടത്താമെന്നുമാണ് ബിസിസി ഐ വ്യക്തമാക്കുന്നത്. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ ഏകദേശം 2500 കോടിയിലേറെ ബിസിസിഐക്ക് നഷ്ടം സംഭവിക്കും. അതിനാല്‍ത്തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള എല്ലാ വഴിയും ബിസിസിഐ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് മുമ്പ് ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക എളുപ്പമല്ലെന്നും നിരവധി പ്രശ്‌നങ്ങള്‍ അതിനുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

iplcup

'സത്യസന്ധമായി പറഞ്ഞാല്‍ ടി20 ലോകകപ്പിന് മുമ്പായി ഐപിഎല്‍ പൂര്‍ത്തിയാക്കുക എളുപ്പമല്ല. മൂന്നോ നാലോ വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്. ഒന്നാമത്തെ പ്രശ്‌നം എല്ലാ താരങ്ങളെയും മത്സര സ്ഥലത്തേക്ക് എത്തിച്ചത് ക്വാറന്റെയ്ന്‍ സൗകര്യം ഒരുക്കുകയെന്നതാണ്. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമല്ല നല്‍കേണ്ടത്. ഐപിഎല്‍ ഒരു ആഗോള ടൂര്‍ണമെന്റാണ്. അതിനാല്‍ ക്വാറന്റെയ്‌നില്‍ നിരവധി ആളുകളുണ്ടാവും'-ആകാശ് പറഞ്ഞു.

രണ്ടാമത്തെ പ്രശ്‌നമായി ആകാശ് ചൂണ്ടിക്കാട്ടിയത് ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കമാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെല്ലാം ഇതിനായുള്ള തയ്യാറെടുപ്പിലാവും. അതിനോടൊപ്പം മറ്റ് മത്സരങ്ങളും ടീമുകള്‍ക്ക് ഉണ്ടാവും. സെപ്തംബറില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മില്‍ പരമ്പരയുണ്ട്. അതിനാല്‍ത്തന്നെ താരങ്ങളെ വിട്ടുനല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറായേക്കില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ മാറ്റിവെച്ച് ഐപിഎല്‍ കളിക്കാന്‍ പറയാനാവില്ലെന്നും ആകാശ് പറഞ്ഞു.

യുഎഇയില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള ആലോചനയും ബിസിസി ഐക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അതും പ്രയാസമാണെന്നാണ് ആകാശ് പറയുന്നത്. യുഎഇയില്‍ കോവിഡ് വ്യാപനം കുറവാണ്. അതിനാല്‍ത്തന്നെ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. എന്നാല്‍ മൂന്ന് മൈതാനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. 31 മത്സരങ്ങള്‍ മൂന്ന് ഗ്രൗണ്ടിലായി നടത്താനാണെങ്കില്‍ ലോകകപ്പ് എപ്പോഴാണ് നടത്താനാവുക.പിച്ചിന്റെ സാഹചര്യം നോക്കുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നുന്നില്ലെന്നും ആകാശ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പ് യുഎഇയില്‍ നടത്താമെന്നാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് വിവരം.

Story first published: Friday, May 7, 2021, 15:11 [IST]
Other articles published on May 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+